ആരാധകരെ ആവേശത്തിലാക്കിയ അവസാന മിനുട്ടുകൾ പരിഭ്രമമുണ്ടാക്കി, ജംഷഡ്‌പൂരിനെതിരായ മത്സരത്തെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങുകയാണ് ചെയ്‌തത്. ജംഷഡ്‌പൂരിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഓരോ ഗോൾ വീതമടിച്ച് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. ഇതോടെ പ്ലേ ഓഫ് പൂർണമായും ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒന്നുകൂടി കാത്തിരിക്കേണ്ടി വരും. ആദ്യപകുതിയിൽ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ ജംഷഡ്‌പൂരിന് മുൻതൂക്കം ഉണ്ടായിരുന്നു. രണ്ടാം പകുതി വിരസമായിരുന്നെങ്കിലും അവസാന മിനുട്ടുകൾ ആവേശം നിറഞ്ഞതായിരുന്നു. രണ്ടു ടീമുകൾക്കും മത്സരം സ്വന്തമാക്കാൻ […]