കലിയുഷ്‌നി ടീമിൽ, മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് ഇലവൻ പ്രഖ്യാപിച്ചു
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നു നടക്കുന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനെ നേരിടാനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ യുക്രൈൻ താരം ഇവാൻ കലിയുഷ്‌നി ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. വിദേശതാരമായുള്ള കലിയുഷ്‌നി ആദ്യ ഇലവനിൽ വന്നതിനാൽ തന്നെ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരം ജിയാനുവിനെ വുകോമനോവിച്ച് ഒഴിവാക്കുകയും ചെയ്‌തു. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയം കേരള ബ്ലാസ്റ്റേഴ്‌സ് […]