ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ ആഗ്രഹമുള്ളവരുടെ എണ്ണം വർധിക്കുന്നു, ക്ലബിനു മേൽ സമ്മർദ്ദം ചെലുത്തി അർജന്റീന താരങ്ങൾ | Argentina

കഴിഞ്ഞ അഞ്ചു വർഷമായി ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന ദേശീയ ടീമാണ് അർജന്റീന. മൂന്നു വർഷത്തിനിടെ സാധ്യമായ എല്ലാ കിരീടവും സ്വന്തമാക്കിയ അവർ അതിനിടയിൽ ചരിത്രത്തിലെ രണ്ടാമത്തെ മികച്ച അപരാജിതകുതിപ്പും നേടുകയുണ്ടായി. ജൂണിൽ കോപ്പ അമേരിക്ക ആരംഭിക്കാനിരിക്കെ മറ്റൊരു കിരീടം കൂടി സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് അർജന്റീന. എന്നാൽ കോപ്പ അമേരിക്ക മാത്രമല്ല അർജന്റീന ഈ വർഷം ലക്ഷ്യമിടുന്നത്. കോപ്പ അമേരിക്കക്ക് ശേഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സ് സ്വർണവും അർജന്റീനയെ സംബന്ധിച്ച് പ്രധാനമാണ്. അതുകൊണ്ടു തന്നെയാണ് അണ്ടർ 23 […]

അർജന്റീനക്കു വമ്പൻ ടീമുകളെ എതിരാളികളായി വേണം, യൂറോപ്പിലെ രണ്ടു ടീമുകളെ വെളിപ്പെടുത്തി എമിലിയാനോ മാർട്ടിനസ് | Emiliano Martinez

ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ച രണ്ടു മത്സരങ്ങളിലും അർജന്റീന വിജയം നേടിയിരുന്നു. അമേരിക്കയിൽ വെച്ച് നടന്ന മത്സരങ്ങളിൽ എൽ സാൽവദോർ, കോസ്റ്റാറിക്ക എന്നീ ടീമുകളോടാണ് അർജന്റീന ഏറ്റുമുട്ടിയത്. നേരത്തെ ഐവറി കോസ്റ്റ്, നൈജീരിയ എന്നീ ടീമുകളോട് ഏറ്റുമുട്ടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വേദി മാറിയതോടെയാണ് അവർ പിൻമാറിയത്. കോപ്പ അമേരിക്ക ടൂർണമെന്റ് അടുത്തു വരാനിരിക്കെ ദുർബലമായ ടീമുകളോട് സൗഹൃദമത്സരം നടത്തുന്നതിനെ അർജന്റീനയുടെ ആരാധകർ വിമർശിച്ചിരുന്നു. കരുത്തരായ ടീമുകളോട് കളിച്ച് ടീമിന്റെ പോരായ്‌മകൾ മനസിലാക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ദിവസം സമാനമായ […]

തിരിച്ചടിയായത് രണ്ടാം പകുതിയിലെ മോശം പ്രകടനം, ഐഎസ്എൽ ഷീൽഡ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യപകുതി അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം ഇനി മൂന്നു മത്സരങ്ങൾ ബാക്കിയുള്ളപ്പോൾ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്‌പൂരിനോട് സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഷീൽഡ് പ്രതീക്ഷകൾ പൂർണമായും ഇല്ലാതാവുകയും ചെയ്‌തു. ഇന്ത്യൻ സൂപ്പർ കപ്പിലും അതിനു ശേഷവും ബ്ലാസ്റ്റേഴ്‌സ് ദയനീയമായ ഫോമിലേക്ക് വീണത് തന്നെയാണ് ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഷീൽഡ് പ്രതീക്ഷകൾ അവസാനിക്കാൻ കാരണം. സൂപ്പർകപ്പിനു ശേഷമുള്ള […]

കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിച്ച സീസൺ ആവർത്തിക്കാൻ കഴിയും, ചെയ്യേണ്ടതെന്തെന്നു വ്യക്തമാക്കി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. അതിനു മുൻപ് ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരം ടീമിന് ബാക്കിയുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പ്രധാന താരങ്ങളെല്ലാം ക്ലബ് വിട്ടതിനെ തുടർന്ന് മോശം ഫോമിലായ ഹൈദരാബാദ് എഫ്‌സിക്കെതിരെ അവരുടെ മൈതാനത്ത് നടക്കുന്ന മത്സരത്തിന് ഇന്ന് രാത്രിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഹൈദെരാബാദിനെതിരായ മത്സരത്തിന് ശേഷം പ്ലേ ഓഫിലാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ഒഡിഷ എഫ്‌സിയാകും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളെന്ന് ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. നിലവിൽ മോശം ഫോമിലാണെങ്കിലും താൻ പരിശീലകനായി എത്തിയ […]

കേരള ബ്ലാസ്റ്റേഴ്‌സിൽ ഏറ്റവുമധികം മെച്ചപ്പെട്ട കളിക്കാരനാരാണ്, മലയാളി താരത്തെ തിരഞ്ഞെടുത്തത് ദിമിത്രിയോസ് | Dimitrios

രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള വിദേശതാരമാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. രണ്ടു സീസണുകളിലും ടീമിന്റെ മുന്നേറ്റനിരയെ നയിക്കുന്ന താരം കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടിയിരുന്നു. ഈ സീസണിൽ പതിമൂന്നു ഗോളുകൾ നേടി തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയ താരം നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ കൂടിയാണ്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിൽ വന്ന രണ്ടു വർഷത്തിനിടയിൽ ഏറ്റവുമധികം മെച്ചപ്പെട്ട താരം ആരാണെന്ന ചോദ്യത്തിനു ദിമിത്രിയോസ് മറുപടി പറഞ്ഞിരുന്നു. ഈ […]

ദിമിയില്ലെങ്കിൽ ആക്രമണങ്ങളുമില്ല, കേരള ബ്ലാസ്റ്റേഴ്‌സ് അടിയന്തിരമായി പരിഹാരം കാണേണ്ട ചിലതുണ്ട് | Kerala Blasters

ഇന്നലെ ജംഷഡ്‌പൂരിനെതിരെ നടന്ന ഐഎസ്എൽ മത്സരത്തിൽ ഒരിക്കൽക്കൂടി ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. ജംഷഡ്‌പൂറിനെതിരെ നടന്ന മത്സരത്തിൽ ദിമിത്രിയോസ് നേടിയ ഗോളിന് മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഒരു ഗോൾ വഴങ്ങി സമനില നേടുകയായിരുന്നു. ഇതോടെ പ്ലേ ഓഫ് യോഗ്യതക്ക് ഒരു പോയിന്റ് മാത്രം പിന്നിലാണ് ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിൽ ഗോൾ നേടിയതോടെ ദിമിത്രിയോസ് ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ സ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടിയ താരം ഈ സീസണിൽ ഇപ്പോൾ […]

കൂടെയുണ്ടായിരുന്ന റയൽ മാഡ്രിഡ് താരങ്ങളെല്ലാം ഫ്രാൻസിനെ പിന്തുണച്ചു, ബുദ്ധിമുട്ടേറിയ ദിവസമായിരുന്നുവെന്ന് അർജന്റീന യുവതാരം | Nico Paz

ഐതിഹാസികമായ രീതിയിലാണ് അർജന്റീന ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയത്. ടൂർണമെന്റിലെ ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷം നടന്ന എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി. അതിൽ ക്വാർട്ടർ ഫൈനലും ഫ്രാൻസിനെതിരെയുള്ള ഫൈനലും ആരാധകരിൽ ആർക്കും മറക്കാൻ കഴിയാത്ത ഒന്നായിരിക്കുമെന്നതിൽ സംശയമില്ല. ലയണൽ മെസിയുടെ എതിരാളികളെല്ലാം ഫ്രാൻസിനു പിന്തുണയുമായി അണിനിരന്ന ദിവസമായിരിക്കും ആയിരിക്കും ഖത്തർ ലോകകപ്പിന്റെ ഫൈനൽ ദിവസമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ റയൽ മാഡ്രിഡിൽ കളിക്കുന്ന അർജന്റീന താരമായ നിക്കോ […]

ലൂണയുടെ അഭാവത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ ചുമലിലേറ്റുന്ന ദിമിത്രിയോസ്, വമ്പന്മാരെയെല്ലാം പിന്നിലാക്കി ഒന്നാം സ്ഥാനത്ത് | Dimitrios

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചിരുന്നു. എന്നാൽ അതിനു ശേഷമുള്ള മൂന്നു മത്സരങ്ങളിൽ തുടർച്ചയായ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആ വിജയങ്ങൾക്കും അതിനു ശേഷമുള്ള മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഭൂരിഭാഗം ഗോളുകൾക്കും കടപ്പെട്ടിരിക്കുന്നത് ദിമിത്രിയോസ് എന്ന സ്‌ട്രൈക്കറോടാണ്. പെപ്ര അടക്കം മറ്റു താരങ്ങൾക്കും പരിക്കേറ്റത് ബ്ലാസ്റ്റേഴ്‌സിന്റെ ഫോമിനെ ബാധിച്ചെങ്കിലും ദിമിത്രിയോസ് അപ്പോഴും ടീമിനായി ഗംഭീര പ്രകടനം നടത്തുന്നത് തുടരുകയാണ്. ലൂണ പരിക്കേറ്റു പുറത്തു പോയതിനു ശേഷം നടന്ന […]

എന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ, ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷയായി ചെർണിച്ചിന്റെ വാക്കുകൾ | Fedor Cernych

ലൂണക്ക് പകരക്കാരനായി പല താരങ്ങളും എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന സമയത്ത് അതിലൊന്നും ഉൾപ്പെടാതെ തീർത്തും അപ്രതീക്ഷിതമായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരമാണ് ഫെഡോർ ചെർണിച്ച്. ലിത്വാനിയ ദേശീയ ടീമിന്റെ നായകനായ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്റ്റർ കരോലിസിന്റെ ഇടപെടലാണ് ഫ്രീ ഏജന്റായി ടീമിലെത്തിക്കാൻ സഹായിച്ചത്. താരത്തിന്റെ വരവിനു പിന്നാലെ ആരാധകർ ആവേശത്തിലായിരുന്നു. യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ കളിച്ചു പരിചയമുള്ള താരമാണെന്നതും യൂറോപ്പിലെ ഒരു ദേശീയടീമിന്റെ നായകനാണെന്നതും ഫെഡോറിന്റെ വരവിൽ പ്രതീക്ഷ വളർത്തി. അതിനു പുറമെ താരം മുൻപ് […]

പ്ലേ ഓഫിൽ കൂടുതൽ കരുത്തു കിട്ടാൻ ഇവാനാശാൻ പണി തുടങ്ങി, അടുത്ത മത്സരങ്ങളിൽ ടീമിൽ വമ്പൻ മാറ്റങ്ങളുണ്ടാകും | Ivan Vukomanovic

ജംഷഡ്‌പൂരിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയില്ലെങ്കിലും സമനിലയോട് പ്ലേ ഓഫ് യോഗ്യതക്ക് തൊട്ടരികിലെത്താൻ അവർക്ക് കഴിഞ്ഞു. വിജയം നേടിയിരുന്നെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ കഴിയുമായിരുന്ന ടീമിനിപ്പോൾ ഒരു പോയിന്റ് കൂടി ആവശ്യമാണ്. ഇനിയും മൂന്നു മത്സരങ്ങൾ ബാക്കിയുള്ളതിനാൽ അതിനു കഴിയുമെന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വാസം. ഇന്നലത്തെ മത്സരത്തിൽ എതിരാളികളുടെ മൈതാനത്ത് ഭേദപ്പെട്ട പ്രകടനം ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും ഒരുപാട് പിഴവുകൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ സംശയമില്ല. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം നടന്ന മത്സരം ആയതിനാലാണോ, അതോ […]