മാറ്റം വരുത്തേണ്ടത് എവിടെയാണെന്ന് കണ്ടെത്തി, വലിയൊരു പൊളിച്ചെഴുത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മികച്ച രീതിയിലാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. മികച്ച താരങ്ങളെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് സീസണിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്താണ് നിന്നിരുന്നത്. ടീമിലേക്ക് വന്ന പുതിയ താരങ്ങൾ ആദ്യമൊക്കെ ഒന്ന് പതറിയെങ്കിലും പിന്നീട് ഫോം കണ്ടെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷകളും വാനോളം ഉയർന്നു. എന്നാൽ സീസണിന്റെ തുടക്കം മുതൽ ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ പിന്തുടർന്ന ഭൂതം സീസണിന്റെ പകുതി ആയപ്പോൾ ഒന്നുകൂടി ശക്തമായി പിടിമുറുക്കി. ടീമിലെ പ്രധാന താരങ്ങൾക്ക് പരിക്ക് പറ്റുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് […]