“അവർ രണ്ടു പേരും ലോകകപ്പിനുണ്ടാകും”- അർജന്റീന താരങ്ങളുടെ പരിക്കിനെക്കുറിച്ച് ലയണൽ മെസി

ഖത്തർ ലോകകപ്പ് അടുത്തിരിക്കെ പരിക്കേറ്റ അർജന്റീന സൂപ്പർതാരങ്ങളായ പൗളോ ഡിബാലക്കും ഏഞ്ചൽ ഡി മരിയക്കും തന്റെ പിന്തുണയറിയിച്ച് ടീമിന്റെ നായകനായ ലയണൽ മെസി. ക്ലബിനൊപ്പമുള്ള മത്സരങ്ങൾക്കിടെ പരിക്കേറ്റ രണ്ടു താരങ്ങളും നിലവിൽ വിശ്രമത്തിലാണ്. ലോകകപ്പിന് ഒരു മാസത്തിലധികം സമയം മാത്രം ബാക്കി നിൽക്കെയാണ് ഇരുവരും പുറത്തു പോയെങ്കിലും ലോകകപ്പിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സമയം അവർക്കുണ്ടെന്ന വിശ്വാസം ലയണൽ മെസിക്കുണ്ടെന്ന് താരത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ഏഞ്ചൽ ഡി മരിയക്ക് ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്ക് പറ്റിയപ്പോൾ ഡിബാലക്ക് […]

രണ്ടു ഗോളടിച്ച കലിയുഷ്‌നി ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല, ടീം സെലെക്ഷൻ പരിശീലകന് തലവേദനയാകും

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ രണ്ടാമത്തെ മത്സരത്തിൽ കൊച്ചിയിലെ കാണികൾക്കു മുന്നിൽ വീണ്ടും ഇറങ്ങാൻ തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ഞായറാഴ്‌ച നടക്കാനിരിക്കുന്ന മത്സരത്തിൽ കൊൽക്കത്തയിൽ നിന്നു തന്നെയുള്ള ക്ലബായ എടികെ മോഹൻ ബഗാനെയാണ് നേരിടുന്നത്. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കഴിഞ്ഞ മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയോട് തോറ്റതിന്റെ ക്ഷീണം മറികടന്ന് ആദ്യത്തെ വിജയം സ്വന്തമാക്കാനാണ് ബഗാൻ ഇറങ്ങുന്നത്. […]

ലയണൽ മെസിയെ തിങ്കളാഴ്ച്ച പാരീസിൽ വെച്ചു കാണുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്ന അഭ്യൂഹങ്ങൾ നിലവിൽ ശക്തി പ്രാപിച്ചിരിക്കെ താരത്തെ തിങ്കളാഴ്‌ച കാണുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട. സാമ്പത്തിക പ്രതിസന്ധികൾ മൂലം കരാർ പുതുക്കാൻ കഴിയാതെ വിട്ടു കൊടുക്കേണ്ടി വന്ന താരത്തിന് അർഹിക്കുന്ന ആദരവ് നൽകാൻ ബാഴ്‌സ താൽപര്യപ്പെടുന്നുണ്ടെന്നും ലപോർട്ട വ്യക്തമാക്കി. ദിവസങ്ങൾക്കു മുൻപ് മെസിയുടെ പ്രതിമ ബാഴ്‌സലോണയുടെ മൈതാനമായ ക്യാമ്പ് നൂവിന്റെ പുറത്ത് സ്ഥാപിക്കുമെന്നു വ്യക്തമാക്കിയതിനു പുറമെയാണ് താരത്തെ കാണുമെന്നും ലപോർട്ട പറഞ്ഞത്. “ബാഴ്‌സലോണയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരത്തിന് […]

കേരള ബ്ലാസ്റ്റേഴ്‌സ് താരം ഖത്തർ ലോകകപ്പിൽ കളിക്കാൻ സാധ്യത

ഖത്തർ ലോകകപ്പിലേക്ക് ഇനി ഒരു മാസത്തിലധികം സമയം മാത്രം ബാക്കി നിൽക്കെ കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനു ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുമോയെന്ന് ആരാധകർ ഉറ്റു നോക്കുന്നുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ മുന്നേറ്റനിര താരമായ അപോസ്തോലോസ് ജിയാനുവിന്റെ കാര്യത്തിലാണ് ലോകകപ്പ് പ്രതീക്ഷകൾ നിലനിൽക്കുന്നത്. സ്‌ട്രൈക്കറായ താരം ഈസ്റ്റ് ബംഗാളിനെതിരായ ആദ്യ മത്സരത്തിൽ കളിക്കാനിറങ്ങിയിരുന്നു. മുപ്പത്തിരണ്ട് വയസുള്ള താരം ഗ്രീസ് ദേശീയ ടീമിനും ഓസ്‌ട്രേലിയൻ ദേശീയ ടീമിനും വേണ്ടി കളിച്ചിട്ടുണ്ട്. ആദ്യം ഓസ്‌ട്രേലി U17 ടീമിൽ […]

ലയണൽ മെസിയുടെ പരിക്കുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവിട്ട് ഫ്രഞ്ച് മാധ്യമം

ലോകകപ്പ് അടുത്തിരിക്കെ ലയണൽ മെസിക്കു പരിക്കേറ്റത് അർജന്റീന ആരാധകർക്ക് ആശങ്ക നൽകിയ കാര്യമായിരുന്നു. ബെൻഫിക്കക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരത്തിലാണ് ലയണൽ മെസിക്ക് പരിക്കു പറ്റിയത്. അതിനു ശേഷമിന്നു വരെ ഒരു മത്സരത്തിൽ പോലും താരം ഇറങ്ങിയിട്ടില്ല. എന്നാൽ ലോകകപ്പ് അടുത്തിരിക്കെ സാഹസത്തിനു മുതിരേണ്ടെന്നു കരുതി പരിക്കു പൂർണമായി മാറാൻ വേണ്ടിയാണ് മെസി വിശ്രമം നീട്ടുന്നതെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ അർജന്റീന ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്. അതേസമയം മെസിയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ ഫ്രഞ്ച് […]

പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വെല്ലുവിളിയാകാൻ ഒരൊറ്റ ടീമിനെ കഴിയൂ, മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പറയുന്നു

പ്രീമിയർ ലീഗിലെ ഈ സീസൺ വളരെയധികം ആവേശം നിറഞ്ഞതാകുമെന്ന കാര്യത്തിൽ സംശയമില്ല. ഏതാനും വർഷങ്ങളായി മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം കണ്ടിരുന്ന ലീഗിൽ ഈ സീസണിലെ ഒൻപതു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആഴ്‌സണലാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഒരൊറ്റ പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി തൊട്ടു പിന്നിൽ തന്നെ നിൽക്കുമ്പോൾ ടോട്ടനം, ചെൽസി എന്നീ ടീമുകൾ മൂന്നും നാലും സ്ഥാനങ്ങളിലാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമത് നിൽക്കുന്ന പോയിന്റ് ടേബിളിൽ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ലിവർപൂൾ പത്താം സ്ഥാനത്താണ്. […]

മെസി നയിക്കും, ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ആദ്യ ഇലവൻ ഇതായിരിക്കും

ഖത്തർ ലോകകപ്പിനായി ആവേശത്തോടെയാണ് അർജന്റീന ആരാധകർ കാത്തിരിക്കുന്നത്. 2019ൽ തുടങ്ങിയ അപരാജിത കുതിപ്പ് ഇപ്പോഴും തുടർന്ന് രണ്ടു കിരീടങ്ങളും ഇക്കാലയളവിൽ സ്വന്തമാക്കിയ അർജന്റീന ടീമിൽ വലിയ പ്രതീക്ഷകൾ ഉള്ളതു കൊണ്ടാണ് ഖത്തർ ലോകകപ്പിനായി ആരാധകർ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നത്. ഇതു തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി പ്രഖ്യാപിക്കുക കൂടി ചെയ്‌തതോടെ ഖത്തറിൽ താരം കിരീടമുയർത്തണേയെന്ന പ്രാർത്ഥന കൂടി ആരാധകർക്കുണ്ട്. പരിക്കിന്റെ തിരിച്ചടികൾ ഉണ്ടെങ്കിലും കെട്ടുറപ്പുള്ള ടീമിനെ തന്നെയാകും അർജന്റീന ഖത്തർ ലോകകപ്പിൽ ഇറക്കുന്നത്. പരിക്കു മൂലം ഡിബാല […]

“അവൻ ലോകകപ്പിനുണ്ടാകുമെന്ന് കരുതുന്നില്ല”- അർജന്റീന താരത്തിന്റെ അഭാവം വലിയ നഷ്‌ടമെന്ന് ക്രിസ്റ്റ്യൻ റൊമേറോ

ഖത്തറിൽ വെച്ചു നടക്കാനിരിക്കുന്ന ഫുട്ബാൾ ലോകകപ്പ് അർജന്റീന മുന്നേറ്റനിര താരം പൗളോ ഡിബാലക്ക് നഷ്‌ടമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ ടീമിലെ സഹതാരവും പ്രീമിയർ ലീഗ് ക്ലബായ ടോട്ടനം ഹോസ്‌പറിന്റെ പ്രതിരോധതാരവുമായ ക്രിസ്റ്റ്യൻ റോമെറോ. ദിവസങ്ങൾക്കു മുൻപ് സീരി എയിൽ ലെക്കേക്കെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റി ഗോൾ നേടുന്നതിനിടെ പരിക്കേറ്റതാണ് ഡിബാലക്ക് തിരിച്ചടിയായത്. ഈ വർഷം താരം കളിക്കളത്തിലേക്ക് തിരിച്ചു വരാൻ സാധ്യത കുറവാണെന്ന് മത്സരത്തിനു ശേഷം റോമ പരിശീലകനായ മൗറീന്യോ പറഞ്ഞിരുന്നു. ഏറ്റവും മികച്ച ഫോമിൽ ലോകകപ്പിനായി ഒരുങ്ങുന്ന […]

500 മില്യൺ നൽകി മെസിയെയും നെയ്‌മറെയും ഒഴിവാക്കാം, എംബാപ്പെ കരാർ പുതുക്കാൻ പിഎസ്‌ജി നൽകിയത് വമ്പൻ വാഗ്‌ദാനങ്ങൾ

കഴിഞ്ഞ ദിവസങ്ങളിൽ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചയായത് കിലിയൻ എംബാപ്പെ ജനുവരിയിൽ പിഎസ്‌ജി വിടാൻ തീരുമാനിച്ചുവെന്ന വാർത്തയാണ്. റിപ്പോർട്ടുകൾ പ്രകാരം സമ്മറിൽ കരാർ പുതുക്കുന്ന സമയത്ത് പിഎസ്‌ജി നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നതിനെ തുടർന്നാണ് പിഎസ്‌ജി നേതൃത്വവുമായി എംബാപ്പെ അകലുന്നത്. ലയണൽ മെസിയെയും നെയ്‌മറെയും ക്ലബിൽ നിന്നും ഒഴിവാക്കാം എന്ന വാഗ്‌ദാനവും ഇതിൽ ഉൾപ്പെട്ടിരുന്നുവെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ പുതിയ റിപ്പോർട്ടുകൾ പറയുന്നത്. കരാർ പുതുക്കുന്ന സമയത്ത് ഈ രണ്ടു താരങ്ങളും ക്ലബ് വിടുമെന്നും എംബാപ്പെ തന്നെയാകും പിഎസ്‌ജിയുടെ […]

“മെസി വഞ്ചകനും എതിരാളികളുടെ കൂടെ നിൽക്കുന്നവനും”- താരത്തിനെതിരെ വിമർശനവുമായി ബാഴ്‌സലോണ ആരാധകർ

ഇന്റർ മിലാനെതിരെ ഇന്നലെ ക്യാമ്പ് നൂവിൽ വെച്ചു നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബാഴ്‌സയോണ വിജയം നേടിയില്ലെന്നത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. നോക്ക്ഔട്ട് സാധ്യത നിലനിർത്താൻ വിജയം തന്നെ അനിവാര്യമായിരുന്നു ബാഴ്‌സലോണ ഇന്ററിനോട് സമനില വഴങ്ങിയതോടെ യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. തുടർച്ചയായ രണ്ടാമത്തെ സീസണിലാണ് ബാഴ്‌സലോണ യൂറോപ്പ ലീഗിൽ കളിക്കാൻ തയ്യാറെടുക്കുന്നത്. ലയണൽ മെസി ക്ലബ് വിട്ടതിനു ശേഷമാണ് ഇത് സംഭവിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. അതേസമയം ഇന്റർ മിലാനെതിരായ മത്സരത്തിലെ തോൽവിക്കു […]