നെയ്‌മറുടെ അഭാവത്തിൽ മെസിയും എംബാപ്പയും നിറഞ്ഞാടിയപ്പോൾ പിഎസ്‌ജിക്ക് മികച്ച വിജയം
പരിക്കു മൂലം നെയ്‌മർ കളിക്കാതിരുന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലയണൽ മെസിയും എംബാപ്പയും നിറഞ്ഞാടിയപ്പോൾ പിഎസ്‌ജിക്ക് മികച്ച വിജയം. ഇന്നലെ നടന്ന മത്സരത്തിൽ അയാക്സിയോക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് പിഎസ്‌ജി സ്വന്തമാക്കിയത്. ഇതോടെ ഫ്രഞ്ച് ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ലോറിയന്റിനെതിരെയുള്ള പോയിന്റ് വ്യത്യാസം ആറാക്കി വർധിപ്പിക്കാൻ ഒന്നാം സ്ഥാനത്തുള്ള പിഎസ്‌ജിക്ക് കഴിഞ്ഞു. ഗോളുകൾ അടിച്ചതും അടിപ്പിച്ചതും ഈ രണ്ടു താരങ്ങൾ മാത്രമാണെന്നതാണു മത്സരത്തിലെ പ്രത്യേകത. എംബാപ്പെ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയപ്പോൾ ലയണൽ മെസിയാണ് രണ്ടു ഗോളുകൾക്കും […]