ഇവാനോട് ഗുഡ് ബൈ പറഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ്, ഔദ്യോഗിക പ്രഖ്യാപനവുമായി ക്ലബ് | Kerala Blasters
തീർത്തും അപ്രതീക്ഷിതമായി പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. തുടർച്ചയായ മൂന്നു സീസണുകളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫ് കളിപ്പിച്ച ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന് അൽപ്പസമയം മുൻപാണ് ക്ലബ് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ക്ലബ് പ്രഖ്യാപനം നടത്തിയത്. “ഹെഡ് കോച്ചായ ഇവാൻ വുകോമനോവിച്ചിനോട് ക്ലബ് ഗുഡ് ബൈ പറയുന്നു. ക്ലബിനോടുള്ള ഇവാന്റെ ആത്മാർത്ഥമായ സമീപനത്തോടും അദ്ദേഹത്തിന്റെ നേതൃഗുണത്തിനും ഞങ്ങൾ നന്ദി അറിയിക്കുകയാണ്. മുൻപോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും […]