ഇന്റർനാഷണൽ ബ്രേക്ക് ബാഴ്‌സക്കു തലവേദനയാകുന്നു, രണ്ടു താരങ്ങൾ കൂടി പരിക്കിന്റെ പിടിയിൽ
ക്ലബ് ഫുട്ബോൾ മത്സരങ്ങളുടെ ഇടവേളയിലുള്ള ഇന്റർനാഷണൽ ബ്രേക്ക് ആരാധകർക്ക് ആശങ്ക സമ്മാനിക്കുന്ന ഒന്നാണ്. ഗൗരവമുള്ള മത്സരങ്ങൾ നടക്കാത്ത ഇന്റർനാഷണൽ ബ്രേക്കിനിടെ താരങ്ങൾക്ക് പരിക്കേൽക്കുന്നതും അവർക്ക് പ്രധാന മത്സരങ്ങൾ നഷ്‌ടമാകുന്നതുമെല്ലാം സാധാരണമായ കാര്യങ്ങളാണ്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഇക്കാര്യത്തിൽ വലിയ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുന്ന ടീം ഈ സീസണിൽ മികച്ച ഫോമിൽ കളിച്ചു തുടങ്ങിയ ബാഴ്‌സലോണയാണ്. രാജ്യാന്തര മത്സരങ്ങളുടെ ഭാഗമായി ഇതുവരെ നാല് ബാഴ്‌സലോണ താരങ്ങൾക്കാണ് പരിക്കു പറ്റിയിരിക്കുന്നത്. നേരത്തെ യുറുഗ്വായുടെ പ്രതിരോധതാരമായ റൊണാൾഡ് അറഹോക്കും […]