മൂന്നു താരങ്ങൾ കൂടി പുറത്തു പോകും, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപനം അടുത്ത മത്സരത്തിനു ശേഷം
കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ഒരുക്കങ്ങളുടെ ഭാഗമായുള്ള ആദ്യത്തെ മത്സരത്തിൽ അർജന്റീന മികച്ച പ്രകടനം നടത്തുകയും ഇക്വഡോറിനെതിരെ ഒരു ഗോളിന് വിജയം നേടുകയും ചെയ്‌തു. ഒരു ഗോൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും അർജന്റീന മികച്ച കളിയാണ് കാഴ്‌ച വെച്ചത്. ഇക്വഡോറിനു യാതൊരു അവസരവും അർജന്റീന പ്രതിരോധം നൽകിയില്ലെന്നത് ശ്രദ്ധേയമാണ്. നിലവിൽ 29 പേരുള്ള സ്‌ക്വാഡാണ് അർജന്റീനക്കുള്ളത്. കോപ്പ അമേരിക്കക്കു മുൻപ് സ്‌ക്വാഡിന്റെ എണ്ണം ഇരുപത്തിയാറാക്കി ചുരുക്കേണ്ടതുണ്ട്. ഗ്വാട്ടിമാലക്കെതിരെ ഇനിയൊരു സൗഹൃദമത്സരം കൂടി ബാക്കിയുള്ളതിനാൽ അതിനു ശേഷം മൂന്നു താരങ്ങളെ […]