ഫെഡോറിന്റെ തിരിച്ചുവരവിന് സാധ്യതയേറുന്നു, ബ്ലാസ്റ്റേഴ്‌സ് നൽകുന്ന സൂചനകളിൽ നിന്നും വ്യക്തം | Kerala Blasters

ജൂൺ മാസം പിറന്നതോടെ നിരവധി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ വിവിധ ക്ലബുകൾ വിടുന്നത്. മെയ് മാസത്തോടെ കരാർ അവസാനിച്ച താരങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റുകളാണ് നിറയെ കാണുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി അഞ്ചു താരങ്ങൾ കരാർ അവസാനിച്ചതിനാൽ ക്ലബ് വിടുകയാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധതാരമായ മാർകോ ലെസ്‌കോവിച്ച്, ജാപ്പനീസ് മുന്നേറ്റനിര താരം ഡൈസുകെ സകായി, കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ ദിമിത്രിയോസ് എന്നിവർക്കൊപ്പം ഇന്ത്യൻ ഗോൾകീപ്പർമാരായ കരൺജിത് സിങ്, ലാറാ […]

ഡൈസുകയെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് രംഗത്ത്, താരത്തിന്റെ തീരുമാനം മറ്റൊന്നാണ് | Daisuke

കഴിഞ്ഞ സീസണിൽ വളരെ അപ്രതീക്ഷിതമായാണ് ജാപ്പനീസ് താരമായ ഡൈസുകെ സകായി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. സോട്ടിരിയോക്ക് പരിക്കേറ്റു സീസൺ മുഴുവൻ പുറത്തിരിക്കുമെന്ന് ഉറപ്പായതോടെയാണ് ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടണിയുന്ന ആദ്യത്തെ ജാപ്പനീസ് താരമെന്ന നേട്ടം സ്വന്തമാക്കി ഡൈസുകെ എത്തിയത്. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട പ്രകടനം ടീമിനായി നടത്താൻ താരത്തിന് കഴിഞ്ഞിരുന്നെങ്കിലും ഡൈസുകെയെ നിലനിർത്തുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഡൈസുകെക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു. എന്തായാലും ജാപ്പനീസ് താരത്തിന് ഐഎസ്എല്ലിലെ മറ്റു ക്ലബുകളിൽ […]

21 മത്സരങ്ങളിൽ 21 ഗോൾ പങ്കാളിത്തം, ബ്രസീലിയൻ സ്‌ട്രൈക്കർക്കു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്ത് | Kerala Blasters

ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിട്ട ഒഴിവിലേക്ക് ഒരു വിദേശ സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ടോപ് സ്കോററായ താരത്തിന് പകരക്കാരനെ കണ്ടെത്തുമ്പോൾ അതിനേക്കാൾ മികച്ച താരമാകണം. അതല്ലെങ്കിൽ ആരാധകർ ദിമിയെ വിട്ടുകളഞ്ഞതിൽ വലിയ രീതിയിൽ പ്രതിഷേധമുയർത്തുമെന്നതിൽ സംശയമില്ല. ദിമിയുടെ പകരക്കാരനായി മികച്ച താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നതെന്നാണ് പുറത്തു വരുന്ന അഭ്യൂഹങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം മികച്ച താരങ്ങളെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. അവസാനം പുറത്തു വന്ന സ്‌ട്രൈക്കറുമായി […]

മൂന്നു താരങ്ങളോട് വിട പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, പ്രതിസന്ധികളിൽ ടീമിനെ നയിച്ച സഹപരിശീലകനും ക്ലബ് വിട്ടു | Kerala Blasters

മെയ് മാസം അവസാനിച്ചതോടെ കരാർ പൂർത്തിയായ മൂന്നു താരങ്ങൾക്ക് നന്ദിയറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി ടീമിനൊപ്പം ഉണ്ടാകില്ലെന്നുറപ്പായ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ്, വെറ്ററൻ ഗോൾകീപ്പറായ കരൺജിത് സിങ്, മറ്റൊരു ഗോൾകീപ്പറായ ലാറ ശർമ്മ എന്നീ താരങ്ങൾക്കാണ് നന്ദി അറിയിച്ചത്. അതിനു പുറമെ സഹപരിശീലകൻ ഫ്രാങ്ക് ദോവനും നന്ദി പറഞ്ഞിട്ടുണ്ട്. ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിടുകയാണെന്ന് സ്വന്തം സോഷ്യൽ മീഡിയയിലൂടെ മുൻപേ തന്നെ അറിയിച്ചിരുന്നു. താരത്തിന് നന്ദി പറയാൻ കരാർ അവസാനിക്കുന്ന ദിവസം വരെ കാത്തിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്‌സ്. […]

കാത്തിരുന്ന പ്രഖ്യാപനം ഈയാഴ്‌ചയുണ്ടാകും, കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മൊറോക്കൻ മാന്ത്രികനെത്തുന്നു | Kerala Blasters

കഴിഞ്ഞ രണ്ടു സീസണുകളായി എഫ്‌സി ഗോവക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന മൊറോക്കൻ താരമായ നോഹ സദൂയിയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ വിവരം ഏവർക്കും അറിയാവുന്നതാണ്. സീസൺ അവസാനിക്കുന്നതിനു മുൻപ് തന്നെ ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനു ശേഷം വിശ്വസ്‌തമായ കേന്ദ്രങ്ങളെല്ലാം ഈ ട്രാൻസ്‌ഫർ സ്ഥിരീകരിക്കുകയും ചെയ്‌തു. എഫ്‌സി ഗോവയുമായുള്ള കരാർ അവസാനിക്കാൻ പോകുന്നതിനാൽ ആ അവസരം മുതലെടുത്താണ് നോഹയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ടു വർഷത്തെ കരാറാണ് മുപ്പതുകാരനായ താരത്തിന് ബ്ലാസ്റ്റേഴ്‌സ് നൽകിയിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ […]

ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുള്ളത് നാല് വമ്പൻ താരങ്ങൾ, ചെന്നൈയിൻ എഫ്‌സിയുടെ താരവും ലിസ്റ്റിൽ | Kerala Blasters

പുതിയ പരിശീലകനു കീഴിൽ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ വുകോമനോവിച്ചിൽ നിന്നും വ്യത്യസ്‌തമായി പന്ത് കൈവശമെത്തുമ്പോൾ പെട്ടന്നുള്ള ആക്രമണത്തിനും താരങ്ങളുടെ വർക്ക് റേറ്റിനും പ്രാധാന്യം നൽകുന്ന ശൈലിയുള്ള പരിശീലകന് അത് കൃത്യമായി നടപ്പിലാക്കാൻ കഴിവുള്ള താരങ്ങളെയും ആവശ്യമാണെന്നതിൽ സംശയമില്ല. അഡ്രിയാൻ ലൂണ, നോഹ സദൂയി എന്നീ വിദേശതാരങ്ങൾ മാത്രമേ ബ്ലാസ്റ്റേഴ്‌സിൽ തുടരുമെന്ന് ഉറപ്പു പറയാൻ കഴിയൂ. അതിനു പുറമെ ടീമിലെത്തിക്കേണ്ട താരങ്ങളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രമുഖ മലയാള […]

ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയാകാനില്ല, ഇന്ത്യയിലെ മറ്റൊരു ക്ലബിലേക്കും ചേക്കേറില്ലെന്നു തീരുമാനിച്ച് ലെസ്‌കോവിച്ച് | Marko Leskovic

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ മൂന്നു സീസണുകളിലും ടീമിനൊപ്പം ഉണ്ടായിരുന്ന താരമാണ് മാർകോ ലെസ്‌കോവിച്ച്. ആദ്യത്തെ രണ്ടു സീസണുകളിലും ടീമിന്റെ പ്രധാന പ്രതിരോധതാരം ലെസ്‌കോ ആയിരുന്നെങ്കിൽ ഇക്കഴിഞ്ഞ സീസണിൽ മിലോസ് ഡ്രിൻസിച്ച് എത്തിയതോടെ ക്രൊയേഷ്യൻ താരത്തിന്റെ അവസരങ്ങളെ അത് ബാധിച്ചിരുന്നു. അഡ്രിയാൻ ലൂണ അടക്കമുള്ള ചില വിദേശതാരങ്ങൾ പരിക്കേറ്റു പുറത്തു പോയതോടെ ആദ്യ ഇലവനിൽ സ്ഥിര സാന്നിധ്യമായ ലെസ്‌കോവിച്ച് മികച്ച പ്രകടനമാണ് ടീമിന് വേണ്ടി കാഴ്‌ച വെച്ചത്. താരം മറ്റൊരു സീസൺ കൂടി ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടരണമെന്ന് […]

പെപ്രയോ ഫെഡോറോ തുടരാൻ സാധ്യത, ഇരുവരുടെയും കാര്യത്തിൽ തീരുമാനമെടുക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

മൈക്കൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി പ്രഖ്യാപിച്ചതിനു ശേഷം ടീമിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യതയുള്ള താരങ്ങളിൽ പ്രധാനമായും ഉണ്ടായിരുന്നത് ക്വാമേ പെപ്ര, ഫെഡോർ ചെർണിച്ച് എന്നിവരുടെ പേരുകളായിരുന്നു. പെപ്രക്ക് ഒരു വർഷം കൂടി ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളപ്പോൾ കരാർ അവസാനിക്കാൻ പോകുന്ന ഫെഡോർ ടീമിൽ തന്നെ തുടരാനുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചതാണ്. എന്തായാലും ചിലപ്പോൾ ഈ രണ്ടു താരങ്ങളും അല്ലെങ്കിൽ ഇവരിലൊരാൾ ടീമിൽ തുടരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമുഖ മലയാള ദിനപത്രം വെളിപ്പെടുത്തുന്നത് പ്രകാരം […]

മിലോസ് ഡ്രിൻസിച്ചും പുറത്തേക്ക്, ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത് വമ്പൻ അഴിച്ചുപണി തന്നെയെന്നുറപ്പായി | Milos Drincic

പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി നടത്തുമെന്ന സൂചനകളെ ശരിവെക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നേരത്തെ അഡ്രിയാൻ ലൂണ, നോഹ സദൂയി, മിലോസ് ഡ്രിൻസിച്ച് എന്നിവർ ടീമിൽ തുടരുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും മിലോസ് ക്ലബ് വിടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇരുപത്തിയഞ്ചുകാരനായ മിലോസ് ഡ്രിൻസിച്ച് ഇക്കഴിഞ്ഞ സീസണിന് മുന്നോടിയായാണ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്. ഒരു വർഷത്തെക്കായി കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ താരത്തിന്റെ കരാർ മാസത്തോടെ അവസാനിക്കാൻ പോവുകയാണ്. താരം കരാർ പുതുക്കുമെന്ന് ഏവരും […]

അർജന്റീനയെ ഉയർത്തെഴുന്നേൽപ്പിച്ച ഗോളിന്റെ ആവർത്തനം, മെസിയുടെ ഗോളിലും വിജയിക്കാനാവാതെ ഇന്റർ മിയാമി | Lionel Messi

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ചത് മെക്‌സിക്കോക്കെതിരെ നടന്ന മത്സരത്തിലെ വിജയമായിരുന്നു. സൗദി അറേബ്യക്കെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ ടീമിന്റെ എല്ലാ പ്രതീക്ഷകളും അവസാനിക്കാൻ പോകുന്നു എന്ന നിലയിൽ നിന്നും മെക്‌സിക്കോക്കെതിരെ വിജയം നേടിയപ്പോൾ അതിനു തുടക്കമിട്ടത് ലയണൽ മെസി നേടിയ മനോഹരമായ ഗോളായിരുന്നു. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ആ ഗോളിന്റെ ആവർത്തനമെന്നതു പോലെയൊരു ഗോളാണ് ലയണൽ മെസി നേടിയത്. അറ്റ്‌ലാന്റാ യുണൈറ്റഡുമായി നടന്ന ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസിയുടെ ഗോൾ […]