മെക്‌സിക്കൻ ക്ലബിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്, ട്വിറ്റർ ലോകകപ്പിൽ പുറത്താകുന്നതിന്റെ വക്കിൽ | Kerala Blasters
അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പോരാട്ടമാണ് ട്വിറ്റർ ലോകകപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മികച്ച ആരാധകപിന്തുണയുള്ള ടീമുകളെ ഒരുമിച്ച് ചേർത്ത് ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് നടത്തിയ ടൂർണമെന്റ് മാതൃകയിലുള്ള പോരാട്ടത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണ് ഉൾപ്പെട്ടിരുന്നത്. എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകപിന്തുണയിൽ ടൂർണമെന്റിൽ കുറച്ചു ദൂരം മുന്നേറുകയുണ്ടായി. ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നസ്ർ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് കേരള […]