ഇന്ത്യൻ കളിക്കാരിൽ ഒന്നാമനായി കേരള ബ്ലാസ്റ്റേഴ്‌സ് താരം, ക്ലബിന്റെ ഭാവി ഭദ്രമാണ് | Mohammed Azhar

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ക്ലബെന്ന രീതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് പരിഹാസം ഏറ്റു വാങ്ങിയിട്ടുണ്ട്. ഇത്രയും മികച്ച ഫാൻബേസുള്ള ക്ലബെന്ന നിലയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു കിരീടം പോലും നേടിയിട്ടില്ലെന്നത് ആരാധകർക്കും നിരാശയുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ മറ്റു ക്ലബുകളുടെ മുന്നിൽ ഉയർത്തിക്കാണിക്കാൻ ചിലതെല്ലാം ബ്ലാസ്റ്റേഴ്‌സിനുണ്ട്. അക്കാദമിയിൽ നിന്നും ഉയർന്നു വന്ന് സീനിയർ ടീമിനായി മികച്ച പ്രകടനം നടത്തുന്ന നിരവധി താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലുണ്ട്. മറ്റു ക്ലബുകൾക്കൊന്നും ഇത്രയും താരങ്ങളെ സീനിയർ ടീമിൽ അണിനിരത്താൻ കഴിഞ്ഞിട്ടില്ല. ഈ […]

തുടർച്ചയായ മൂന്നു സീസണിൽ പ്ലേ ഓഫ് യോഗ്യത, ഇനിയീ ടീമിനും ആരാധകർക്കും വേണ്ടതൊരു കിരീടമാണ് | Kerala Blasters

ഒരു മികച്ച തന്ത്രജ്ഞൻ എന്ന നിലയിൽ ഇവാൻ വുകോമനോവിച്ചിനെ പരിഗണിക്കാൻ കഴിയില്ലെങ്കിലും അദ്ദേഹം പരിശീലകനായി എത്തിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായ മാറ്റങ്ങൾ മികച്ചതാണ്. വമ്പൻ തുക മുടക്കി ടീമിനെ കെട്ടിപ്പടുക്കാൻ താൽപര്യമില്ലാത്ത ഒരു നേതൃത്വത്തിന് കീഴിലാണെങ്കിലും കഴിഞ്ഞ മൂന്നു സീസണുകളിൽ സ്ഥിരതയാർന്ന നേട്ടങ്ങൾ അദ്ദേഹത്തിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഉണ്ടാക്കിയെടുത്തു. ഐഎസ്എൽ പോലെ ഏതു ടീമിനും ആരെയും തോൽപ്പിക്കാൻ കഴിയുമെന്ന സാഹചര്യമുള്ള ഒരു ലീഗിൽ മികച്ച പ്രകടനം നടത്താനും കിരീടങ്ങൾ നേടാനും വളരെ കരുത്തുറ്റ ഒരു സ്‌ക്വാഡ് ആവശ്യമാണ്. […]

ലയണൽ മെസി വീണ്ടും റയൽ അടക്കമുള്ള യൂറോപ്യൻ ക്ലബുകൾക്കെതിരെ കളിക്കാൻ സാധ്യത, നിർണായക വിവരം പുറത്തു വിട്ട് മെക്‌സിക്കൻ ജേർണലിസ്റ്റ് | Inter Miami

റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഏറ്റവും ഭയപ്പെട്ടിരുന്ന താരമായിരിക്കും ലയണൽ മെസിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അർജന്റീന താരത്തിന്റെ പ്രതിഭയെ തളക്കാൻ കഴിയാതെ നിരന്തരം മുട്ടു മടക്കേണ്ടി വന്നിരുന്നു റയൽ മാഡ്രിഡിന്. ലയണൽ മെസി തന്റെ കരിയറിൽ ഏറ്റവുമധികം ഗോളുകൾ നേടിയ ടീമുകളിലൊന്നാണ് റയൽ മാഡ്രിഡ് എന്നതും ഇതിനോടൊപ്പം ചേർത്ത് വായിക്കാം. നിലവിൽ യൂറോപ്പ് വിട്ട ലയണൽ മെസി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലാണ് കളിക്കുന്നതെങ്കിലും റയൽ മാഡ്രിഡ് അടക്കമുള്ള യൂറോപ്യൻ ടീമുകൾക്കെതിരെ താരം ഇറങ്ങാനുള്ള സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ […]

ഈ പ്രതിസന്ധിയിൽ നിന്നും “എൽഡിഎഫ്” ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിക്കുമോ, പ്രതീക്ഷയോടെ ആരാധകർ | Kerala Blasters

ഐഎസ്എൽ രണ്ടാം പകുതിയിൽ ദയനീയമായ പ്രകടനമാണ് നടത്തിയതെങ്കിലും ആദ്യപകുതിയിൽ നടത്തിയ പ്രകടനം കാരണം കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ ഇടം പിടിച്ചിട്ടുണ്ട്. ഏപ്രിൽ 19നു നടക്കുന്ന പ്ലേ ഓഫ് മത്സരത്തിൽ ഒഡിഷ എഫ്‌സിയെ അവരുടെ മൈതാനത്ത് വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കടുപ്പമേറിയ മത്സരമായിരിക്കുമത്. പരിക്കിന്റെ തിരിച്ചടികളാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കുന്നത്. സീസൺ പകുതിയിലേക്ക് അടുത്തപ്പോൾ താരങ്ങൾ തമ്മിൽ കൃത്യമായി ഒത്തിണങ്ങി മികച്ച പ്രകടനം നടത്തിയ ടീമായിരുന്നു കൊമ്പന്മാർ. എന്നാൽ ഓരോരോ താരങ്ങളെയായി നഷ്‌ടപ്പെട്ടതും പുതിയതായി […]

പ്രതികാരം ഉറപ്പു നൽകി എംബാപ്പെ, ആദ്യപാദം വിജയിച്ചെങ്കിലും ബാഴ്‌സലോണ ഭയപ്പെടണം | Kylian Mbappe

വളരെക്കാലത്തിനു ശേഷം ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സ ആരാധകർ ഒരുപാട് സന്തോഷിച്ച ദിവസമായിരുന്നു പിഎസ്‌ജിക്കെതിരായ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദ മത്സരം. പിഎസ്‌ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയം നേടിയത്. രണ്ടാം പാദം സ്വന്തം മൈതാനത്താണ് നടക്കുന്നതെന്നതിനാൽ സെമിയിലേക്ക് മുന്നേറാമെന്ന പ്രതീക്ഷ ടീമിനുണ്ട്. എന്നാൽ രണ്ടാം പാദത്തിൽ വിജയം നേടി സെമിയിലേക്ക് മുന്നേറാൻ ബാഴ്‌സലോണ വലിയൊരു പ്രതിസന്ധിയെ തന്നെ മറികടക്കേണ്ടത് അനിവാര്യമാണ്. പിഎസ്‌ജിയുടെ പ്രധാന താരമായ എംബാപ്പയാണ് അവർക്കു മുന്നിലെ പ്രധാന പ്രതിസന്ധി. ബാഴ്‌സലോണയോട് […]

പ്ലേ ഓഫ് വിജയിച്ചാലും സെമിയിൽ ബ്ലാസ്റ്റേഴ്‌സ് വിയർക്കും, എതിരാളിയാരെന്ന കാര്യത്തിൽ തീരുമാനമായി | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ മത്സരം ഇന്നലെ പൂർത്തിയായി. ഒന്നാം സ്ഥാനത്തേക്ക് വരാൻ മുംബൈ സിറ്റിയും മോഹൻ ബഗാനും തമ്മിൽ പോരാടിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മോഹൻ ബഗാൻ വിജയം സ്വന്തമാക്കി. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയ മോഹൻ ബഗാൻ ഈ സീസണിലെ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുകയും ചെയ്‌തു. മോഹൻ ബഗാൻ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കിയതോടെ പ്ലേ ഓഫ് മത്സരങ്ങൾക്ക് ശേഷം നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളുടെ ചിത്രം തെളിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സും […]

അമേരിക്കൻ ജനതയെ കടുത്ത ഫുട്ബോൾ ആരാധകരാക്കി മാറ്റുന്ന ലയണൽ മെസി, കഴിഞ്ഞ മത്സരത്തിൽ അവിശ്വസനീയ നേട്ടം | Lionel Messi

യൂറോപ്പിൽ നിന്നും അമേരിക്കൻ ഫുട്ബോളിലേക്കുള്ള ലയണൽ മെസിയുടെ ചേക്കേറൽ ഇപ്പോഴും ആരാധകർക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകിയതിന് പിന്നാലെയാണ് ലയണൽ മെസി യൂറോപ്പ് വിട്ട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്. എന്നാൽ ലയണൽ മെസിയുടെ വരവോടെ അമേരിക്കയിൽ ഫുട്ബോളിനു വലിയ കുതിപ്പുണ്ടാകുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം കാൻസാസ് സിറ്റിയും ഇന്റർ മിയാമിയും തമ്മിൽ നടന്ന മത്സരം അതിനുദാഹരണമാണ്. ലയണൽ മെസി കളിക്കുമെന്ന് അറിഞ്ഞതോടെ […]

ടോപ് സ്‌കോറർ ദിമിത്രിയോസിനെ റാഞ്ചി ഐഎസ്എല്ലിലേക്ക് മാസ് എൻട്രി, ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്ന നീക്കവുമായി ബംഗാൾ ക്ലബ് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ എത്തിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കൊസ് മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടിയ താരം ഐഎസ്എല്ലിൽ വരവറിയിച്ചെങ്കിൽ ഈ സീസണിൽ പതിമൂന്നു ഗോളുകൾ നേടി ലീഗിലെ ടോപ് സ്കോററായി മാറാൻ ദിമിത്രിയോസിനു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ തുടരുകയാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയെങ്കിലും അത് ദിമി സ്വീകരിച്ചിട്ടില്ല. രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര […]

പ്ലേ ഓഫ് വിജയിക്കണം, കൊച്ചിയിലെ ആരാധകക്കടലിനു മുന്നിൽ സെമി ഫൈനൽ കളിക്കണമെന്ന് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

തുടർച്ചയായ മൂന്നാമത്തെ വർഷവും ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫിലേക്ക് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനായി ഒരുങ്ങുകയാണ്. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമിന് എതിരാളികൾ നാലാം സ്ഥാനക്കാരായ ഒഡിഷ എഫ്‌സിയാണ്. ടേബിളിൽ ബ്ലാസ്റ്റേഴ്‌സിനേക്കാൾ മുന്നിലായതിനാൽ ഒഡിഷ എഫ്‌സിയുടെ മൈതാനത്ത് വെച്ചാണ് പ്ലേ ഓഫ് മത്സരം നടക്കുക. ഒഡിഷ എഫ്‌സിയുടെ മൈതാനത്ത് ഇതുവരെ വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞിട്ടില്ല എന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശങ്കയാണ്. അതിനു പുറമെ പരിക്കിന്റെ തിരിച്ചടികളും ടീമിനെ വിടാതെ പിന്തുടരുന്നു. എന്നാൽ […]

ഇനിയും ഇക്കളി തുടരരുത് ആശാനേ, പ്ലേ ഓഫിൽ രണ്ടു മാറ്റങ്ങൾ നിർബന്ധമായും വേണമെന്ന ആവശ്യവുമായി ആരാധകർ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. പരിക്കുകൾ വേട്ടയാടിയ ഒരു സീസൺ ആയതിനാൽ തന്നെ സീസണിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം മോശമായിരുന്നു. എങ്കിലും അഡ്രിയാൻ ലൂണ അടക്കമുള്ള താരങ്ങൾ തിരിച്ചു വരുമെന്നതിനാൽ ഒഡിഷക്കെതിരെ പൊരുതാൻ കഴിയുമെന്ന പ്രതീക്ഷ ടീമിനുണ്ട്. അതിനിടയിൽ പ്ലേ ഓഫ് മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ടീമിൽ രണ്ടു മാറ്റങ്ങൾ വേണമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആവശ്യപ്പെടുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം കണക്കിലെടുത്ത് ഗോൾകീപ്പർ പൊസിഷനിൽ ലാറ ശർമയേയും മുന്നേറ്റനിരയിൽ […]