അർജന്റീന-ഫ്രാൻസ് താരങ്ങൾ തമ്മിൽ പോരടിച്ചു, ലോകകപ്പ് വിജയിച്ചത് ആരാണെന്നു കാണിച്ചു കൊടുത്ത് ഡിബാല | Paulo Dybala
ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അർജന്റീനയോട് തോൽവി വഴങ്ങിയതിന്റെ വേദന ഫ്രഞ്ച് താരങ്ങൾക്കും അവരുടെ ആരാധകർക്കും ഒരുപാട് കാലമായി നിലനിൽക്കുന്നുണ്ട്. ലോകകപ്പിന് ശേഷം പിഎസ്‌ജി ആരാധകർ ലയണൽ മെസിക്കെതിരെ തിരിഞ്ഞത് അതിനുള്ള ഉദാഹരണമാണ്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിന് ഫൈനൽ വിജയിക്കാൻ കഴിയാതിരുന്ന നിരാശ ഇപ്പോഴുമുണ്ടെന്ന് എംബാപ്പെയും അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്തായാലും കഴിഞ്ഞ ദിവസം ഇറ്റാലിയൻ ലീഗിലെ മത്സരത്തിനിടെയുണ്ടായ സംഭവങ്ങൾ ഖത്തർ ലോകകപ്പ് ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടുണ്ടായതാണോ എന്ന സംശയമുണ്ട്. ഇറ്റാലിയൻ ക്ലബുകളായ റോമയും ലാസിയോയും തമ്മിൽ നടന്ന […]