ബാഴ്‌സയുമായുള്ള കരാർ ലംഘിക്കാനുള്ള തുകയടക്കം റയൽ മാഡ്രിഡ് വാഗ്‌ദാനം ചെയ്‌തെന്ന് ബാഴ്‌സലോണ സ്‌കൗട്ട്, ഇല്ലെന്ന് പെരസ്
തിങ്കളാഴ്‌ചയാണ് ബ്രസീലിയൻ താരം നെയ്‌മർ ജൂനിയറിനെതിരായ വിചാരണ സ്പെയിനിൽ ആരംഭിച്ചത്. 2013ൽ സാന്റോസിൽ നിന്നും ബാഴ്‌സയിലേക്കുള്ള താരത്തിന്റെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് നിരവധി അഴിമതികൾ നടന്നിട്ടുണ്ടെന്നും അതിൽ താരത്തിന്റെ പ്രതിനിധികളായി നിന്നിരുന്ന നെയ്‌മർ സീനിയർക്കും ഒരു ബ്രസീലിയൻ കമ്പനിക്കും പങ്കുണ്ടെന്നുമുള്ള സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണ നടന്നു കൊണ്ടിരിക്കുന്നത്. നെയ്‌മറെ സ്വന്തമാക്കാൻ ശ്രമിച്ച ക്ലബുകളിൽ റയൽ മാഡ്രിഡും ഉണ്ടായിരുന്നതിനാൽ തന്നെ ഫ്ലോറന്റീനോ പെരസും കോടതിയിൽ മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം വീഡിയോ ലിങ്കിലൂടെയാണ് നെയ്‌മർ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ടു റയൽ മാഡ്രിഡ് […]