ഇതാണ് ഹീറോയിസം, എല്ലാ വിമർശകരുടെയും വായടപ്പിച്ച കട്ട ഹീറോയിസം

ഫുട്ബോൾ ആരാധകരിൽ പലർക്കും, പ്രത്യേകിച്ച് അർജന്റീന ടീമിന്റെ എതിർചേരിയിൽ നിൽക്കുന്നവർക്ക് എമിലിയാനോ മാർട്ടിനസ് അത്ര പ്രിയങ്കരനല്ല. 2022 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയതിനു ശേഷം എംബാപ്പെ അടക്കമുള്ളവരെ കളിയാക്കിയത് അതിനൊരു കാരണമായിരുന്നു. പിന്നീട് എമിലിയാനോ മാർട്ടിനസിനെ കാണുമ്പോഴെല്ലാം ഫ്രഞ്ച് ആരാധകർ കൂക്കിവിളിയോടെയാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ പുരസ്‌കാരം നേടുന്നതിനുള്ള ചടങ്ങിൽ ഭാര്യക്കൊപ്പം എത്തിയപ്പോഴും കൂക്കിവിളികൾ താരത്തിനെതിരെ ഉയർന്നിരുന്നു. EMI MARTÍNEZ THE WORLD'S NUMBER ONE… AGAIN ⭐️⭐️ pic.twitter.com/vWvB3ShhKQ — Aston […]

വെറുതെയിരിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ല, പിഴവുകൾ പരിഹരിക്കാൻ സജീവമായ ശ്രമങ്ങൾ

ഈ സീസണിൽ മികച്ച ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ചു കൊണ്ടിരിക്കുന്നതെങ്കിലും മത്സരങ്ങളുടെ ഫലങ്ങളിൽ അത് പലപ്പോഴും പ്രതിഫലിക്കുന്നില്ല. ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം വളരെ മികച്ചതാണ് എങ്കിലും വ്യക്തിഗത പിഴവുകൾ ടീമിന് തിരിച്ചടി നൽകുന്നു. ടീമിലെ ഇന്ത്യൻ താരങ്ങളിൽ നിന്നാണ് പലപ്പോഴും പിഴവുകൾ വരുന്നത്. സച്ചിൻ സുരേഷ്, പ്രീതം കോട്ടാൽ, സോം കുമാർ എന്നിവരെല്ലാം പിഴവുകൾ വരുത്തിയവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ താരങ്ങളുടെ നിലവാരം ഉയരേണ്ടത് ടീമിന്റെ കുതിപ്പിൽ പ്രധാനമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. 🚨🥇Kerala Blasters played practice […]

ആദ്യം മുതൽ അവസാനം വരെ അവിശ്വസനീയമായ ഊർജ്ജം, എന്ത് മായാജാലമാണ് മൈക്കൽ സ്റ്റാറെ ടീമിൽ നടത്തിയത്

കഴിഞ്ഞ ദിവസം ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച ഫലമല്ല ലഭിച്ചത്. സ്വന്തം മൈതാനത്ത് മികച്ച പ്രകടനം നടത്തിയിട്ടും ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. എന്നാൽ ഈ തോൽവിയിലും ആരാധകർ ടീമിനെയും പരിശീലകനെയും കുറ്റപ്പെടുത്തുന്നില്ല. വ്യക്തിഗത പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ഉറപ്പായും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമായിരുന്നുവെന്നും അത്രയും മികച്ച കളിയാണ് ടീം കാഴ്‌ച വെച്ചതെന്നും എല്ലാവരും സമ്മതിക്കുന്നു. Despite the loss, I feel optimistic with Mikael Stahre. […]

നടപ്പിലാക്കിയ തന്ത്രങ്ങൾ കൃത്യമായിരുന്നു, മത്സരഫലത്തിൽ നിരാശയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരേസമയം നിരാശയും സന്തോഷവും നൽകിയ ഒരു മത്സരമായിരുന്നു ഇന്നലെ നടന്നത്. മത്സരത്തിൽ തോൽവി വഴങ്ങിയത് നിരാശയായെങ്കിലും ബെംഗളൂരു എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് മുഴുവൻ സമയവും ആധിപത്യം പുലർത്തിയെന്നത് ആരാധകർക്ക് സന്തോഷമുണ്ടാക്കിയ കാര്യമാണ്. കഴിഞ്ഞ മത്സരങ്ങളിലേതു പോലെത്തന്നെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് എതിരാളികൾക്ക് ഗോളുകൾ സംഭാവന ചെയ്‌തത്‌. ആദ്യത്തെ ഗോളിന് പ്രീതം കോട്ടാലിന്റെ പിഴവ് കാരണമായപ്പോൾ രണ്ടാമത്തെ ഗോളിന് ഗോൾകീപ്പർ സോം കുമാറാണ് പിഴവ് വരുത്തിയത്. Mikael Stahre 🗣️“I think we’ve got our DNA, […]

എന്തു കൊണ്ടാണ് പഴയ ഫോമിലേക്കെത്താൻ കഴിയാത്തത്, അഡ്രിയാൻ ലൂണ പറയുന്നു

കഴിഞ്ഞ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു അഡ്രിയാൻ ലൂണ. ഐഎസ്എല്ലിൽ തന്നെ ഏറ്റവുമധികം അവസരങ്ങൾ സൃഷ്‌ടിക്കുന്ന താരങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ടാവാറുള്ള ലൂണക്ക് പക്ഷെ ഈ സീസണിൽ ആ ഫോം ആവർത്തിക്കാൻ കഴിയുന്നില്ലെന്നത് സത്യമാണ്. കഴിഞ്ഞ സീസണിനിടെ പരിക്കേറ്റ അഡ്രിയാൻ ലൂണക്ക് സീസൺ ഭൂരിഭാഗവും നഷ്‌ടമായിരുന്നു. ഈ സീസണിൽ ഡ്യൂറൻഡ് കപ്പിൽ കളിച്ചെങ്കിലും അതിനു ശേഷം ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഐഎസ്എല്ലിലെ ആദ്യത്തെ കുറച്ചു മത്സരങ്ങളും താരത്തിന് നഷ്‌ടമായി. Adrian Luna 🗣️ “After […]

അർഹിച്ച അംഗീകാരങ്ങൾ തേടിയെത്തുന്നു, ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആധിപത്യവുമായി ഐഎസ്എൽ ടീം ഓഫ് ദി വീക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് കഴിഞ്ഞ മത്സരം വളരെ സന്തോഷം നൽകിയ ഒന്നായിരുന്നു. അറുപതു മിനുട്ടിലധികം ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം എതിരാളിയുടെ മൈതാനത്ത് രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. എവേ മത്സരത്തിൽ നടത്തിയ ഈ മികച്ച പ്രകടനത്തിന് അർഹിച്ച നേട്ടവും ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഐഎസ്എല്ലിലെ അഞ്ചാമത്തെ ഗെയിം വീക്കിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചതിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്. Jesús Jiménez & Vibin Mohanan […]

കരിയറിലെ ഏറ്റവും മികച്ച അനുഭവം, ബ്ലാസ്റ്റേഴ്‌സിന് വേണ്ടി വീണ്ടും ബൂട്ടണിയാൻ ആഗ്രഹമെന്ന് ബെൽഫോർട്ട്

കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരങ്ങളിൽ ഭൂരിഭാഗവും ക്ലബ്ബിനെ വളരെയധികം സ്നേഹിക്കുന്നവരാണ്. വിദേശതാരങ്ങളുടെ കാര്യത്തിൽ പെരേര ഡയസിനെ ഒഴിച്ചു നിർത്തിയാൽ ഇവിടെ കളിച്ച എല്ലാവരെയും ക്ലബിനെയും അതിന്റെ ആരാധകരെയും ഒരുപാട് സ്നേഹിക്കുന്നവരാകും. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും ഇപ്പോഴും ക്ലബ്ബിനെ സ്നേഹിക്കുന്ന താരങ്ങളിൽ ഒരാളാണ് ഹെയ്ത്തി ഇന്റർനാഷണലായ കെർവെൻസ് ബെൽഫോർട്ട്. നിലവിൽ സൂപ്പർ ലീഗ് കേരള ക്ലബായ കാലിക്കറ്റ് എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരം ഒരിക്കൽക്കൂടി ബ്ലാസ്റ്റേഴ്‌സിനോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തി. Kervens Belfort 🗣️“Playing for Blasters was […]

കൊച്ചി സ്റ്റേഡിയത്തിലെ അനുഭവം ഇന്ത്യയിൽ മറ്റെവിടെയും ലഭിക്കില്ല, ഫാൻസ്‌ അതുപോലെയാകണമെന്ന് എഫ്‌സി ഗോവ പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബും ഉണ്ടാകുന്നത്. ഒരു പതിറ്റാണ്ടിലധികം കാലത്തെ പാരമ്പര്യം മാത്രമേയുള്ളൂവെങ്കിലും ഫാൻസ്‌ പവറിന്റെ കാര്യത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ളതു പോലെയാണ് കൊച്ചി സ്റ്റേഡിയത്തിൽ ഓരോ മത്സരത്തിലും കാണികൾ ആർത്തിരമ്പുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് എഫ്‌സി ഗോവ പരിശീലകനായ യുവാൻ പെഡ്രോ ബെനാലി കൊച്ചിയിലെ കാണികളെക്കുറിച്ച് സംസാരിച്ചിരുന്നു. ആരാധകരെ കൂടുതൽ ആകർഷിക്കാൻ എഫ്‌സി ഗോവ നേതൃത്വം ടിക്കറ്റ് നിരക്കുകൾ വെട്ടിക്കുറച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. Juan Pedro Benali 🗣️ “The atmosphere […]

ഐഎസ്എല്ലിലെ ഏറ്റവും മികച്ച മുന്നേറ്റനിര ത്രയം? ഗോളടിച്ചു കൂട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സിലെ ത്രിമൂർത്തികൾ

ഈ സീസൺ ആരംഭിക്കുന്നതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ടീമിനെക്കുറിച്ച് സമ്മിശ്രമായ പ്രതീക്ഷകളായിരുന്നു. ദിമിത്രിയോസിനു പകരക്കാരനായി മികച്ചൊരു സ്‌ട്രൈക്കറെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ പലതും പരാജയപ്പെട്ടത് വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസങ്ങളിലാണ് സ്‌പാനിഷ്‌ സ്‌ട്രൈക്കർ ജീസസ് ജിമിനസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. അപ്പോഴും ആരാധകർക്ക് പ്രതീക്ഷ കുറവായിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിച്ചതോടെ ഈ സീസണിലെ മികച്ച മുന്നേറ്റനിര ബ്ലാസ്റ്റേഴ്‌സിലേതായി മാറിയിട്ടുണ്ട്. View this post on Instagram A post shared by Transfermarkt 🇮🇳 (@transfermarkt.co.in) […]

കേരള ബ്ലാസ്റ്റേഴ്‌സ് എന്റെ വീടാണ്, കിരീടം നേടാൻ ക്ലബ് മാറുന്നതിൽ താൽപര്യമില്ലെന്ന് അഡ്രിയാൻ ലൂണ

തുടർച്ചയായ നാലാമത്തെ സീസണാണ് യുറുഗ്വായ് താരമായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം കളിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റേതെങ്കിലും ക്ലബിനൊപ്പം ഒരു വിദേശതാരം ഇത്രയുമധികം സീസണുകൾ കളിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ സീസണിൽ തന്നെ ആരാധകരുടെ മനം കവരുന്ന പ്രകടനം നടത്താൻ അഡ്രിയാൻ ലൂണക്ക് കഴിഞ്ഞിരുന്നു. അതിനു ശേഷമിങ്ങോട്ട് ടീമിന്റെ പ്രധാന താരമായി വളർന്ന ലൂണ ഇല്ലാത്ത ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് ആരാധകർക്ക് ചിന്തിക്കാൻ പോലും കഴിയില്ല. Adrian Luna 🗣️ “Changing clubs […]