അതു ഗോളാണെന്നു വ്യക്തമായാൽ എൽ ക്ലാസിക്കോ വീണ്ടും നടന്നേക്കും, സുപ്രധാന വെളിപ്പെടുത്തലുമായി ബാഴ്‌സലോണ പ്രസിഡന്റ് | FC Barcelona
കഴിഞ്ഞ ദിവസം നടന്ന എൽ ക്ലാസിക്കോ മത്സരം ഒരുപാട് വിവാദങ്ങൾ ഉയർത്തിയിരുന്നു. ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് കീഴടക്കിയ മത്സരത്തിൽ റഫറിയിങ് പിഴവുകൾ തന്നെയാണ് ചോദ്യങ്ങൾ ഉയർത്തിയത്. അതിൽ തന്നെ ബാഴ്‌സലോണ കൗമാരതാരം ലാമിൻ യമാൽ നേടിയ ഗോൾ ഗോൾലൈൻ ടെക്‌നോളജി ഇല്ലെന്ന കാരണം പറഞ്ഞു നിഷേധിച്ചാണ് ഏറെ പ്രതിഷേധം ഉണ്ടാക്കിയത്. എന്നാൽ ആ തീരുമാനത്തിനെതിരെ ഏതറ്റം വരെയും പോകുമെന്നാണ് ബാഴ്‌സലോണ പ്രസിഡന്റ് ലപോർട്ട കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വീഡിയോ റഫറിയിങ് സംവിധാനത്തെ താൻ […]