ബ്രസീൽ ടീം പ്രഖ്യാപിച്ചു, മികച്ച ഫോമിലുള്ള മൂന്നു പ്രീമിയർ ലീഗ് താരങ്ങൾ പുറത്ത്

ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ കഴിഞ്ഞ ദിവസം പരിശീലകനായ ടിറ്റെ പ്രഖ്യാപിച്ചപ്പോൾ ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന, പ്രീമിയർ ലീഗ് ക്ലബായ ആഴ്‌സണലിന്റെ മൂന്നു താരങ്ങൾ പുറത്ത്. മുന്നേറ്റനിര താരങ്ങളായ ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരും പ്രതിരോധ താരം ഗബ്രിയേൽ മഗലേസുമാണ് ടീമിലിടം നേടാൻ കഴിയാതെ പുറത്തായത്. ജൂണിൽ സൗത്ത് കൊറിയക്കും ജപ്പാനുമെതിരെ നടന്ന സൗഹൃദ മത്സരങ്ങളിൽ ഈ മൂന്നു താരങ്ങളും ബ്രസീൽ ടീമിൽ ഇടം നേടിയിരുന്നു. പരിക്കേറ്റ മഗലെസിനു പക്ഷെ […]

കിരീടം നേടിയത് ഇറ്റലിയെങ്കിലും സിദാന്റെ പേരിൽ ഓർമിക്കപ്പെടുന്ന 2006 ലോകകപ്പ്

സിനദിൻ സിദാനെന്നെ ഫുട്ബോൾ താരത്തെപ്പറ്റി ഓർക്കുമ്പോൾ പലരുടെയും മനസിലേക്ക് വരുന്നത് 2006 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ താരമായ മാർകോ മാറ്റരാസിയെ തല കൊണ്ടിടിച്ചതിനു ചുവപ്പുകാർഡ് വാങ്ങി പുറത്തു പോകുന്ന ചിത്രമായിരിക്കും. മാറ്റരാസിയുടെ പ്രകോപനത്തിന് അടിപ്പെടാതെ അന്നാ മത്സരം സിനദിൻ സിദാൻ പൂർത്തിയാക്കിയിരുന്നുവെങ്കിൽ ഒരുപക്ഷെ ആ ലോകകപ്പ് ഫ്രാൻസിന് സ്വന്തമായേനെ. അല്ലെങ്കിലും ആ ലോകകപ്പ് അർഹിച്ചിരുന്നത് സിദാനും ഫ്രഞ്ച് ടീമുമാണെന്നതാണു യാഥാർത്ഥ്യം. 1998ലെ ലോകകപ്പ് നേടിയ ഫ്രാൻസ് ടീം അതിനു ശേഷം 2002ൽ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ […]

ബാഴ്‌സലോണയിലെത്തിയിട്ടു വെറും രണ്ടു മാസം, ക്ലബിന്റെ ലീഡറായി മാറി റോബർട്ട് ലെവൻഡോസ്‌കി

ഒട്ടനവധി സങ്കീർണതകളെ മറികടന്നാണ് പോളണ്ട് താരം റോബർട്ട് ലെവൻഡോസ്‌കി ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്കിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. ഒരു വർഷം മാത്രമേ കരാർ ബാക്കിയുള്ള ലെവൻഡോസ്‌കിയെ വിട്ടുകൊടുക്കില്ലെന്ന തീരുമാനമാണ് ആദ്യം ബയേൺ മ്യൂണിക്ക് എടുത്തെങ്കിലും ഒടുവിൽ താരത്തിന്റെ സമ്മർദ്ദത്തിനു മുന്നിൽ അവർ വഴങ്ങുകയായിരുന്നു. അമ്പതു മില്യൺ യൂറോയാണ് ബാഴ്‌സലോണ താരത്തിനായി മുടക്കിയത്. പരിശീലകനായ സാവിയുടെ പദ്ധതികളിൽ ആകൃഷ്ടനായി ബാഴ്‌സലോണയിലേക്ക് ചേക്കേറിയ റോബർട്ട് ലെവൻഡോസ്‌കി വളരെ പെട്ടന്നു തന്നെ ക്ലബിനോട് ഇണങ്ങിച്ചേർന്നിട്ടുണ്ട്. സീസണിൽ അഞ്ചു […]

ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ലിവർപൂളിനെതിരെ ഗോൾ, തന്റെ സ്വപ്‌നം സാക്ഷാത്കരിച്ച് അർജന്റീന താരം

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കണ്ട, യൂറോപ്പിൽ അപ്രമാദിത്വം പുലർത്തിയിരുന്ന ലിവർപൂളല്ല ഈ സീസണിൽ കളിക്കുന്നതെന്ന് ഇന്നലെ നാപ്പോളിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അവർ വഴങ്ങിയ തോൽവി വ്യക്തമാക്കുന്നു. നാപ്പോളിയുടെ മൈതാനത്തു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയമാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകൾക്കെതിരെ ഇറ്റാലിയൻ ക്ലബ് സ്വന്തമാക്കിയത്. ഇതോടെ ഈ സീസണിൽ കളിച്ച എട്ടു മത്സരങ്ങളിൽ നിന്നും വെറും രണ്ടു ജയം മാത്രമാണ് ലിവർപൂൾ നേടിയത്. പയറ്റർ സീലിൻസ്‌കി പെനാൽറ്റി സ്പോട്ടിൽ നിന്നും […]

ടുഷെലിനെ പുറത്താക്കുന്നതിലേക്ക് ചെൽസിയെ നയിച്ചത് റൊണാൾഡോയെ സ്വന്തമാക്കേണ്ടെന്ന തീരുമാനവും

ഒന്നര വർഷം കൊണ്ട് ചെൽസിക്കൊപ്പം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് തോമസ് ടുഷെൽ. ഇതിൽ അവരുടെ രണ്ടാമത്തെ മാത്രം ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടുന്നു. ചെൽസി പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം വെറും അഞ്ചു മാസത്തെ സമയം കൊണ്ടാണ് ചാമ്പ്യൻസ് ലീഗ് കിരീടം ടുഷെൽ ചെൽസിക്ക് നേടിക്കൊടുത്തത്. അതിനു പുറമെ യുവേഫ സൂപ്പർകപ്പും ക്ലബ് ലോകകപ്പും നേടിയ ചെൽസി കഴിഞ്ഞ സീസണിലും മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസി പതറിയെങ്കിലും ടീമിനെ മുന്നോട്ടു […]

ഒന്നിനു പുറകെ ഒന്നായി മൂന്നു പരിശീലകരെ യൂറോപ്പിലെ ക്ലബുകളിൽ നിന്നും പുറത്താക്കി

യൂറോപ്യൻ ഫുട്ബോളിൽ ഇന്നു പരിശീലകരെ പുറത്താക്കുന്ന ദിവസം. ഒന്നിനു പുറകെ ഒന്നായി മൂന്നു പരിശീലകരാണ് യൂറോപ്പിലെ വിവിധ ക്ലബുകളിൽ നിന്നും പുറത്താക്കപ്പെട്ടത്. ഇതിൽ രണ്ടു ക്ലബുകളുടെ പരിശീലകരും പുറത്തു പോയത് ചാമ്പ്യൻസ് ലീഗിലേറ്റ തോൽവിക്കു പിന്നാലെയായിരുന്നു. ചെൽസി പരിശീലകൻ തോമസ് ടുഷെൽ, ആർബി ലീപ്‌സിഗ് പരിശീലകൻ ഡൊമെനിക്കോ ടെഡിസ്‌കോ, ഇറ്റാലിയൻ ക്ലബായ ബൊളോഗ്‌നയുടെ പരിശീലകനായ സിനിസ മിഹാലോവിച്ച് എന്നിവരാണ് പുറത്താക്കപ്പെട്ടത്. Chelsea Football Club part company with Thomas Tuchel. — Chelsea FC (@ChelseaFC) […]

തുറന്ന അവസരത്തിലും നെയ്‌മർക്ക് പാസ് നൽകിയില്ല, എംബാപ്പെക്കെതിരെ വീണ്ടും ആരാധകർ

യുവന്റസിനെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ രണ്ടു ഗോളുകൾ നേടി താരമായത് കിലിയൻ എംബാപ്പയായിരുന്നു. ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടിയ പിഎസ്‌ജിക്കെതിരെ രണ്ടാം പകുതിയിൽ യുവന്റസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും പാർക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിൽ പരാജയം ഒഴിവാക്കാൻ ഇറ്റാലിയൻ ക്ലബിന് കഴിഞ്ഞില്ല. രണ്ടു ഗോൾ നേടിയ എംബാപ്പക്കു പുറമെ കളം നിറഞ്ഞു കളിച്ച ബ്രസീലിയൻ നെയ്‌മറാണ് പിഎസ്‌ജി നിരയിൽ തിളങ്ങിയത്. പിഎസ്‌ജിക്കു വിജയം നേടിക്കൊടുത്ത രണ്ടു ഗോളുകളും നേടിയെങ്കിലും മത്സരത്തിനു […]

ഹാലൻഡിനെ ആശ്രയിച്ചാൽ ചാമ്പ്യൻസ് ലീഗ് നേടാനാവില്ല, ഇത്തവണ കിരീടം നേടാൻ സാധ്യതയാർക്കെന്നും പെപ് ഗ്വാർഡിയോള

പെപ് ഗ്വാർഡിയോള പരിശീലകനായി ചുമതല ഏറ്റെടുത്തതിനു ശേഷം ആഭ്യന്തര ലീഗിലും മറ്റു ടൂർണമെന്റുകളിലും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി. നിരവധി പ്രീമിയർ ലീഗടക്കമുള്ള കിരീടങ്ങൾ അവർ നേടിയെങ്കിലും ഇതുവരെയും ആദ്യത്തെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടില്ല. ഓരോ തവണയും ചാമ്പ്യൻസ് ലീഗിന് ഏറ്റവും സാധ്യതയുള്ള ടീമുകളിൽ മാഞ്ചസ്റ്റർ സിറ്റിയുണ്ടാവുമെങ്കിലും കിരീടത്തിനു തൊട്ടരികിൽ വെച്ചോ അല്ലെങ്കിൽ അതിനു മുൻപോ അവർ വീണു പോവുകയാണ് പതിവ്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് […]

വമ്പൻ സ്‌കിൽ കാണിക്കാൻ ശ്രമിച്ചത് അമ്പേ പരാജയമായി, റൊണാൾഡോക്കു നേരെ ട്രോൾ വർഷം

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങിയ താരങ്ങളിൽ ഒരാൾ ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമം നടത്തിയെങ്കിലും യൂറോപ്പിലെ പ്രധാന ക്ലബുകളെല്ലാം താരത്തെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിക്കാതിരുന്നതാണ് റൊണാൾഡോക്കു നേരെ ട്രോളുകൾ കൂടുതൽ ഉയരാൻ കാരണമായത്. ഒടുവിൽ ക്ലബ് വിടാൻ കഴിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ ഈ സീസണിലും തുടരുകയാണ് റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരുന്നുണ്ടെങ്കിലും എറിക് ടെൻ […]

പിഎസ്‌ജി കരാർ അവസാനിച്ചാൽ ലയണൽ മെസി ബാഴ്‌സയിലേക്കോ, സൂചനകൾ നൽകി മുൻ നായകൻ പുയോൾ

ബാഴ്‌സലോണയിൽ നിന്നുള്ള മെസിയുടെ വിടവാങ്ങൽ താരവും ആരാധകരും ക്ലബുമൊന്നും ഒട്ടും ആഗ്രഹിച്ചിരുന്ന കാര്യങ്ങളല്ല. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന താരത്തിന്റെ കരാർ പുതുക്കാൻ ബാഴ്‌സലോണക്കു കഴിയാതിരുന്നത്. ഇതേത്തുടർന്ന് ക്ലബ് വിട്ട മെസി ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ് ചേക്കേറിയത്. രണ്ടു വർഷത്തെ കരാറിൽ പിഎസ്‌ജിയിൽ എത്തിയ ലയണൽ മെസിയുടെ ഫോമിൽ കഴിഞ്ഞ സീസണിൽ ഇടിവുണ്ടായെങ്കിലും ഈ സീസണിൽ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. മെസിയുടെ പിഎസ്‌ജി കരാർ ഈ സീസണോടെ അവസാനിക്കുമെങ്കിലും അതൊരു വർഷത്തേക്കു […]