മോഹൻ ബഗാൻ താരവുമായി ഇഞ്ചോടിഞ്ചു പോരാട്ടം, ദിമിയെ വിജയിപ്പിക്കേണ്ടത് ആരാധകരുടെ ചുമതലയാണ് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ എല്ലാ രീതിയിലും ചുമലിലേറ്റിയ താരമാണ് ദിമിത്രിയോസ്. ടീമിലെ പ്രധാന താരങ്ങളിൽ പലർക്കും പരിക്കേറ്റു പുറത്തായി ബ്ലാസ്റ്റേഴ്‌സ് വളരെ മോശം അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് ദിമിത്രിയോസ് ടീമിന്റെ നെടുന്തൂണായത്. ഈ മോശം അവസ്ഥയിൽ ടീമിനെ പ്ലേ ഓഫിലെത്തിക്കാൻ താരത്തിന് കഴിഞ്ഞു. പ്ലേ ഓഫിൽ ദിമിത്രിയോസിനു പരിക്ക് കാരണം കളിക്കാൻ കഴിയാതിരുന്നത് ടീമിന് തിരിച്ചടി നൽകിയിരുന്നു. താരം കളിച്ചിരുന്നെങ്കിൽ മുന്നേറാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയുമായിരുന്നു. എന്തായാലും ഈ സീസണിലെ മികച്ച പ്രകടനത്തോടെ […]

മെസിയുടെ സാന്നിധ്യം വിലമതിക്കാനാവാത്തതാണ്, ഇഞ്ചുറി ടൈം ഗോളിൽ വിജയവുമായി ഇന്റർ മിയാമി | Inter Miami

ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം വിശ്രമത്തിലായിരുന്ന ലയണൽ മെസിയുടെ തിരിച്ചുവരവിൽ വിജയം സ്വന്തമാക്കി ഇന്റർ മിയാമി. ഇന്ന് രാവിലെ വെയ്ൻ റൂണി മുൻപ് പരിശീലകനായിരുന്ന ഡിസി യുണൈറ്റഡിനെതിരെയാണ് ഇന്റർ മിയാമി വിജയം സ്വന്തമാക്കിയത്. തൊണ്ണൂറു മിനുട്ടും രണ്ടു ടീമുകളും ഗോൾ നേടാതിരുന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടിലാണ് ഇന്റർ മിയാമി വിജയഗോൾ നേടിയത്. ലയണൽ മെസിയെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നു മത്സരമെന്ന് പറയാൻ കഴിയില്ല. ഫിറ്റ്നസ് പ്രശ്‌നങ്ങൾ ഉള്ളതിനാലും കോപ്പ അമേരിക്ക ടൂർണമെന്റ് അടുത്ത് വരുന്നതിനാലും കരുതലോടെയാണ് […]

ഗോവയും മുംബൈയും നൽകിയ വമ്പൻ ഓഫറുകൾ തഴഞ്ഞു, ബ്ലാസ്റ്റേഴ്‌സിനോടുള്ള ആത്മാർത്ഥത വീണ്ടും തെളിയിച്ച് അഡ്രിയാൻ ലൂണ | Adrian Luna

അഡ്രിയാൻ ലൂണയുടെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് പുതുക്കിയത് ആഘോഷിക്കുകയാണ് ആരാധകർ. കഴിഞ്ഞ മൂന്നു സീസണുകളായി ടീമിനൊപ്പമുള്ള അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. ഇവാൻ വുകോമനോവിച്ച് അടുത്ത സീസണിൽ ഉണ്ടാകില്ലെന്നതിനാൽ ലൂണയും ക്ലബ് വിടുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് താരത്തിന്റെ കരാർ പുതുക്കിയ വിവരം സ്ഥിരീകരിക്കപ്പെട്ടത്. കരാർ പുതുക്കിയതിലൂടെ ബ്ലാസ്റ്റേഴ്‌സിനോടുള്ള തന്റെ ആത്മാർത്ഥത അഡ്രിയാൻ ലൂണ തെളിയിച്ചു. മുംബൈ സിറ്റിയും എഫ്‌സി ഗോവയും ബ്ലാസ്റ്റേഴ്‌സ് നൽകിയതിനേക്കാൾ മികച്ച ഓഫറുകളാണ് ലൂണക്ക് നൽകിയത്. റിപ്പോർട്ടുകൾ പ്രകാരം എഫ്‌സി ഗോവ […]

ലൂണയുടെ കരാർ പുതുക്കിയതിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും വലിയ പങ്കുണ്ട്, 2027 വരെ യുറുഗ്വായ് താരം തുടരും | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരമായ അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കിയ വിവരം കുറച്ചു മുൻപാണ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുപ്പത്തിരണ്ടുകാരനായ താരത്തിന് 2027 വരെയുള്ള കരാറാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം നൽകിയിരിക്കുന്നത്. ഇതോടെ മൂന്നു സീസണുകൾ കൂടി കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം അഡ്രിയാൻ ലൂണ ഉണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. അഡ്രിയാൻ ലൂണയുടെ കരാർ പുതുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തീരുമാനിച്ചതിൽ ആരാധകർക്കും വലിയ പങ്കുണ്ട്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ എത്തിയതോടെ ലൂണയുടെ കരാർ ഒരു വർഷത്തേക്ക് കൂടി […]

ടാപ് ഇൻ അവസരങ്ങൾ പോലും ഗോളാക്കാൻ കഴിയാതെ റൊണാൾഡോ, തുലച്ചത് രണ്ടു സുവർണാവസരങ്ങൾ | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് സമ്മിശ്രമായ പ്രകടനം നടത്തിയ ഒരു മത്സരമായിരുന്നു കഴിഞ്ഞ ദിവസം സൗദി പ്രൊ ലീഗിൽ അൽ ഹിലാലുമായി നടന്നത്. അൽ ഹിലാൽ നേരത്തെ തന്നെ സൗദി പ്രൊ ലീഗ് കിരീടം നേടിയതിനാൽ മത്സരം അപ്രധാനമായിരുന്നു. അൽ നസ്‌റിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ റൊണാൾഡോ പങ്കാളിയായ ഗോളിൽ അൽ നസ്ർ മുന്നിലെത്തിയിരുന്നു. റൊണാൾഡോ നൽകിയ അസിസ്റ്റിൽ നിന്നും പോർച്ചുഗൽ […]

ലൂണയുടെ ആവശ്യത്തിനു മുന്നിൽ ബ്ലാസ്റ്റേഴ്‌സ് നേതൃത്വം വഴങ്ങി, യുറുഗ്വായ് താരം ഇനിയും കൊമ്പന്മാർക്കൊപ്പം തുടരും | Adrian Luna

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരമായ അഡ്രിയാൻ ലൂണയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് അവസാനമാകുന്നു. ഇവാൻ വുകോമനോവിച്ച് പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സിൽ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിന്നിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപാട് ആശ്വാസം നൽകുന്നതാണ്. അഡ്രിയാൻ ലൂണക്ക് ഈ സീസൺ അവസാനിക്കുന്നത് വരെയാണ് കരാറുണ്ടായിരുന്നതെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ കടന്നതോടെ അത് സ്വയം ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ കഴിയുമെന്ന ഉടമ്പടി കരാറിൽ ഉണ്ടായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് മേൽപ്പറഞ്ഞ കരാർ ഓഫർ ചെയ്‌തെങ്കിലും അത് […]

കോപ്പ അമേരിക്കയോടെ സ്‌കലോണി യുഗത്തിനു അവസാനമാകുമോ, ഓഫറുമായി യൂറോപ്യൻ വമ്പന്മാർ | Lionel Scaloni

അർജന്റീന ആരാധകരെ സംബന്ധിച്ച് പ്രിയപ്പെട്ട പരിശീലകനാണ് ലയണൽ സ്‌കലോണി. ഒരു സീനിയർ ടീമിനെപ്പോലും പരിശീലിപ്പിച്ചിട്ടില്ലാതിരുന്ന അദ്ദേഹം അർജന്റീനയുടെ പ്രധാന പരിശീലകനായപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ലോകകപ്പ് ഉൾപ്പെടെ സാധ്യമായ മൂന്നു വമ്പൻ കിരീടങ്ങളും അർജന്റീനക്ക് സ്വന്തമാക്കി നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. സ്‌കലോണിയുടെ ഭാവിയെ സംബന്ധിച്ച് നിരവധി ആശങ്കകൾ സമീപകാലത്ത് ഉണ്ടായിരുന്നു. ബ്രസീലുമായി നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം ഉടനെ ടീം വിടുകയാണെന്ന സൂചന അദ്ദേഹം നൽകിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. പിന്നീട് […]

മോശം ഫോമിലും ബ്ലാസ്റ്റേഴ്‌സിന്റെ കരുത്ത് കുറഞ്ഞിട്ടില്ല, റൊണാൾഡോയുടെ അൽ നസ്റിനു വലിയ ഇടിവ് | Kerala Blasters

ഏപ്രിൽ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഇന്ററാക്ഷൻസ് നടന്ന ഏഷ്യൻ ഫുട്ബോൾ ക്ലബിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്ത്. റൊണാൾഡോ കളിക്കുന്ന അൽ നസ്ർ, നെയ്‌മർ അടക്കമുള്ള താരനിരയുള്ള അൽ ഹിലാൽ എന്നീ സൗദി അറേബ്യൻ ക്ലബുകൾക്ക് പിന്നിലാണ് ബ്ലാസ്റ്റേഴ്‌സ് ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസിന്റെ കാര്യത്തിൽ നിൽക്കുന്നത്. ഏപ്രിൽ മാസത്തിൽ അൽ നസ്ർ എഫ്‌സിയുമായി ബന്ധപ്പെട്ട് 48.2 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്നപ്പോൾ അൽ ഹിലാലുമായി ബന്ധപ്പെട്ട് 22.1 മില്യൺ ഇന്ററാക്ഷനാണ് നടന്നിരിക്കുന്നത്. മൂന്നാം സ്ഥാനത്തു […]

സേഫ് സോണിൽ നിന്നാണ് ലയണൽ മെസിയുടെ കളികൾ, മുന്നിലുള്ളത് രണ്ടു ലക്ഷ്യങ്ങൾ | Lionel Messi

ലോകഫുട്ബോളിൽ ഇനി നേടാനൊന്നും ബാക്കിയില്ലാത്ത താരമാണ് ലയണൽ മെസി. ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയെങ്കിലും കരിയറിന്റെ അവസാനസമയത്ത് അവയെല്ലാം ഇല്ലാതാക്കി ലോകകപ്പ് അടക്കം എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ഇനി ബാക്കിയുള്ള കരിയറിൽ നേടുന്നതെല്ലാം അർജന്റീന താരത്തെ സംബന്ധിച്ച് ബോണസാണ്. ഇനി നേടാനൊന്നും ബാക്കിയില്ലെങ്കിലും കരിയറിൽ വളരെ യുക്തിപരമായാണ് ലയണൽ മെസി മുന്നോട്ടു പോകുന്നത്. മുപ്പത്തിയാറുകാരനായ താരത്തിന് ശാരീരികപരമായ പ്രശ്‌നങ്ങൾ പലപ്പോഴും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ വർഷം ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ഇന്റർ മിയാമിയുടെ പല […]

അർജന്റീനയിൽ പതിനാലുകാരൻ ചരിത്രം കുറിച്ചു, ലയണൽ മെസിയുടെ സ്വന്തം ക്ലബിനെതിരെ അരങ്ങേറ്റം | Mateo Apolonio

അർജന്റീനിയൻ ഫസ്റ്റ് ഡിവിഷൻ ഫുട്ബോളിൽ കഴിഞ്ഞ ദിവസം പിറന്നത് ചരിത്രസംഭവം. സാക്ഷാൽ ലയണൽ മെസിയുടെ ബാല്യകാല ക്ലബായ നെവിൽസ് ഓൾഡ് ബോയ്‌സും ഡീപോർറ്റീവോ റിയെസ്ട്രയും തമ്മിൽ നടന്ന മത്സരത്തിൽ അരങ്ങേറ്റം നടത്തിയത് പതിയാനല് വയസ് മാത്രം പ്രായമുള്ള താരമാണ്. മത്സരത്തിന്റെ അവസാനത്തെ മിനുട്ടുകളിലാണ് മാറ്റിയോ അപ്പോളോണിയോ കളത്തിലിറങ്ങിയത്. കോപ്പ അർജന്റീനയുടെ പ്രീ ക്വാർട്ടറിൽ രണ്ടു ക്ലബുകളും തമ്മിൽ നടന്ന മത്സരത്തിൽ മെസിയുടെ ബാല്യകാല ക്ലബായ നെവൽസ് ഓൾഡ് ബോയ്‌സ് ഒരു ഗോളിന് മുന്നിൽ നിൽക്കുമ്പോഴാണ് അപ്പോളോണിയോ കളത്തിലിറങ്ങിയത്. […]