പ്ലേഓഫിലെ എതിരാളികൾ ആരെന്നു തീരുമാനമായി, കേരള ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങൾ കൂടുതൽ കടുപ്പമാകുന്നു | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു മത്സരം കൂടി കളിക്കാൻ ബാക്കിയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് നേരത്തെ ഉറപ്പിച്ചതാണ്. സീസണിന്റെ രണ്ടാം പകുതിയിൽ മോശം പ്രകടനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിൽ ആരാകും എതിരാളികളാവുകയെന്നത് ആരാധകർ ഉറ്റു നോക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളോടെ അക്കാര്യത്തിൽ ഏകദേശ തീരുമാനം ആയിട്ടുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. ആറാം സ്ഥാനക്കാരായി പ്ലേ ഓഫിന് യോഗ്യത നേടാൻ സാധ്യത ചെന്നൈയിൻ എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകളിൽ […]