പരിശീലകസ്ഥാനത്ത് തുടരാൻ തീരുമാനിച്ച സാവിയെ പുറത്താക്കാൻ ബാഴ്‌സലോണ, തീരുമാനം ഉടനെയുണ്ടാകും | Barcelona

ബാഴ്‌സലോണ പരിശീലകനായ സാവിയെ ക്ലബ് പുറത്താക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. ഈ സീസൺ അവസാനിച്ചാൽ പരിശീലകസ്ഥാനത്തുണ്ടാകില്ലെന്ന് സാവി മുൻപ് പറഞ്ഞിരുന്നെങ്കിലും പിന്നീട് ആ തീരുമാനം മാറ്റിയിരുന്നു. എന്നാൽ സാവിയോട് ക്ലബിൽ തുടരാൻ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ പുറത്താക്കാൻ ഒരുങ്ങുന്നുവെന്നാണ് സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത സീസണിലും സാവി പരിശീലകനായി തുടരണമെന്നാണ് ബാഴ്‌സലോണ നേതൃത്വം ആഗ്രഹിച്ചിരുന്നത്. എന്നാൽ അൽമേരിയക്കെതിരായ മത്സരത്തിന് മുൻപ് അദ്ദേഹം പറഞ്ഞ വാക്കുകൾ ക്ലബ് നേതൃത്വത്തിൽ അതൃപ്‌തിയുണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധികളിൽ വലയുന്ന ടീമിന് റയൽ മാഡ്രിഡിനോട് […]

ഇവാനാശാനു പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തി, പ്രഖ്യാപനം ഉടനെയുണ്ടാകും | Kerala Blasters

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് ഇനിയുണ്ടാകില്ലെന്ന പ്രഖ്യാപനം വന്നതോടെ പുതിയ പരിശീലകനെ കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ മൂന്നു വർഷമായി ബ്ലാസ്‌റ്റേഴ്‌സിനെ സ്ഥിരതയോടെ കളിപ്പിച്ച ഇവാനാശാന്റെ പകരക്കാരനായി ആരാകും വരികയെന്ന ആകാംക്ഷ ഓരോ ആരാധകന്റെയും ഉള്ളിലുണ്ടെന്നതിൽ സംശയമില്ല. അടുത്ത സീസണിലേക്ക് ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്കോട്ട്ലാൻഡ് സ്വദേശിയായ നിക്ക് മോണ്ട്ഗോമറി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനെ നയിക്കുമെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഒരു ക്ലബിനെയും പരിശീലിപ്പിക്കാതെ ഫ്രീ ഏജന്റായ […]

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുക ബുദ്ധിമുട്ടായിരുന്നു, ആരാധകരുടെ പിന്തുണ ഇപ്പോൾ മനസിലായെന്ന് പ്രീതം കോട്ടാൽ | Pritam Kotal

ഇന്ത്യൻ ക്ലബ് ഫുട്ബോളിലെ ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. പത്ത് വർഷത്തിനിടെ മൂന്നു ഫൈനൽ കളിച്ചിട്ട് ഒരിക്കൽ പോലും കിരീടം സ്വന്തമാക്കിയില്ലെങ്കിലും ടീമിന് പിന്നിൽ ആവേശത്തോടെ അണിനിരക്കുന്ന ആരാധകരാണ് ടീമിന്റേത്. ഈ ആരാധകപിന്തുണ കാരണം നിരവധി താരങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഒരിക്കലെങ്കിലും കളിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ സീസണിന് മുന്നോടിയായി അങ്ങിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നതാണ് ഇന്ത്യൻ ഡിഫൻഡർ പ്രീതം കോട്ടാൽ. കേരള ബ്ലാസ്റ്റേഴ്‌സിനായി ആർത്തു വിളിക്കുന്ന ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കിയ […]

നഷ്‌ടമായത്‌ എല്ലാം തുറന്നു സംസാരിക്കാൻ കഴിയുന്ന സുഹൃത്തിനെ, ഇവാന്റെ വിടവാങ്ങലിനെക്കുറിച്ച് അഡ്രിയാൻ ലൂണ | Adrian Luna

ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന പ്രഖ്യാപനം വന്നത് ആരാധകരിൽ വലിയ നിരാശയുണ്ടാക്കിയിരുന്നു. കഴിഞ്ഞ മൂന്നു സീസണുകളായി ടീമിന്റെ പരിശീലകനായ അദ്ദേഹത്തിന് കീഴിൽ കിരീടമൊന്നും നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ഏറ്റവും സ്ഥിരതയോടെ കളിച്ചത് ഇവാൻ പരിശീലകനായ വർഷങ്ങളിലാണെന്നതിൽ സംശയമില്ല. മൂന്നു സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിലെത്തിച്ച അദ്ദേഹം ഒരു സീസൺ കൂടി തുടരുമെന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായ വിടവാങ്ങൽ ഉണ്ടാകുന്നത്. ഇവാൻ പരിശീലകസ്ഥാനത്തു നിന്നും പുറത്തു പോയത് ആരാധകരിൽ മാത്രമല്ല, ടീമിലെ താരങ്ങളിലും നിരാശയുണ്ടാക്കിയിട്ടുണ്ടെന്നാണ് കഴിഞ്ഞ […]

ഡോർട്ട്മുണ്ടിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചിട്ടും ഹമ്മൽസ് തഴയപ്പെട്ടു, യൂറോ കപ്പിനുള്ള ജർമൻ ടീം പ്രഖ്യാപിച്ചു | Germany

അടുത്ത മാസം നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള ജർമൻ ടീം പ്രഖ്യാപിച്ചപ്പോൾ പ്രതിരോധനിര താരം മാറ്റ് ഹമ്മൽസ് പുറത്ത്. ഈ സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുന്നതിൽ നിർണായ പങ്കു വഹിച്ചെങ്കിലും താരത്തെ ടീമിൽ ഉൾപ്പെടുത്തേണ്ടെന്നാണ് പരിശീലകനായ ജൂലിയൻ നെഗൽസ്‌മാൻ തീരുമാനിച്ചത്. ബൊറൂസിയ ഡോർട്ട്മുണ്ട് താരങ്ങളായ അദെയാമി, മാറ്റിയാസ് സൂളെ, ജൂലിയൻ ബ്രാൻഡ്റ്റ് എന്നിവരും ടീമിലിടം പിടിച്ചിട്ടില്ല. അതിനു പുറമെ ബയേൺ മ്യൂണിക്ക് താരങ്ങളായ ലിയോൺ ഗൊറേറ്റ്സ്‌ക, സെർജിയോ ഗ്നാബ്രി എന്നിവരും ടീമിൽ നിന്നും തഴയപ്പെട്ട […]

സ്‌കോട്ടിഷ് പരിശീലകൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്കോ, ഇൻസ്റ്റഗ്രാം കമന്റ് സെഷൻ കീഴടക്കി ആരാധകർ | Nick Montgomery

ഇവാൻ വുകോമനോവിച്ചിന് പകരക്കാരനെ കണ്ടെത്താനുള്ള സജീവമായ ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേതൃത്വം. ക്ലബ്ബിലേക്ക് വന്ന നിരവധി പരിശീലകരുടെ പ്രൊഫൈലുകളും സ്പോർട്ടിങ് ഡയറക്റ്ററുടെ മനസിലുള്ള പ്രൊഫൈലുകളും കൃത്യമായി വിശകലനം ചെയ്‌ത്‌ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന പരിശീലകരിൽ ഒരാളെയാകും കേരള ബ്ലാസ്റ്റേഴ്‌സ് നിയമിക്കുക. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തിയെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. സ്‌കോട്ടിഷ് പരിശീലകനായ നിക്ക് മോണ്ട്ഗോമറി അടുത്ത സീസണിൽ കൊമ്പന്മാരെ പരിശീലിപ്പിക്കുമെന്നാണ് സൂചനകൾ. കഴിഞ്ഞ സീസണിൽ സ്‌കോട്ടിഷ് ക്ലബായ ഹൈബർണിയന്റെ പരിശീലകനായിരുന്നു നാല്‌പത്തിരണ്ടുകാരനായ […]

ലോകകപ്പ് നേടിയ താരം കോപ്പ അമേരിക്ക ടീമിലുണ്ടാകില്ല, കടുത്ത തീരുമാനവുമായി ലയണൽ സ്‌കലോണി | Copa America

ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിങ്ങനെ കഴിഞ്ഞ മൂന്നു പ്രധാന കിരീടങ്ങളും തൂത്തു വാരിയെടുത്ത അർജന്റീന അടുത്ത മാസം നടക്കാനിരിക്കുന്ന കോപ്പ അമേരിക്ക ടൂർണ്ണമെന്റിനായി തയ്യാറെടുക്കുകയാണ്. ഏതാനും വർഷങ്ങളായി അന്താരാഷ്‌ട്ര ഫുട്ബോളിൽ നടത്തുന്ന കുതിപ്പ് തുടരാൻ കഴിയുമെന്ന പ്രതീക്ഷ അർജന്റീന ടീമിനുണ്ട്. ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ ഭൂരിഭാഗം താരങ്ങളും അർജന്റീന ടീമിനൊപ്പം കോപ്പ അമേരിക്കക്കും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചില താരങ്ങൾക്ക് പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ അവരെ സംബന്ധിച്ച തീരുമാനം അവസാനമേ എടുക്കുന്നുണ്ടാകൂ. പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിലും […]

ഇന്ത്യൻ യുവതാരം ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ചു, അടുത്ത ലക്‌ഷ്യം കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ കിരീടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ടീം അടുത്ത സീസണിലേക്ക് വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ തീർക്കാനുള്ള പദ്ധതിയിലാണ്. വിദേശതാരങ്ങളുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനത്തിൽ എത്തിയ ടീം ഇനി ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഐസ്വാൾ എഫ്‌സിയിൽ നിന്നും ഗോൾകീപ്പറായ നോറ ഫെർണാണ്ടസിന്റെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. അതിനു പുറമെ ഐസ്വാൾ എഫ്‌സിയിൽ നിന്നും മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്‌സിൽ എത്തുമെന്നാണ് ഇപ്പോൾ […]

ആദ്യ സീസണെ വെല്ലുന്ന ഗംഭീര പ്രകടനം ഈ സീസണിൽ, കുതിച്ചുയർന്ന് ദിമിത്രിയോസിന്റെ ട്രാൻസ്‌ഫർ മൂല്യം | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. പെരേര ഡയസ് ക്ലബ് വിട്ടതിനു പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ താരം കളിച്ച രണ്ടു സീസണിലും ഗംഭീര പ്രകടനം നടത്തുകയും ഇത്തവണ ചരിത്രത്തിൽ ആദ്യമായി ഗോൾഡൻ ബൂട്ട് ബ്ലാസ്റ്റേഴ്‌സിനു സ്വന്തമാക്കി നൽകുകയും ചെയ്‌തു. മുപ്പത്തിയൊന്നുകാരനായ ദിമിത്രിയോസ് ഐഎസ്എല്ലിൽ നടത്തുന്ന പ്രകടനം ഓരോ സീസൺ കഴിയുന്തോറും മെച്ചപ്പെട്ടു വരികയാണ്. കഴിഞ്ഞ സീസണിൽ ഇരുപത്തിയൊന്ന് മത്സരങ്ങൾ കളിച്ച താരം പത്ത് ഗോളുകളും മൂന്ന് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്. അതേസമയം […]

എമിയെ ട്രോളിയവർക്ക് ഇനി വായടച്ചു മിണ്ടാതിരിക്കാം, പറഞ്ഞ വാക്കു പാലിച്ച് അർജന്റൈൻ ഗോൾകീപ്പറുടെ ഹീറോയിസം | Emiliano Martinez

അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് അവരുടെ ആരാധകർക്ക് ഹീറോയാണെങ്കിൽ എതിരാളികൾക്ക് അഹങ്കാരിയാണ്. ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഷൂട്ടൗട്ടിൽ താരം നടത്തിയ മൈൻഡ് ഗെയിമും കിരീടനേട്ടത്തിനു ശേഷം എംബാപ്പയെ കളിയാക്കിയ രീതിയുമെല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങൾ താരത്തിന് നേരെ ഉയരാൻ കാരണമായിരുന്നു. എന്നാൽ എതിരാളികൾ പോലും അംഗീകരിക്കുന്ന ഒരു സവിശേഷത എമിലിയാനോ മാർട്ടിനസിനുണ്ട്. താരം കളിക്കളത്തിൽ പുലർത്തുന്ന ആത്മവിശ്വാസം ഇക്കാലത്ത് എല്ലാ താരങ്ങൾക്കും അവകാശപ്പെടാൻ കഴിയില്ല. ആത്മവിശ്വാസത്തോടെ താൻ പറയുന്ന കാര്യങ്ങൾ ചെയ്‌തു കാണിച്ച് വിമർശകരുടെ വായടപ്പിക്കാൻ കഴിയുന്നുണ്ടെന്നത് […]