നൽകിയത് ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവം, കേരള ബ്ലാസ്റ്റേഴ്‌സിനോട് വിടപറഞ്ഞ് ജാപ്പനീസ് സമുറായ് | Daisuke Sakai
കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായിട്ടാണെങ്കിലും ആരാധകരുടെ സ്നേഹം പിടിച്ചു പറ്റാൻ ജാപ്പനീസ് താരമായ ഡൈസുകെക്ക് കഴിഞ്ഞിരുന്നു. ജോഷുവോ സോട്ടിരിയോക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് സീസൺ മുഴുവൻ നഷ്‌ടമാകുമെന്ന് തീർച്ചയായപ്പോഴാണ് ഏഷ്യൻ ക്വാട്ടയിലേക്ക് ജാപ്പനീസ് താരത്തെ ബ്ലാസ്റ്റേഴ്‌സ് എത്തിച്ചത്. കഴിഞ്ഞ സീസണിൽ പതിനേഴു മത്സരങ്ങളിൽ സ്റ്റാർട്ട് ചെയ്‌തതടക്കം ഇരുപത്തിയൊന്ന് മത്സരങ്ങളിലാണ് ഡൈസുകെ കളിക്കാനിറങ്ങിയത്. മൂന്നു ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. വമ്പൻ താരമല്ലെങ്കിലും പിഴവുകളില്ലാതെ കളിച്ച ഡൈസുകെയുടെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയില്ല. ക്ലബ് […]