മെസി, റൊണാൾഡോ: പന്ത്രണ്ടു ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ പങ്കിട്ട ഫുട്ബോൾ ലോകത്തിന്റെ മാണിക്യങ്ങൾ

ഏതാനും മണിക്കൂറുകൾക്കുള്ളിൽ 2022 വർഷത്തെ ബാലൺ ഡി ഓർ ജേതാവിനെ പ്രഖ്യാപിക്കാൻ പോവുകയാണ്. കഴിഞ്ഞ സീസണിൽ 46 മത്സരങ്ങളിൽ നിന്നും 44 ഗോളുകൾ നേടുകയും റയൽ മാഡ്രിഡിന് ലീഗും ചാമ്പ്യൻസ് ലീഗും നേടാൻ നിർണായക പങ്കു വഹിക്കുകയും ചെയ്‌ത ഫ്രഞ്ച് മുന്നേറ്റനിര താരം കരിം ബെൻസിമ ഇത്തവണ ബാലൺ ഡി ഓർ നേടുമെന്ന കാര്യം ഏറെക്കുറെ തീർച്ചയായിട്ടുണ്ട്. ബെൻസിമ ഇത്തവണ ബാലൺ ഡി ഓർ നേടുന്നതോടെ 1998ൽ സിദാൻ നേടിയതിനു ശേഷം ആദ്യമായി ഈ പുരസ്‌കാരം നേടുന്ന […]

ബ്രസീലടക്കം രണ്ടു ടീമുകൾ അതിശക്തർ, ലോകകപ്പ് നേടാൻ സാധ്യതയുള്ള അഞ്ചു ടീമുകളെ വെളിപ്പെടുത്തി ലയണൽ മെസി

ഖത്തർ ലോകകപ്പിൽ അതിശക്തരായ രണ്ടു ടീമുകൾ ബ്രസീലും ഫ്രാൻസുമാണെന്ന് അർജന്റീന താരം ലയണൽ മെസി. ഇത്തവണ നടക്കുന്ന ലോകകപ്പിൽ അഞ്ചു ടീമുകൾക്കാണ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യതയെന്ന് മെസി പറഞ്ഞുന്നു. ഇത്തവണ കിരീടം നേടാൻ അർജന്റീനക്കും സാധ്യത കൽപ്പിക്കുന്നുണ്ടെങ്കിലും അതേക്കുറിച്ച് പിഎസ്‌ജി താരം പ്രതികരിച്ചില്ല. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിനോട് സംസാരിക്കുമ്പോഴാണ് ഇത്തവണ ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകൾ ആരൊക്കെയാണെന്ന് ലയണൽ മെസി വെളിപ്പെടുത്തിയത്. “സാധ്യതയുള്ള ടീമുകളെ കണക്കാക്കുമ്പോൾ ബ്രസീൽ, ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ എന്നീ […]

മലയാളികൾക്ക് നാണക്കേടുണ്ടാക്കി ബ്ലാസ്റ്റേഴ്‌സ് ആരാധകർ, എടികെയുടെ ഗോൾ നേടിയ ലെന്നി റോഡ്രിഗസിനെതിരെ അസഭ്യവർഷവും അധിക്ഷേപവും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരത്തിൽ പകരക്കാരനായിറങ്ങി എടികെയുടെ നാലാമത്തെ ഗോൾ നേടിയ ലെന്നി റോഡ്രിഗസിനെതിരെ അധിക്ഷേപവുമായി ആരാധകർ. ഗോളടിച്ച ഗോവ സ്വദേശിയായ താരം അത് ആഘോഷിച്ച രീതിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ചൊടിപ്പിച്ചതെന്നു വ്യക്തമാണ്. മത്സരത്തിനു ശേഷം താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ, പ്രധാനമായും ഇൻസ്റ്റഗ്രാമിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ അധിക്ഷേപം നടത്തുന്നത്. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എടികെ മോഹൻ ബഗാൻ മുന്നിൽ നിൽക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്‌സിന് […]

പഴുതടച്ച് കളിക്കാരെ നിർത്തിയിട്ടും അതിനെയെല്ലാം ഭേദിച്ച് മെസിയുടെ ഫ്രീ കിക്ക്, വില്ലനായത് ക്രോസ് ബാർ

ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന ലെ ക്ലാസിക് മത്സരത്തിൽ വിജയം നേടി പോയിന്റ് ടേബിളിൽ ഒന്നാമതെത്താൻ പിഎസ്‌ജിക്ക് കഴിഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ഇന്നലെ പിഎസ്‌ജി നേടിയത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ എംബാപ്പയുടെ അസിസ്റ്റിൽ നെയ്‌മർ നേടിയ ഗോളിലാണ് പിഎസ്‌ജി വിജയം നേടിയത്. ഇതോടെ ഫ്രഞ്ച് ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലോറിയന്റിനെക്കാൾ മൂന്നു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ പിഎസ്‌ജിക്ക് കഴിഞ്ഞപ്പോൾ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മാഴ്‌സ നാലാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്. നെയ്‌മർ നേടിയ ഗോളിനോപ്പം […]

ന്യൂകാസിലിന് ലഭിച്ച ഫ്രീകിക്കെടുത്തു ഗോളടിച്ച് റൊണാൾഡോ, മഞ്ഞക്കാർഡ് നൽകി റഫറി

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് ഇന്നലെ ന്യൂകാസിൽ യുണൈറ്റഡിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലും നിരാശയായിരുന്നു ഫലം. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ഗോളുകൾ കണ്ടെത്താൻ മാഞ്ചസ്റ്റർ മുന്നേറ്റനിര പതറിയപ്പോൾ മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ന്യൂകാസിൽ യുണൈറ്റഡ് താരം ജോലിന്റന്റെ രണ്ടു ഷോട്ടുകൾ പോസ്റ്റിലടിച്ചു പുറത്തു പോയത് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസമായി. പരിക്കേറ്റ ആന്റണി മാർഷ്യൽ പുറത്തിരിക്കുകയും റാഷ്‌ഫോഡ് ആദ്യ ഇലവനിൽ ഇറങ്ങാതിരിക്കുകയും ചെയ്‌ത മത്സരത്തിൽ റൊണാൾഡോ കളിച്ചെങ്കിലും താരത്തിനും ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം […]

ബാലൺ ഡി ഓർ ചടങ്ങിൽ പ്രധാന അവാർഡുകൾ സ്വന്തമാക്കുക റയൽ മാഡ്രിഡ്, ബാഴ്‌സലോണ താരങ്ങൾ

ഈ വർഷത്തെ ബാലൺ ഡി ഓർ ചടങ്ങ് ഒക്ടോബർ 17, തിങ്കളാഴ്‌ച രാത്രി 12 മണിക്ക് ആരംഭിക്കാനിരിക്കയാണ്. ഫ്രാൻസ് ഫുട്ബോൾ നൽകുന്ന അവാർഡിന്റെ ചടങ്ങുകൾ പാരീസിൽ വെച്ചാണ് നടക്കുന്നത്. മുൻ വർഷങ്ങളിൽ വർഷത്തിന്റെ ആദ്യം നൽകിയിരുന്ന ബാലൺ ഡി ഓറിൽ ഇത്തവണ മാറ്റങ്ങളുണ്ട്. ഒരു വർഷത്തെ പ്രകടനം കണക്കാക്കുന്നതിനു പകരം ഒരു സീസണിലെ പ്രകടനം കണക്കാക്കി അവാർഡ് നൽകുന്നതു കൊണ്ടാണ് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം ഒക്ടോബറിൽ തന്നെ നൽകുന്നത്. ഇത്തവണത്തെ ബാലൺ ഡി […]

ബ്ലാസ്റ്റേഴ്‌സിന് പിഴച്ചതെവിടെ, വമ്പൻ തോൽവിയുടെ കാരണം വെളിപ്പെടുത്തി വുകോമനോവിച്ച്

എടികെ മോഹൻ ബഗാനെതിരെ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ കനത്ത തോൽവിയുടെ കാരണം വെളിപ്പെടുത്തി പരിശീലകൻ ഇവാൻ വുകോമനോവിച്ച്. ആദ്യത്തെ മിനിറ്റുകളിൽ എടികെയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന്റെ ലീഡ് നേടിയതിനു ശേഷമാണ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽവി വഴങ്ങിയത്. ഗോൾ നേടിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന് കളിയിലുണ്ടായിരുന്ന അക്ഷോഭ്യത നഷ്‌ടമായെന്നും അതിനു ശേഷം എടുത്ത തീരുമാനങ്ങളെല്ലാം പിഴച്ചുവെന്നും വുകോമനോവിച്ച് പറഞ്ഞു. “ഇതുപോലൊരു കരുത്തുറ്റ ടീമിനെതിരെ കളിക്കുമ്പോൾ, അവർ മുറിവേറ്റവർ കൂടിയാകുമ്പോൾ, […]

ബാഴ്‌സക്ക് ലീഗിലും രക്ഷയില്ല, എൽ ക്ലാസിക്കോ വിജയം നേടി റയൽ ഒന്നാമത്

ഈ സീസണിലെ ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ ബാഴ്‌സലോണയെ കീഴടക്കി റയൽ മാഡ്രിഡ്. പരിക്കിന്റെ പ്രശ്‌നങ്ങൾ അലട്ടുന്ന ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിന്നും പുറത്താകുന്നതിന്റെ വക്കിൽ നിൽക്കെയാണ് ലീഗിലും തോൽവി വഴങ്ങിയത്. ഇതോടെ ലാ ലിഗയിലെ ഒന്നാം സ്ഥാനവും ടീമിന് നഷ്‌ടമായി. നേരത്ത രണ്ടു ടീമും പോയിന്റ് നിലയിൽ ഒപ്പമാണ് നിന്നതെങ്കിൽ ഇന്നത്തെ വിജയത്തോടെ റയൽ മാഡ്രിഡ് മൂന്നു പോയിന്റ് വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. സ്വന്തം മൈതാനത്ത് റയൽ മാഡ്രിഡിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും ബാഴ്‌സക്കും അവസരങ്ങൾ […]

ഗോൾമഴയിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുങ്ങി, വമ്പൻ വിജയവുമായി എടികെ മോഹൻ ബഗാൻ

കൊച്ചിയിൽ വെച്ചു നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കി എടികെ മോഹൻ ബഗാൻ. മത്സരത്തിൽ ആദ്യം മുന്നിലെത്തിയെങ്കിലും രണ്ടിനെതിരെ അഞ്ചു ഗോളുകളുടെ വിജയമാണ് എടികെ മോഹൻ ബാഗാണ് നേടിയത്. മഴ മൂലം കൃത്യതയുള്ള കളി കാഴ്‌ച വെക്കാൻ കഴിയാതിരുന്നതും പ്രതിരോധത്തിൽ നിരവധിയായ പിഴവുകൾ വരുത്തിയതുമാണ് ബ്ലാസ്റ്റേഴ്‌സിന് കനത്ത തോൽവി സമ്മാനിച്ചത്. സീസണിൽ മുന്നോട്ടു പോകാൻ ബ്ലാസ്റ്റേഴ്‌സ് ഇനിയും മെച്ചപ്പെടണമെന്ന് ഇന്നത്തെ ടീമിന്റെ പ്രകടനം വ്യക്തമാക്കുന്നു. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആദ്യ പകുതിയിൽ […]

കലിയുഷ്‌നി മുന്നിലെത്തിച്ചെങ്കിലും തിരിച്ചടി നൽകി എടികെ മോഹൻ ബഗാൻ, കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് പിന്നിൽ

ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം ആവേശകരമായി മുന്നോട്ടു പോകുന്നു. ആദ്യപകുതി അവസാനിക്കുമ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് പിന്നിൽ നിൽക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ ഇവാൻ കലിയുഷ്‌നി വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിനായി വീണ്ടും വല കുലുക്കിയപ്പോൾ എടികെ മോഹൻ ബഗാന്റെ ഗോൾ നേടിയത് ദിമിത്രി പെട്രാറ്റോസും ജോണി കൗകോയുമാണ്. മത്സരത്തിലിതു വരെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ആധിപത്യം സ്ഥാപിച്ചത്. തുടക്കത്തിൽ മികച്ച പ്രെസ്സിങ്ങും മുന്നേറ്റങ്ങളുടെ എടികെ മോഹൻ ബഗാൻ […]