ചാമ്പ്യൻസ് ലീഗ് മരണഗ്രൂപ്പിൽ ആദ്യ പോരാട്ടത്തിറങ്ങുന്ന ബാഴ്‌സലോണ ടീമിൽ മാറ്റങ്ങളുമായി സാവി
ഈ സീസണിലെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിനിറങ്ങുന്ന ബാഴ്‌സലോണ ടീമിൽ പരിശീലകൻ സാവി ഹെർണാണ്ടസ് സുപ്രധാന മാറ്റങ്ങൾ വരുത്തുമെന്നു റിപ്പോർട്ടുകൾ. സ്‌പാനിഷ് മാധ്യമമായ മുണ്ടോ ഡീപോർറ്റീവോയുടെ റിപ്പോർട്ടുകൾ പ്രകാരം സാവിയുടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ നാല് താരങ്ങൾക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ മത്സരത്തിൽ സാവി സ്റ്റാർട്ട് ചെയ്തേക്കില്ല. ചെക്ക് റിപ്പബ്ലിക്ക് ക്ലബായ വിക്ടോറിയ പ്ലെസനെതിരെയാണ് ബാഴ്‌സലോണയുടെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം. ചാമ്പ്യൻസ് ലീഗിലെ മരണഗ്രൂപ്പായാണ് ബാഴ്‌സലോണ അടക്കമുള്ള ക്ലബുകളുള്ള ഗ്രൂപ്പ് സി വിലയിരുത്തപ്പെടുന്നത്. ബാഴ്‌സലോണക്കും വിക്ടോറിയ […]