മിഖായേൽ മാലാഖയും മൈക്കിളേട്ടനും, പതിവു തെറ്റിക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസം ക്ലബ് നടത്തിയിരുന്നു. മൂന്നു വർഷം ടീമിനെ നയിച്ച ആരാധകരുടെ പ്രിയങ്കരനായ ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി നാല്പത്തിയെട്ടുകാരനായ സ്വീഡിഷ് പരിശീലകൻ മൈക്കൽ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സ് നിയമിച്ചു. ആദ്യമായാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു സ്വീഡിഷ് സ്വദേശി മുഖ്യപരിശീലകനായി എത്തുന്നത്. പുതിയ പരിശീലകനെ നിയമിച്ചതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്നും സമ്മിശ്രമായ അഭിപ്രായങ്ങളാണ് കേൾക്കുന്നത്. പരിചയസമ്പന്നനായ പരിശീലകനാണെങ്കിലും അദ്ദേഹം വേണ്ടത്ര കിരീടങ്ങൾ നേടിയിട്ടില്ല എന്നതാണ് ആരാധകരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം മറ്റു […]

ഗോൾമെഷീനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിനു താൽപര്യം, നടന്നാൽ അടുത്ത സീസൺ പൊളിച്ചടുക്കും | Kerala Blasters

ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിടാൻ തീരുമാനിച്ചതോടെ അതിനു പകരക്കാരനായി താരത്തെ തേടുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ രണ്ടു സീസണുകളായി മികച്ച പ്രകടനം ഐഎസ്എല്ലിൽ നടത്തുകയും ഇത്തവണ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുകയും ചെയ്‌ത ദിമിത്രിയോസ് ക്ലബ് വിട്ടത് ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ലെന്ന് അറിയിച്ചത് കൊണ്ടാണ്. ദിമിക്ക് പകരക്കാരനായി അതിനേക്കാൾ മികച്ചൊരു താരത്തെ എത്തിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് ആവശ്യമാണ്. അടുത്ത സീസണിൽ കിരീടസാധ്യതകൾ നിലനിർത്തണമെങ്കിൽ അത് കൂടിയേ തീരൂ. പുതിയ പരിശീലകനും എത്തുന്ന സാഹചര്യത്തിൽ മികച്ചൊരു താരത്തെ തന്നെ […]

പുതിയ പരിശീലകനു കീഴിൽ വമ്പൻ അഴിച്ചുപണി നടക്കും, ടീമിൽ സ്ഥാനമുറപ്പുള്ളത് മൂന്നു വിദേശതാരങ്ങൾക്ക് മാത്രം | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ സൂപ്പർ ലീഗിലെത്തുന്ന ആദ്യത്തെ സ്വീഡിഷ് പരിശീലകനായി നാല്പത്തിയെട്ടുകാരനായ മൈക്കൽ സ്റ്റാറെയാണ് ടീമിനെ നയിക്കാൻ എത്തുന്നത്. ഉടനെ തന്നെ അദ്ദേഹം കേരളത്തിലേക്ക് വരുമെന്നും അടുത്ത സീസണിലേക്കുള്ള ടീമിന്റെ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ പരിശീലകൻ ടീമിൽ എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ വലിയൊരു മാറ്റം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പന്ത് കൈവശം വെച്ച് പിന്നിൽ നിന്നും പാസിംഗ് ഗെയിമിലൂടെ ആക്രമണം […]

പതിനാലാം വയസു മുതൽ പരിശീലകൻ, കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചിനെ നിസാരമായി തള്ളിക്കളയാൻ കഴിയില്ല | Mikael Stahre

മൈക്കൽ സ്റ്റാറെയെ പരിശീലകനായി നിയമിച്ചതിൽ പല ആരാധകരും അതൃപ്‌തരാണെന്നു വ്യക്തമാണ്. കരിയറിൽ ഒരുപാട് നേട്ടങ്ങളൊന്നും സ്വന്തമാക്കിയിട്ടില്ലാത്ത അദ്ദേഹം കഴിഞ്ഞ സീസണിൽ പരിശീലിപ്പിച്ച ടീമിന്റെ പ്രകടനം മോശമായിരുന്നു. ഇന്ത്യയിലെ സാഹചര്യങ്ങളിൽ അദ്ദേഹത്തിന് പരിചയം കുറവാണെന്നതും ആരാധകർ പോരായ്‌മയായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ഇപ്പോൾ തന്നെ എഴുതിത്തള്ളാൻ കഴിയുന്ന ഒരു പരിശീലകനല്ല മൈക്കൽ. പ്രൊഫെഷണൽ ഫുട്ബോൾ കളിച്ചിട്ടില്ലാത്ത അദ്ദേഹം പതിനാലാം വയസു മുതൽ പരിശീലകനാവാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏതാനും യൂത്ത് ടീമുകളെ പരിശീലിപ്പിച്ചതിനു ശേഷമാണ് മൈക്കൽ സീനിയർ ഫുട്ബോളിലേക്ക് കടന്നത്. സീനിയർ […]

ആർത്തിരമ്പുന്ന ഫാൻസ്‌ കാണിച്ചു തരുന്നുണ്ട് ബ്ലാസ്റ്റേഴ്‌സിന്റെ വലിപ്പം, ആരാധകരെ പ്രശംസിച്ച് മൈക്കൽ സ്റ്റാറെ | Mikael Stahre

പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചപ്പോൾ സമ്മിശ്രമായ പ്രതികരണമാണ് ആരാധകരിൽ നിന്നും വരുന്നത്. ഒരു വിഭാഗമാളുകൾ അദ്ദേഹത്തിൽ പ്രതീക്ഷ പുലർത്താൻ കഴിയുമെന്ന് വിശ്വസിക്കുമ്പോൾ ഒരു വിഭാഗം പുതിയ പരിശീലകനിൽ തൃപ്‌തനല്ല. പരിശീലകനെന്ന നിലയിൽ ഒരുപാട് ക്ളബുകളെ നയിച്ചിട്ടുണ്ടെങ്കിലും അതിനനുസരിച്ചുള്ള നേട്ടങ്ങൾ അദ്ദേഹത്തിനില്ലെന്നതാണ് അതിനു കാരണം. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വീഡിഷ് പരിശീലകൻ എത്തിയിരിക്കുന്നത് വളരെ ആത്മവിശ്വാസത്തോടു കൂടിതന്നെയാണ്. ഇതുവരെ ഒരു കിരീടം പോലും നേടിയിട്ടില്ലാത്ത ക്ലബിന് കിരീടം നേടിക്കൊടുക്കണമെന്ന ആഗ്രഹം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതിനു പുറമെ കേരള […]

ആദ്യകിരീടം നേടിക്കൊടുക്കാനുള്ള സാധ്യത എന്നെ ആകർഷിച്ചു, ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിനെക്കുറിച്ച് മൈക്കൽ സ്റ്റാറെ | Mikael Stahre

കഴിഞ്ഞ ദിവസമാണ് ആരാധകരുടെ കാത്തിരിപ്പവസാനിപ്പിച്ച് പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെയാണ് അടുത്ത സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനെ കളി പഠിപ്പിക്കുന്നത്. കരിയറിൽ നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം മൂന്നാം തവണയാണ് ഏഷ്യയിലെ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത്. ഇതിനു മുൻപ് സ്വീഡൻ, യുഎസ്എ, നോർവേ, ഗ്രീസ്, ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ളബുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ചില ക്ളബുകൾക്കൊപ്പം ഏതാനും കിരീടം സ്വന്തമാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതിനു ശേഷം നടത്തിയ […]

കാത്തിരുന്ന പ്രഖ്യാപനമെത്തി, കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇനി സ്വീഡിഷ് പരിശീലകൻ നയിക്കും | Kerala Blasters

ഒടുവിൽ ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ വുകോമനോവിച്ച് ടീം വിട്ടതിനു പകരക്കാരനായി ആരെത്തുമെന്നു ഉറ്റു നോക്കിയിരുന്ന ആരാധകർക്ക് വേണ്ടി പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. സ്വീഡിഷ് പരിശീലകനായ മികായേൽ സ്റ്റാറെയാണ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കുക. നാല്പത്തിയെട്ടുകാരനായ സ്റ്റാറെ മാനേജേരിയൽ കരിയറിൽ നിരവധി ക്ളബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വീഡൻ, ഗ്രീസ്, നോർവേ, ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ ലയണൽ മെസി കളിക്കുന്ന അമേരിക്കൻ ലീഗിലും അദ്ദേഹം പരിശീലകനായിട്ടുണ്ട്. എംഎൽഎസിൽ സാൻ […]

വമ്പൻ പ്രതിഫലമുള്ള കരാർ ഒപ്പിട്ടു, ദിമിത്രിയോസിന്റെ അടുത്ത ക്ലബ് ഏതാണെന്ന് തീരുമാനമായി | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നു പ്രഖ്യാപിച്ച ദിമിത്രിയോസ് ഇനി എങ്ങോട്ടാണ് പോവുകയെന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് നേടിയ താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി വളരെയധികം ഇണങ്ങിച്ചേർന്നിട്ടുണ്ട്. അതിനാൽ തന്നെ സ്വന്തമാക്കുന്ന ക്ലബുകൾക്ക് അതൊരു വലിയ കുതിപ്പ് നൽകും. ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രിയോസിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നത് ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റിയും കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളുമാണ്. നേരത്തെ മുംബൈ സിറ്റിയിലേക്ക് താരം ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സത്യമല്ല. […]

ലൂണക്കും മുകളിൽ പറക്കാൻ ദിമിത്രിയോസ് ആഗ്രഹിച്ചു, താരം ക്ലബ് വിട്ടതിനു പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത് | Dimitrios

ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിനു പിന്നിലെ കാരണം തേടുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്ന സമയത്താണ് ഗ്രീക്ക് താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം നടത്തിയത്. കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയെങ്കിലും പ്രതിഫലം കൂടുതൽ വേണമെന്ന ആവശ്യമുന്നയിച്ച് താരം അത് നിഷേധിക്കുകയായിരുന്നു. രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുന്ന താരം കൂടുതൽ പ്രതിഫലം അർഹിക്കുന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെയാണ് ഏവരും പഴിച്ചത്. […]

പുതിയ കരാർ ലഭിച്ചാൽ കൂടുതൽ മികച്ച പ്രകടനം ഉറപ്പ്, ക്യാപ്റ്റൻ ലിത്വാനിയയുടെ വാക്കുകൾ മടങ്ങി വരവിന്റെ സൂചനയോ | Fedor Cernych

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ ആവേശത്തോടെ സ്വീകരിച്ച താരമായിരുന്നു ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ ചെർണിച്ചിന്റേത്. അഡ്രിയാൻ ലൂണക്ക് പരിക്കേറ്റപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ സ്വന്തമാക്കിയ താരം ഈ സീസൺ അവസാനിക്കുന്നത് വരെ തുടർന്ന് അതിനു ശേഷം ലിത്വാനിയയിലേക്ക് മടങ്ങുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ ഫെഡോറിനു താൽപര്യമുണ്ടായിരുന്നു. ഇന്ത്യയിൽ ആദ്യമായി കളിക്കുന്ന താരം സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാൻ വൈകിയത് കൂടുതൽ മികവ് കാണിക്കാൻ തടസമായി. ബ്ലാസ്റ്റേഴ്‌സിനൊപ്പം കുറച്ചു സമയം കൂടി ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സംഭാവന […]