“എതിരാളികളിൽ ഇതു ഭയമുണ്ടാക്കുന്നു, മികച്ച പ്രകടനത്തിനു കാരണക്കാർ ആരാധകർ”- കൊച്ചിയിലെ മഞ്ഞക്കടലിനെ പ്രശംസിച്ച് ഇവാൻ വുകോമനോവിച്ച്
ഐഎസ്എല്ലിലെ ആദ്യത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും ടീമിനും വളരെയധികം ആത്മവിശ്വാസവും ആവേശവും നൽകിയാണ് പൂർത്തിയായത്. കോവിഡ് മഹാമാരിയുടെ ആഘാതങ്ങൾ അവസാനിച്ചതിന് ശേഷം കൊച്ചിയിൽ നടക്കുന്ന ആദ്യത്തെ ഐഎസ്എൽ മത്സരത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്കു നടുവിൽ ഈ സീസണിലെ ഉദ്ഘാടനമത്സരം കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിന്റെ എല്ലാ ഊർജ്ജവും ഉൾക്കൊണ്ടപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. അഡ്രിയാൻ ലൂണയും ഇവാൻ കലിയുഷ്‌നിയും ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകൾ നേടിയപ്പോൾ അലെക്‌സാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ കുറിച്ചത്. മത്സരത്തിൽ കേരള […]