അർജന്റീന താരത്തെ ലക്‌ഷ്യം വെച്ചായിരുന്നു മാഞ്ചസ്റ്റർ ഡെർബിയിൽ പെപ് ഗ്വാർഡിയോള പദ്ധതിയാവിഷ്‌കരിച്ചത്
ഇക്കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബിയിൽ തകർപ്പൻ വിജയമാണ് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ എർലിങ് ബ്രൂട്ട് ഹാലൻഡും ഫിൽ ഫോഡനും ഹാട്രിക്കുകൾ സ്വന്തമാക്കിയപ്പോൾ മൂന്നിനെതിരെ ആറു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റി രണ്ടാം പകുതിയിൽ രണ്ടെണ്ണം കൂടി നേടിയപ്പോൾ ആന്റണി മാർഷ്യലിന്റെ ഇരട്ടഗോളും ആന്റണിയുടെ ഗോളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസമായത്. നിലവിൽ പ്രീമിയർ ലീഗ് ടേബിൾ ടോപ്പേഴ്‌സായ ആഴ്‌സനലിനെ […]