ഗോളടിച്ചില്ലെങ്കിലും കയ്യടി വാങ്ങും മെസി, പിഎസ്‌ജി താരത്തെ അഭിനന്ദിച്ച് എതിർടീം ആരാധകർ
ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയ കഴിഞ്ഞ സീസണിൽ ലയണൽ മെസി നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങുകയുണ്ടായി. കരിയർ മുഴുവനും കളിച്ച ക്ലബിൽ നിന്നും മറ്റൊരു ലീഗിലേക്ക് പറിച്ചു നടപ്പെട്ടതും പരിക്കിന്റെ പ്രശ്‌നങ്ങളും മെസിയെ ബാധിച്ചപ്പോൾ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞില്ല. ഫ്രഞ്ച് ക്ലബിനു വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും മെസിയുടെ പ്രതിഭയുടെ ആഴം കണക്കാക്കുമ്പോൾ ആരാധകർക്ക് അതു പോരാതെ വന്നതാണ് താരത്തിനെതിരെ വിമർശനം ഉയരാൻ കാരണമായത്. എന്നാൽ ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം, പ്രത്യേകിച്ചും […]