വീണ്ടും റൊണാൾഡോയെ കുത്തിനോവിച്ച് ഫ്രഞ്ച് ലീഗ്, പോസ്റ്റ് ചെയ്‌തത് മൂന്നു ലോകകപ്പ് ജേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം | Ligue 1
ഗ്ലോബ് സോക്കർ അവാർഡ്‌സ് ചടങ്ങിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ പല കാര്യങ്ങളും ചർച്ചയായി മാറിയിരുന്നു. അതിൽ ഒരെണ്ണമാണ് ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ് സൗദി പ്രൊ ലീഗെന്ന പരാമർശം. ലയണൽ മെസി കഴിഞ്ഞ സീസണിൽ കളിച്ച ഫ്രഞ്ച് ലീഗിനേക്കാൾ മികച്ചതാണ് താനിപ്പോൾ കളിക്കുന്ന സൗദി പ്രൊ ലീഗെന്നു വരുത്തിത്തീർക്കാനാണ് റൊണാൾഡോ ശ്രമിച്ചതെന്നു വ്യക്തമാണ്. അതേസമയം റൊണാൾഡോയുടെ വാക്കുകൾക്കെതിരെ ഫ്രഞ്ച് ലീഗിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജ് പല രീതിയിൽ പ്രതികരണം അറിയിക്കുകയുണ്ടായി. താരത്തിന്റെ വാക്കുകൾ പുറത്തു വന്ന ഉടനെ സൗദി […]