ഹാട്രിക്ക് അസിസ്റ്റുകൾ, യുവന്റസിന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരമായി ഏഞ്ചൽ ഡി മരിയ
ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയ യുവന്റസ് ഇന്നലെ മക്കാബി ഹൈഫക്കെതിരെ നടന്ന കളിയിൽ വിജയം കണ്ടെത്തി നോക്ക്ഔട്ട് പ്രതീക്ഷകൾ വർധിപ്പിച്ചിട്ടുണ്ട്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് യുവന്റസ് വിജയം നേടിയ മത്സരത്തിൽ ഫ്രഞ്ച് താരമായ അഡ്രിയാൻ റാബിയറ്റ് ഇരട്ടഗോളുകൾ കുറിച്ചപ്പോൾ മറ്റൊരു ഗോൾ നേടിയത് സെർബിയൻ സ്‌ട്രൈക്കറായ ദുസൻ വ്ളാഹോവിച്ച് ആയിരുന്നു. മത്സരത്തിലെ മറ്റൊരു പ്രത്യേകത അർജന്റീനിയൻ മുന്നേറ്റനിര താരമായ ഏഞ്ചൽ ഡി മരിയയുടെ പ്രകടനമായിരുന്നു. മത്സരത്തിലെ മൂന്നു ഗോളുകൾക്കും വഴിയൊരുക്കിയത് ഡി മരിയയായിരുന്നു. […]