രണ്ടു ഗോളുണ്ടാക്കിയത് വലിയ മാറ്റം, കലിയുഷ്‌നിക്കു തന്നെ ഇത് വിശ്വസിക്കാൻ കഴിയുന്നുണ്ടാവില്ല
ഈ ഐഎസ്എൽ സീസണിലെ ആദ്യത്തെ മത്സരം കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനൊപ്പം ആരാധകർ ഏറ്റെടുത്ത പേരാണ് യുക്രൈൻ താരമായ ഇവാൻ കലിയുഷ്‌നിയുടേത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയ മത്സരത്തിൽ പകരക്കാരനായിറങ്ങിയ ഇവാൻ കലിയുഷ്‌നി രണ്ടു മികച്ച ഗോളുകളാണ് നേടിയത്. ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പിച്ചതും ഈ ഗോളുകൾ തന്നെയാണ്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരങ്ങളായ യോർഹെ പെരേര ഡയസും അൽവാരോ വാസ്‌ക്വസും പുതിയ സീസണിൽ ഐഎസ്എല്ലിലെ മറ്റു ക്ലബുകളിലേക്ക് ചേക്കേറിയിരുന്നു. കഴിഞ്ഞ […]