നിർണായകമായ കൂടിക്കാഴ്‌ച ഉടനെ, ടീമിൽ നടത്തേണ്ട അഴിച്ചുപണികളിൽ തീരുമാനമുണ്ടാകും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെയെ നിയമിച്ചതിനു പിന്നാലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടക്കാനുള്ള സാധ്യതയുണ്ട്. സ്റ്റാറെയുടെ ശൈലി, അദ്ദേഹം താരങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്ന വർക്ക് റേറ്റ് എന്നിവ ഇവാൻ വുകോമനോവിച്ചിൽ നിന്നും വ്യത്യസ്‌തമാണ്‌ എന്നതിനാൽ തന്നെ അതിനനുസൃതമായ താരങ്ങളെ ടീമിലേക്ക് എത്തിക്കേണ്ടതുണ്ട്. പുതിയ താരങ്ങളുടെ കാര്യത്തിൽ കൃത്യമായ ആസൂത്രണം ഇത്തവണ ഉണ്ടാകുമെന്നാണ് കരുതേണ്ടത്. മൈക്കൽ സ്റ്റാറെ ഇതുവരെ കേരളത്തിലേക്ക് എത്തിയിട്ടില്ലെങ്കിലും തനിക്ക് വേണ്ട ടീമിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഇടപെടൽ ഉണ്ടെന്നാണ് അനുമാനിക്കാൻ കഴിയുന്നത്. കഴിഞ്ഞ […]

ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും വന്ന ഏറ്റവും മികച്ച താരം, വിബിൻ മോഹനനെ റാഞ്ചാൻ മൂന്നു ക്ലബുകൾ രംഗത്ത് | Vibin Mohanan

കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയിൽ നിന്നും സീനിയർ ടീമിലെത്തിയ താരങ്ങളിൽ ഏറ്റവും മികച്ചതെന്ന വിശേഷണം വിബിൻ മോഹനന് നൽകാൻ കഴിയും. കഴിഞ്ഞ സീസണിൽ അരങ്ങേറ്റം നടത്തിയ താരം ഈ സീസണിൽ ടീമിന്റെ മധ്യനിരയിൽ സ്ഥിരസാന്നിധ്യമായി മാറി. തന്റെ പ്രതിഭയെന്താണെന്ന് തെളിയിക്കാൻ വിബിൻ മോഹനന് ഈ സീസണോടെ കഴിഞ്ഞിട്ടുണ്ട്. പന്തടക്കം, മികച്ച പാസുകൾ നൽകാനുള്ള കഴിവ്, വിഷൻ എന്നിവയെല്ലാമുള്ള താരത്തെ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ ഐഎം വിജയൻ പ്രശംസിച്ചിരുന്നു. ഇന്ത്യൻ ടീമിലേക്ക് ഉടനെ വിളിക്കേണ്ട താരമെന്നാണ് വിബിൻ മോഹനനെക്കുറിച്ച് അദ്ദേഹം […]

ഇന്ത്യക്കെതിരെ മലയാളി താരം ബൂട്ടു കെട്ടും, ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഖത്തർ ടീമിലിടം നേടി തഹ്‌സീൻ | Tahsin Jamshid

വരാനിരിക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീമിനെതിരെ ബൂട്ടു കെട്ടാനൊരുങ്ങി മലയാളി താരം. ഇന്ത്യക്കെതിരെ മത്സരിക്കാനൊരുങ്ങുന്ന ഖത്തർ ദേശീയ ടീമിന്റെ സ്‌ക്വാഡിലാണ് മലയാളി താരമായ തഹ്‌സീൻ മൊഹമ്മദ് ജംഷിദ് ഇടം പിടിച്ചിരിക്കുന്നത്. ഇരുപത്തിയൊൻപതംഗ സ്‌ക്വാഡിലാണ് പതിനേഴു വയസ് മാത്രം പ്രായമുള്ള താരത്തെയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഖത്തറിന്റെ യൂത്ത് ടീമുകളിലും ഖത്തറിലെ പ്രധാന ലീഗായ സ്റ്റാർസ് ലീഗിലെ ക്ലബായ അൽ ദുഹൈലിന്റെ സീനിയർ ടീമിലും നേരത്തെ ഇടം നെറ്റിയിട്ടുള്ളതിനു പിന്നാലെയാണ് തഹ്‌സീൻ ഖത്തർ ദേശീയ ടീമിലേക്ക് വിളി വന്നിരിക്കുന്നത്. അഫ്‌ഗാനിസ്ഥാൻ, […]

ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ദിമിയെ ആരാധകർ കൈവിട്ടില്ല, തുടർച്ചയായ രണ്ടാം വർഷവും മികച്ച താരമായി ദിമിത്രിയോസ് | Dimitrios

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയെ നയിക്കുന്ന ദിമിത്രിയോസ് വലിയൊരു നേട്ടം ടീമിന് സ്വന്തമാക്കി നൽകിയിരുന്നു. ചരിത്രത്തിൽ ആദ്യമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയ ആദ്യത്തെ ബ്ലാസ്റ്റേഴ്‌സ് താരമാണ് ദിമിത്രിയോസ്. അത് സ്വന്തമാക്കിയതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് ദിമിത്രിയോസ് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ക്ലബിന്റെ ആരാധകർ താരത്തെ കയ്യൊഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം പ്രമുഖ വെബ്‌സൈറ്റായ ട്രാൻസ്‌ഫർമാർക്കറ്റ് ഈ സീസണിലെ ഏറ്റവും മികച്ച താരത്തെ പ്രഖ്യാപിച്ചപ്പോൾ പുരസ്‌കാരം […]

എല്ലാവരും അർജന്റീനയെ തോൽപ്പിക്കണമെന്ന് ആഗ്രഹിക്കും, കോപ്പ അമേരിക്ക നിലനിർത്താൻ ഒരുങ്ങിയെന്ന് ഡി പോൾ | De Paul

ഒരു മാസത്തിനുള്ളിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെടുന്ന ടീം അർജന്റീനയാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ലോകകപ്പ് അടക്കം സാധ്യമായ മൂന്നു കിരീടങ്ങളും നേടിയ അർജന്റീന ഇന്റർനാഷണൽ ഫുട്ബോളിൽ നടത്തുന്ന കുതിപ്പ് തന്നെയാണ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമാക്കി അവരെ മാറ്റുന്നത്. ലയണൽ സ്‌കലോണിയെന്ന പരിശീലകന് കീഴിൽ ഇറങ്ങുന്ന അർജന്റീനയിലെ താരങ്ങളെല്ലാം വളരെ ആത്മവിശ്വാസത്തിൽ തന്നെയാണ്. ടൂർണമെന്റിൽ നേരിടാൻ സാധ്യതയുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ അറിവുണ്ട്. കഴിഞ്ഞ ദിവസം മധ്യനിര […]

സ്വീഡിഷ് മാന്ത്രികൻ എത്താനുള്ള സാധ്യതയുണ്ട്, ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Mikael Stahre

മൈക്കൽ സ്റ്റാറെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി എത്തിയതിനു പിന്നാലെ ടീമിൽ ഒരുപാട് അഴിച്ചുപണികൾ നടക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ ടീമിലുള്ളവരിൽ മൂന്നു വിദേശതാരങ്ങൾ മാത്രമേ അടുത്ത സീസണിൽ തുടരൂവെന്ന് റിപ്പോർട്ടുകളുണ്ട്. ഏഷ്യൻ താരങ്ങൾ നിർബന്ധമില്ലെന്നു കൂടി വന്നതിനാൽ മികച്ച താരങ്ങളെ എത്തിക്കാൻ തന്നെയാകും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള അഭ്യൂഹങ്ങളിൽ പ്രധാനി സ്വീഡിഷ് താരമായ മാഗ്നസ് എറിക്‌സണാണ്. സ്റ്റാറെയുടെ ടീമിലേക്ക് ഒരു മധ്യനിരതാരമെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് ചാനലിനോട് […]

ആ വലിയ പ്രശ്‌നം പരിഹരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു, പുതിയ പരിശീലകൻ പണി തുടങ്ങി മക്കളേ | Kerala Blasters

ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി എത്തിയിട്ടുള്ള മൈക്കൽ സ്റ്റാറെയെന്ന പരിശീലകൻ ബ്ലാസ്റ്റേഴ്‌സിൽ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആരാധകർ ഉറ്റു നോക്കുകയാണ്. കൂടുതൽ കിരീടനേട്ടങ്ങളൊന്നും ഇല്ലെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി ക്ലബുകളിൽ നിരവധി വർഷം പരിശീലകനായി ഇരുന്നതിന്റെ പരിചയസമ്പത്ത് അദ്ദേഹത്തിന് അവകാശപ്പെടാൻ കഴിയും. പുതിയ പരിശീലകൻ വരുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സിൽ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. പൊസിഷനിലൂന്നി ആക്രമണത്തിന് പ്രാധാന്യം നൽകുന്ന ശൈലിയിലാണ് സ്റ്റാറെ ടീമിനെ അണിനിരത്താൻ പോകുന്നതെന്ന് അദ്ദേഹത്തിന്റെ മുൻ ടീമുകളുടെ ഫോർമേഷൻ നോക്കിയാൽ വ്യക്തമാണ്. അതിനു പുറമെ […]

മോശം ടീമുകളെ മികച്ച ടീമാക്കി മാറ്റിയ ചരിത്രമുള്ള പരിശീലകൻ, നമ്മൾ കരുതിയതൊന്നുമല്ല സ്റ്റാറെ | Mikael Stahre

ഇവാൻ വുകോമനോവിച്ചിന് പകരക്കാരനാവാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ മൈക്കൽ സ്റ്റാറെക്ക് കഴിയുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്ന പ്രധാനപ്പെട്ട കാര്യം. കിരീടം നേടിയിട്ടില്ലെങ്കിലും വളരെ മോശംഫോമിലായിരുന്ന ഒരു ടീമിനെ തുടർച്ചയായ മൂന്നു സീസണുകളിൽ പ്ലേ ഓഫിലെത്തിച്ച ഇവാൻ വുകോമനോവിച്ച് ആരാധകരെ സംബന്ധിച്ച് വളരെ പ്രിയങ്കരനാണ്. ഇവാൻ വുകോമനോവിച്ചിൽ നിന്നും ഒരു മുന്നോട്ടു പോക്ക് തന്നെയാണ് മൈക്കൽ സ്റ്റാറെയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ വ്യക്തമാകുന്നത്. നിരവധി വർഷങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ക്ലബുകളെ […]

മൊബൈൽ ഫോണിനെ തീ പിടിപ്പിക്കുന്ന ആരാധകപ്പടയുടെ കരുത്ത്, ഫ്‌ളൈറ്റ് മോഡിലിടേണ്ടി വന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Mikael Stahre

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി മൈക്കൽ സ്റ്റാറെയെ പ്രഖ്യാപിച്ചതിൽ ആരാധകർക്ക് സമ്മിശ്രമായ അഭിപ്രായങ്ങളാണുള്ളതെങ്കിലും അവർ നൽകുന്ന പിന്തുണയ്ക്ക് യാതൊരു കുറവുമില്ല. പുതിയ പരിശീലകൻ വളരെയധികം പരിചയസമ്പത്തുള്ള വ്യക്തിയാണെന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു. ടീമിനൊപ്പം അദ്ദേഹത്തിന്റെ ആദ്യത്തെ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കരുത്ത് മൈക്കൽ സ്റ്റാറെയുടെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും വ്യക്തമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപനം നടത്തുന്നതിന് തൊട്ടു മുൻപ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയ അദ്ദേഹത്തിന് ഇപ്പോൾ ഫോളോവേഴ്‌സ് ഒന്നേകാൽ ലക്ഷം കവിഞ്ഞിട്ടുണ്ട്. ആരാധകരുടെ […]

തനിക്കെതിരെ കളിച്ചതു കൊണ്ടാണ് ദിമിത്രിയോസ് ഗോളുകൾ അടിച്ചു കൂട്ടിയത്, കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ വെളിപ്പെടുത്തൽ | Milos Drincic

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വളരെയധികം നിരാശയുണ്ടാക്കിയ കാര്യമാണ് ഗ്രീക്ക് സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിട്ടത്. ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരമെന്ന നേട്ടം സ്വന്തമാക്കിയ ദിമിത്രിയോസിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ശ്രമിച്ചെങ്കിലും താരം ക്ലബ് വിടാനാണ് തീരുമാനിച്ചത്. പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രിയോസ് ഐഎസ്എല്ലിലെ തന്നെ മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. ഈസ്റ്റ് ബംഗാളാണ് താരത്തെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബ്. ഇതോടെ കഴിഞ്ഞ സീസണിൽ […]