ഗോവ ആരാധകരോട് യാത്ര ചോദിച്ച് നോഹ സദൂയി, ഇനി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനം മാത്രം ബാക്കി | Noah Sadaoui
ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യത്തെ പടിയായി എഫ്‌സി ഗോവയുടെ മിന്നും താരമായ നോഹ സദൂയിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി കഴിഞ്ഞു. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ലെങ്കിലും എല്ലാ റിപ്പോർട്ടുകളും അത് സംഭവിച്ചുവെന്നാണ് വ്യക്തമാക്കുന്നത്. എന്തായാലും ഈ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ഒന്നുകൂടി ശരി വെച്ച് കഴിഞ്ഞ ദിവസം ഗോവ ആരാധകർക്ക് നോഹ സദൂയി സന്ദേശം നൽകിയിട്ടുണ്ട്. എഫ്‌സി ഗോവയിലെ തന്റെ കരിയർ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ […]