അർജന്റീനയുടെ ആശങ്കകളൊഴിയുന്നു, രണ്ടു താരങ്ങൾ കൂടി ടീമിനൊപ്പം ചേരും

ഖത്തർ ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായി ഇറങ്ങാൻ തയ്യാറെടുക്കുകയാണ് അർജന്റീന ദേശീയ ടീം. ആദ്യം ഹോണ്ടുറാസിനെതിരെയും അതിനു ശേഷം ജമൈക്കക്ക് എതിരേയുമാണ് അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ഇംഗ്ലണ്ടിലുള്ള പ്രതിസന്ധികളുടെ ഭാഗമായി പ്രീമിയർ ലീഗിൽ കളിക്കുന്ന രണ്ട് അർജന്റീന താരങ്ങൾക്ക് ടീമിനൊപ്പം ചേരാൻ കഴിയാതിരുന്നത് ആശങ്ക സൃഷ്‌ടിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധതാരമായ ലിസാൻഡ്രോ മാർട്ടിനസ്, ടോട്ടനം ഹോസ്‌പർ ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേരോ എന്നിവർക്കാണ് വിസ പ്രശ്‌നങ്ങൾ മൂലം അർജന്റീന […]

കരാർ പുതുക്കാൻ ലയണൽ മെസി ആവശ്യപ്പെട്ട ഒൻപതു നിബന്ധനകൾ പുറത്തു വിട്ട മാധ്യമത്തിനെതിരെ ബാഴ്‌സലോണ

2021 ജൂണിലാണ് ബാഴ്‌സലോണയുമായുള്ള ലയണൽ മെസിയുടെ കരാർ അവസാനിക്കുന്നത്. ആ കരാർ പുതുക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധികൾ മൂലം അതു നടന്നില്ല. തുടർന്ന് മെസി പിഎസ്‌ജിയിലേക്ക് ചേക്കേറുകയും ചെയ്‌തു. എന്തുകൊണ്ട് മെസി നേരത്തെ കരാർ പുതുക്കിയില്ലെന്ന ചോദ്യം ആ സമയത്ത് ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സ്‌പാനിഷ്‌ മാധ്യമമായ എൽ മുണ്ടോ വെളിപ്പെടുത്തിയതു പ്രകാരം മെസി മുന്നോട്ടു വെച്ച നിബന്ധനകളാണ് താരത്തിന്റെ കരാർ പുതുക്കുന്നതിന് പ്രതിസന്ധി സൃഷ്‌ടിച്ചത്‌. റിപ്പോർട്ടുകൾ പ്രകാരം ഒൻപത് ആവശ്യങ്ങളാണ് മെസി ബാഴ്‌സലോണയോട് […]

ലോകകപ്പിനു ശേഷവും ദേശീയ ടീമിൽ നിന്നും വിരമിക്കില്ല, തന്റെ ലക്‌ഷ്യം വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന കാര്യത്തിൽ ആർക്കും യാതൊരു സംശയവുമുണ്ടാവില്ല. തന്റെ മുപ്പത്തിയേഴാം വയസിലും ഏറ്റവും മികച്ച പ്രകടനം കളിക്കളത്തിൽ നടത്തുന്ന താരം ആത്മവിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിരൂപമായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ പോർച്ചുഗൽ ടീമിനൊപ്പം ഇന്റർനാഷണൽ ബ്രേക്കിലെ മത്സരങ്ങൾക്കായി പരിശീലനം നടത്തുന്ന റൊണാൾഡോ അതിലൂടെ ലോകകപ്പിനും ഏറ്റവും മികച്ച രീതിയിൽ തയ്യാറെടുക്കുകയാണ്. ലോകകപ്പോടെ തന്റെ പത്താമത്തെ പ്രധാന ടൂർണമെന്റിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുക്കുന്നത്. മുപ്പത്തിയേഴാം വയസിൽ ലോകകപ്പിൽ പങ്കെടുക്കുന്ന താരം ഈ […]

മെസിയും നെയ്‌മറും അസിസ്റ്റുകൾ വാരിക്കോരി നൽകുമ്പോൾ ഒരു അസിസ്റ്റ് പോലുമില്ലാതെ എംബാപ്പെ, കണക്കുകൾ ഇങ്ങിനെ

ഈ സീസണിൽ യൂറോപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിൽ ഒന്നാണ് പിഎസ്‌ജി. ഇതുവരെ ഒരു മത്സരം പോലും തോറ്റിട്ടില്ലാത്ത അവർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഒന്നാം സ്ഥാനത്തു നിൽക്കുന്നതിനൊപ്പം സീസണിന്റെ തുടക്കത്തിൽ നടന്ന ഫ്രഞ്ച് സൂപ്പർകപ്പിൽ വിജയിച്ച് കിരീടം നേടുകയും ചെയ്‌തു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ പരിശീലകനും സ്പോർട്ടിങ് ഡയറക്റ്ററുമെത്തി ടീമിൽ അഴിച്ചുപണി നടത്തിയതിന്റെ ഗുണങ്ങൾ പിഎസ്‌ജിയിൽ കാണാനുണ്ട്. സീസണിൽ പിഎസ്‌ജി മികച്ച ഫോമിൽ കുതിക്കുമ്പോൾ അതിനു ശക്തി പകരുന്നത് മുന്നേറ്റനിരയിലെ സൂപ്പർതാരങ്ങളായ ലയണൽ […]

അർജന്റീന ടീമിനൊപ്പം ചേരാനാവാതെ ലിസാൻഡ്രോ മാർട്ടിനസും ക്രിസ്റ്റ്യൻ റൊമേറോയും

ഖത്തർ ലോകകപ്പിനു മുൻപുള്ള സൗഹൃദ മത്സരങ്ങൾ ഏതാനും ദിവസങ്ങൾക്കു ശേഷം ആരംഭിക്കാനിരിക്കെ പ്രീമിയർ ലീഗിൽ കളിക്കുന്ന അർജന്റീന താരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, ക്രിസ്റ്റ്യൻ റൊമേരോ എന്നിവർക്ക് ടീമിനൊപ്പം ഇതുവരെയും ചേരാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടുകൾ. സ്‌ക്വാഡിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു താരങ്ങൾ പരിശീലന ക്യാംപിൽ എത്തിയിട്ട് ഏതാനും ദിവസങ്ങളായപ്പോഴും ഈ താരങ്ങൾക്ക് ടീമിനൊപ്പം ചേരാൻ കഴിയാത്തതിന് ക്വീൻ എലിസബത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കാരണമായിട്ടുള്ളതെന്ന് ടൈക് സ്പോർട്ട്സ് റിപ്പോർട്ടു ചെയ്യുന്നു. ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു സൗഹൃദ മത്സരങ്ങളാണ് അർജന്റീന […]

റയൽ മാഡ്രിഡ് താരത്തെ അടുത്ത സമ്മറിൽ ടീമിലെത്തിക്കാൻ ബാഴ്‌സലോണ തയ്യാറെടുക്കുന്നു

സാവി പരിശീലകനായി എത്തിയതിനു ശേഷം നിരവധി അഴിച്ചുപണികൾക്ക് വിധേയമായ ക്ലബാണ് ബാഴ്‌സലോണ. കഴിഞ്ഞ ജനുവരിയിലും ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലുമായി നിരവധി മികച്ച താരങ്ങളെ സ്വന്തമാക്കിയ ബാഴ്‌സലോണ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നത് ആരാധകർക്ക് പ്രതീക്ഷ നൽകുന്നു. വരുന്ന ട്രാൻസ്‌ഫർ ജാലകങ്ങളിൽ ടീമിനെ കൂടുതൽ ശക്തമാക്കാനുള്ള പദ്ധതികൾ പരിശീലകൻ സാവിയും ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്ന ബാഴ്‌സലോണയിപ്പോൾ അതിൽ നിന്നെല്ലാം മോചിതരാണ്. അതുകൊണ്ടു തന്നെ വരുന്ന ട്രാൻസ്‌ഫർ ജാലകങ്ങളിൽ ടീമിനു വേണ്ട പുതിയ […]

ചാമ്പ്യൻസ് ലീഗിൽ നിന്നും മൂന്നു വർഷം വിലക്കിയാൽ ബാക്കപ്പ് പ്ലാനായി വമ്പൻ തുക കരുതി വെച്ച് റയൽ മാഡ്രിഡ്

റയൽ മാഡ്രിഡ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് മുൻകൈയെടുത്ത് നടപ്പിലാക്കാൻ ശ്രമിച്ച യൂറോപ്യൻ സൂപ്പർ ലീഗ് പ്രോജക്റ്റ് ഫുട്ബോൾ ലോകത്തെ പിടിച്ചു കുലുക്കിയ ഒന്നാണ്. യൂറോപ്പിലെ നിരവധി പ്രധാന ക്ലബുകൾ തുടക്കത്തിൽ ഇതിന്റെ ഭാഗമായി നിന്നെങ്കിലും യുവേഫയുടെ ഭീഷണിയും ആരാധകരുടെ പ്രതിഷേധവും അതിൽ നിന്നും നിരവധി ക്ലബുകൾ പിൻമാറാൻ കാരണമായി. നിലവിൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ ക്ലബുകൾ മാത്രമാണ് യൂറോപ്യൻ സൂപ്പർലീഗെന്ന പദ്ധതിയിൽ നിന്നും പിന്മാറാതെ നിൽക്കുന്നത്. യൂറോപ്യൻ സൂപ്പർലീഗുമായി ബന്ധപ്പെട്ട് റയൽ മാഡ്രിഡും യൂറോപ്യൻ […]

മറ്റൊരു റെക്കോർഡ് കൂടി മെസിക്കു മുന്നിൽ വഴിമാറി, മറികടന്നത് റൊണാൾഡോയെയും പെലെയെയും

ലിയോണിനെതിരെ ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ പിഎസ്‌ജിക്കു വേണ്ടി താരമായത് ലയണൽ മെസിയായിരുന്നു. ലിയോണിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പിഎസ്‌ജി വിജയം നേടിയ മത്സരത്തിൽ ലയണൽ മെസി തന്നെയാണ് വല കുലുക്കിയത്. അഞ്ചാം മിനുട്ടിൽ നെയ്‌മറുമായി മികച്ച ഒത്തിണക്കത്തോടെ കളിച്ചതിനു ശേഷം ബ്രസീലിയൻ താരത്തിന്റെ പാസിൽ നിന്നുമാണ് മെസി ഈ സീസണിലെ തന്റെ അഞ്ചാമത്തെ ഗോൾ നേടിയത്. മത്സരത്തിൽ ഗോൾ നേടിയതോടെ മറ്റൊരു റെക്കോർഡ് കൂടി ലയണൽ മെസി സ്വന്തം പേരിൽ […]

കിരീടം നേടിയ ബംഗളുരു നായകൻ ഛേത്രിയെ തള്ളിമാറ്റി ബംഗാൾ ഗവർണർ, ഇന്ത്യൻ ഫുട്ബോളിനിത് അപമാനമെന്ന് ആരാധകർ

കഴിഞ്ഞ ദിവസം നടന്ന ഡ്യുറന്റ് കപ്പ് ഫൈനലിൽ കിരീടമുയർത്തിയത് ഇന്ത്യൻ ഫുട്ബോളിലെ ശക്തികേന്ദ്രങ്ങളിലൊന്നായ ബെംഗളൂരു എഫ്‌സിയാണ്. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചാണ് ബെംഗളൂരു വിജയം നേടിയത്. ശിവശക്തി, അലൻ കോസ്റ്റ എന്നിവർ ബെംഗളുരുവിന്റെ ഗോളുകൾ നേടിയപ്പോൾ അപുയിയാണ് മുംബൈ സിറ്റി എഫ്‌സിയുടെ ആശ്വാസഗോൾ മത്സരത്തിൽ കുറിച്ചത്. അതേസമയം മത്സരത്തിനു ശേഷമുള്ള കിരീടദാനചടങ്ങിനിടെയുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കിരീടം വാങ്ങുന്നതിനിടെ ബെംഗളൂരു […]

ഗോളുകളില്ലാത്തതിനാൽ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കി, പതിനഞ്ചു മിനുട്ടിലെ ഹാട്രിക്കിൽ മറുപടി നൽകി സോൺ

ഫുട്ബോൾ ലോകത്ത് ആരും വെറുക്കാത്ത ചുരുക്കം ചില താരങ്ങളിൽ ഒരാളാവും ഹ്യുങ് മിൻ സോൺ. ടോട്ടനം ഹോസ്‌പറിനായി നിരവധി വർഷങ്ങളായി ആത്മാർത്ഥമായ പ്രകടനം കളിക്കളത്തിൽ നടത്തുന്ന താരത്തിനു പക്ഷെ ഈ സീസണിന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ല. സൗത്താംപ്ടനെതിരെ നടന്ന ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോളിന് അസിസ്റ്റ് നൽകിയ താരത്തിന് ഈ സീസണിലെ ആദ്യത്തെ എട്ടു മത്സരങ്ങളിൽ ഗോളൊന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് താരത്തിനെതിരെ വിമർശനവും ഉയർന്നിരുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ടോപ് ഫോറിൽ […]