അന്ന് അച്ഛന്റെ കാലു തകർക്കാൻ ശ്രമിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം, ഇന്ന് അതേ ക്ലബിനോടു പ്രതികാരം ചെയ്‌ത് എർലിങ് ഹാലൻഡ്
ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ താരമായത് മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കറായ എർലിങ് ഹാലൻഡായിരുന്നു. മൂന്നിനെതിരെ ആറു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയ മത്സരത്തിൽ നോർവീജിയൻ താരം ഹാട്രിക്ക് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റി സഹതാരമായ ഫിൽ ഫോഡനും മത്സരത്തിൽ ഹാട്രിക്ക് നേടിയപ്പോൾ യുണൈറ്റഡിനായി ആന്റണി മാർഷ്യൽ ഇരട്ടഗോളുകളും ബ്രസീലിയൻ താരം ആന്റണി ഒരു ഗോളും നേടി. ഹാലാൻഡ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ തകർപ്പൻ പ്രകടനം നടത്തിയതോടെ താരത്തിന്റെ പിതാവായ ആൽഫി ഹാലാൻഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് […]