ബാഴ്‌സലോണയെ ഒന്നുമല്ലാതാക്കണം, എതിരാളികളായ ക്ലബ്ബിനെ വാങ്ങാൻ പിഎസ്‌ജി ഉടമകൾ
സ്‌പാനിഷ് ക്ലബായ ബാഴ്‌സലോണയും ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയും തമ്മിൽ വളരെക്കാലമായി ശീതസമരം തുടങ്ങിയിട്ട്. മാർകോ വെറാറ്റിയെ ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിച്ചപ്പോൾ വിട്ടുകൊടുക്കാതിരുന്ന പിഎസ്‌ജി അതിനോടു പ്രതികരിച്ചത് നെയ്‌മറെ ലോകറെക്കോർഡ് തുക റിലീസിംഗ് ക്ലോസായി നൽകി പിഎസ്‌ജിയിൽ എത്തിച്ചായിരുന്നു. അതിനു ശേഷമിന്നു വരെ ബാഴ്‌സലോണയും പിഎസ്‌ജിയും തമ്മിൽ പല വിഷയങ്ങളിൽ അസ്വാരസ്യങ്ങൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. പിഎസ്‌ജി ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ തെറ്റിക്കുന്നതിനെ കുറിച്ചും വേതനബില്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ലാതെ വമ്പൻ താരങ്ങളെ ടീമിൽ എത്തിക്കുന്നതിനെ കുറിച്ചും ബാഴ്‌സലോണ നേതൃത്വം […]