ക്രൊയേഷ്യൻ മുന്നേറ്റനിര താരവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തി, ട്രാൻസ്‌ഫർ പൂർത്തിയാക്കാത്തതിനു പിന്നിലെ കാരണമിതാണ് | Kerala Blasters
അപ്രതീക്ഷിതമായാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നു പ്രഖ്യാപിച്ചത്. താരത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നടത്തുന്നതിന്റെ ഇടയിലാണ് താൻ ക്ലബിനൊപ്പം ഇനിയുണ്ടാകില്ലെന്ന് ദിമിത്രിയോസ് പ്രഖ്യാപിച്ചത്. ഇതോടെ അടുത്ത സീസണിലേക്ക് പുതിയൊരു മുന്നേറ്റനിര താരത്തെ കണ്ടെത്തേണ്ടത് ബ്ലാസ്റ്റേഴ്‌സിന് ആവശ്യമാണ്. ദിമിത്രിയോസ് പ്രഖ്യാപനം നടത്തുന്നതിന് മുൻപേ തന്നെ ബ്ലാസ്റ്റേഴ്‌സ് അതിനുള്ള നീക്കങ്ങൾ ആരംഭിച്ചു എന്നാണു ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ക്രൊയേഷ്യൻ മുന്നേറ്റനിര താരമായ മറിൻ ജാക്കോലിസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയിട്ടുണ്ട്. രണ്ടാഴ്‌ച മുൻപാണ് […]