ഹൈദെരാബാദിനെതിരെ വിജയം പ്രതീക്ഷിക്കാം, നോഹയുടെ തിരിച്ചുവരവിന്റെ സൂചന നൽകി മൈക്കൽ സ്റ്റാറെ
സ്റ്റാറെക്കു കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രകടനം മികച്ചതാണെങ്കിലും മത്സരഫലങ്ങളിൽ അത് പ്രതിഫലിക്കുന്നില്ല. വ്യക്തിഗത പിഴവുകൾ വീണ്ടും വീണ്ടും തിരിച്ചടി നൽകിയപ്പോൾ അർഹിച്ച പത്തോളം പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമായത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നോഹ സദോയി ഇല്ലാതിരുന്നതും കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടി നൽകിയ കാര്യമായിരുന്നു. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം പുറത്തിരുന്ന രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. Mikael Stahre 🗣️“Most likely yes ( on Noah coming back […]