കൂവി വിളിച്ച ഫ്രഞ്ച് ആരാധകരെ നിശബ്‌ദമാക്കി, പെനാൽറ്റി സേവുകളുമായി ആസ്റ്റൺ വില്ലയെ സെമിയിലെത്തിച്ച് എമിലിയാനോ | Emiliano Martinez
യുവേഫ കോൺഫറൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആസ്റ്റൺ വില്ലക്കു വേണ്ടി അർജന്റൈൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ഹീറോയിസം. മുഴുവൻ സമയത്തും എക്‌സ്ട്രാ ടൈമിലും ടീമുകൾ സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ രണ്ടു പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട് ടീമിനെ സെമി ഫൈനലിലെത്തിക്കാൻ എമിലിയാനോക്ക് കഴിഞ്ഞു. ഖത്തർ ലോകകപ്പ് ഫൈനലുമായി ബന്ധപ്പെട്ടുള്ള രോഷം ഇപ്പോഴും ഫ്രാൻസിലെ ആരാധകരുടെ മനസിൽ ഉള്ളതിനാൽ അവർ നരകതുല്യമായ ഒരു അന്തരീക്ഷമാണ് എമിലിയാനോ മാർട്ടിനസിനായി ഒരുക്കിയിരുന്നത്. മത്സരത്തിന്റെ തുടക്കം മുതൽ എമിലിയാനോ നിന്നിരുന്ന […]