അർഹിച്ച പെനാൽറ്റി അനുവദിച്ചില്ല, ബാഴ്‌സ-ബയേൺ മത്സരത്തിലെ റഫറിയിങ്ങിനെതിരെ പ്രതിഷേധം
ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ഇന്നലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഏറ്റു മുട്ടിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ച ബയേൺ മ്യൂണിക്ക് ഒരിക്കൽക്കൂടി കാറ്റലൻ ക്ലബിനു മേൽ ആധിപത്യം സ്ഥാപിക്കുകയുണ്ടായി. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിച്ച ബാഴ്‌സലോണക്ക് ഗോളുകൾ നേടാൻ നിരവധി സുവർണാവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ക്ലിയർ ചാൻസുകൾ പോലും മുതലാക്കാൻ താരങ്ങൾക്ക് കഴിയാതെ വന്നതിനെ തുടർന്നാണ് അവർ തോൽവി ഏറ്റു വാങ്ങിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ബാഴ്‌സലോണ മൂന്നു ഗോളുകൾക്കെങ്കിലും മുന്നിലെത്തേണ്ടതായിരുന്നെങ്കിലും അവസരങ്ങൾ തുലയ്ക്കാൻ […]