ഒന്നു പിഴച്ചാൽ പ്ലേഓഫിൽ നഷ്‌ടമാവുക നാല് താരങ്ങളെ, ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത് വലിയ പ്രതിസന്ധി | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാനത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വൈകുന്നേരം ഇറങ്ങുകയാണ്. ഹൈദെരാബാദിനെതിരായ മത്സരത്തിന് ശേഷം പ്ലേ ഓഫ് മത്സരത്തിനുള്ള തയ്യാറെടുപ്പ് ബ്ലാസ്റ്റേഴ്‌സ് ആരംഭിക്കും. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് നിലവിലുള്ള സ്ഥാനം മെച്ചപ്പെടുത്താൻ അവസരമില്ലാത്തതിനാൽ തന്നെ ഇന്നത്തെ മത്സരം അത്ര പ്രസക്തമല്ല. എന്നാൽ ഇന്നത്തെ മത്സരം മറ്റൊരു തരത്തിൽ വളരെ പ്രസക്തമാണ്. ഇന്നത്തെ മത്സരത്തിൽ ചുവടൊന്നു പിഴച്ചാൽ നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പ്ലേ ഓഫ് കളിക്കാൻ കഴിയില്ല. ഇതുവരെ വാങ്ങിക്കൂട്ടിയ മഞ്ഞക്കാർഡുകൾ […]