ലോകകപ്പ് അടുത്തിരിക്കെ ബ്രസീലിന് ആശ്വാസവാർത്ത, പരിക്കേറ്റ മധ്യനിര താരത്തിന് ടൂർണമെന്റ് നഷ്‌ടമാകില്ല
ഈ വർഷത്തെ ലോകകപ്പ് ക്ലബ് സീസണിന്റെ ഇടയിലാണ് നടക്കുന്നത് എന്നതിനാൽ തന്നെ താരങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പരിക്കു പറ്റാനും ടൂർണമെന്റ് നഷ്‌ടമാകാനുമുള്ള സാധ്യതയുണ്ട്. പരിശീലകരെ സംബന്ധിച്ച് വലിയ തലവേദനയും ഇതു തന്നെയാണ്. അർജന്റീന താരം പൗളോ ഡിബാല ഫ്രഞ്ച് താരങ്ങളായ പോൾ പോഗ്ബ, എൻഗോളോ കാന്റെ, യുറുഗ്വായ് താരം റൊണാൾഡ് അറോഹോ എന്നിവരെല്ലാം ലോകകപ്പ് നഷ്‌ടമാകാൻ സാധ്യതയുള്ള പ്രധാന താരങ്ങളാണ്. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡും സൗത്താപ്റ്റനും തമ്മിൽ നടന്ന മത്സരത്തിനിടെ മധ്യനിര […]