ഈ ശിക്ഷ കുറച്ച് കടുത്തു പോയല്ലോ, എഐഎഫ്എഫിനെ പരിഹസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിൽ മൊഹമ്മദൻ സ്പോർട്ടിങ് ക്ലബും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം വളരെ സംഭവബഹുലമായാണ് അവസാനിച്ചത്. മത്സരം ഒരു മണിക്കൂർ പിന്നിടുമ്പോഴും ഒരു ഗോളിന് പിന്നിൽ നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സ് പിന്നീട് രണ്ടു ഗോളുകൾ നേടിയാണ് വിജയം സ്വന്തമാക്കിയത്. വിജയത്തിന് പിന്നാലെ സ്റ്റേഡിയത്തിൽ അനിഷ്‌ട സംഭവങ്ങൾ അരങ്ങേറിയിരുന്നു. മൊഹമ്മദൻ ആരാധകർ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നേരെ നിരവധി സാധനങ്ങൾ വലിച്ചെറിയുകയുണ്ടായി. ഇതിനു പുറമെ ആരാധകരെ വേർതിരിക്കുന്ന ഫെൻസിനു മുകളിൽ കയറി നിന്ന് ഭീഷണിയും മുഴക്കിയിരുന്നു. 🚨 AIFF […]

കുതിച്ചു പായുന്ന മൊറോക്കൻ യാഗാശ്വം, കേരള ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ചത് ഇതുപോലെയൊരു താരത്തെയാണ്

റിസൾട്ടുകൾ സമ്മിശ്രമാണെങ്കിലും ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. തുടർച്ചയായ മൂന്നു മത്സരങ്ങൾ എതിരാളികളുടെ മൈതാനത്ത് കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതിൽ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്നത് മികച്ച റെക്കോർഡ് തന്നെയാണ്. ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളിൽ രണ്ടു ജയവും രണ്ടു സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്. സമനില വഴങ്ങിയ രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് വിജയം നേടേണ്ടതായിരുന്നു എങ്കിലും വ്യക്തിഗത പിഴവുകളാണ് ടീമിന് തിരിച്ചടി നൽകിയത്. Noah Sadaoui has […]

ഇത് സ്വപ്‌നതുല്യമായ തുടക്കം, കേരള ബ്ലാസ്റ്റേഴ്‌സിന്റെ കുന്തമുനയായി മാറുന്ന ജീസസ് ജിമിനസ്

കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഗോളടിച്ചു കൂട്ടിയിരുന്ന ദിമിത്രിയോസ് ഡയമെന്റക്കൊസ് ക്ലബ് വിട്ടപ്പോൾ ഏവരും നിരാശരായിരുന്നു. ആദ്യമായി ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് താരത്തെ കൈവിട്ടതിനു നേതൃത്വത്തിനെതിരെ വിമർശനവും ഉണ്ടായിരുന്നു. ദിമിത്രിയോസിനു പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് വൈകിയാണ് സ്വന്തമാക്കിയത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ സ്റ്റീവൻ ജോവട്ടിക്ക് അടക്കം പല വമ്പൻ പേരുകളുടെയും പിന്നാലെ പോയ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിലാണ് സ്‌പാനിഷ്‌ താരമായ ജീസസ് ജിമിനസിനെ സ്വന്തമാക്കിയത്. Jesus Jimenez there […]

മൊഹമ്മദൻസിന്റെ നീക്കം തിരിച്ചുവരാനുള്ള ഊർജ്ജം നൽകി, തന്റെ തന്ത്രങ്ങളെക്കുറിച്ച് മൈക്കൽ സ്റ്റാറെ

മൈക്കൽ സ്റ്റാറെയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്. തുടർച്ചയായി മൂന്നു മത്സരങ്ങൾ എതിരാളികളുടെ മൈതാനത്ത് കളിച്ച ടീം അതിൽ ഒരെണ്ണത്തിൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്നത് ടീം മെച്ചപ്പെട്ടതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. നോർത്ത്ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി എന്നിവർക്കെതിരെ വിജയത്തിനരികിലെത്തി സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നലെ മൊഹമ്മദന്സിനെതിരെ വിജയം നേടി. ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമാണ് രണ്ടു ഗോളുകൾ നേടി ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കിയത്. Mikael Stahre 🗣️ “We […]

കേരള ബ്ലാസ്റ്റേഴ്‌സിലെ എമിലിയാനോ മാർട്ടിനസ്, അവസാനനിമിഷത്തിൽ രക്ഷകനായി സോം കുമാർ

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകിയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ മൊഹമ്മദൻസിനെതിരായ മത്സരം പൂർത്തിയായത്. ഒരു മണിക്കൂറിലധികം ഒരു ഗോളിന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് എതിരാളികളുടെ മൈതാനത്ത് വിജയം നേടിയത്. മത്സരം അര മണിക്കൂർ പിന്നിടുമ്പോൾ തന്നെ മുഹമ്മദൻസ് ഒരു ഗോളിന് മുന്നിലെത്തിയിരുന്നു. മൊഹമ്മദൻ താരത്തെ തടുക്കാൻ സോം കുമാർ ശ്രമിച്ചത് ഒരു ഫൗളിൽ കലാശിക്കുകയും റഫറി അതിനു പെനാൽറ്റി നൽകുകയും ചെയ്‌തു. കിക്കെടുത്ത കാസിമോവ് അത് വലയിലെത്തിച്ച് ലീഡ് നൽകി. Som […]

അത് നടപ്പിലാക്കിയേ തീരുവെന്ന ദൃഢനിശ്ചയം ഞങ്ങൾക്കുണ്ട്, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാക്കി നായകൻറെ വാക്കുകൾ

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഫാൻബേസ് ഏതാണെന്ന കാര്യത്തിൽ യാതൊരു സംശയവും ആർക്കുമുണ്ടാകില്ല. ആഗോളതലത്തിൽ തന്നെ വളരെ ശ്രദ്ധയാകർഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച ഫാൻബേസ്. എന്നാൽ ഈ ആരാധകരുടെ ഏറ്റവും വലിയ നിരാശയാണ് ക്ലബിന് ഒരു കിരീടം പോലും ഇല്ലെന്നത്. ഐഎസ്എല്ലിൽ കളിക്കുന്ന ടീമുകളിൽ ഇതുവരെ ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരേയൊരു ടീം കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണ്. Adrian Luna 🗣️ We all know […]

ഇവാനാശാനെ സിനിമയിലെടുത്തു, ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹീറോ മലയാള സിനിമയിലേക്ക്

മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ച് ഒരു കിരീടം പോലും ക്ലബിന് സ്വന്തമാക്കി നൽകിയില്ലെങ്കിലും ആരാധകരുടെ മനസിൽ അദ്ദേഹം ഹീറോയാണ്. അദ്ദേഹം ക്ലബ് വിടണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്തവരാണ് ഭൂരിഭാഗം ആരാധകരും. മോശം ഫോമിലൂടെ കടന്നു പോകുന്ന ഒരു ടീമിനെ പരിശീലകനായതിനു ശേഷം സ്ഥിരതയോടെ കളിപ്പിക്കാൻ കഴിഞ്ഞുവെന്നതും ഐഎസ്എൽ നേതൃത്വത്തിനെതിരെ നടത്തിയ വിമർശനവുമെല്ലാമാണ് അദ്ദേഹത്തെ ആരാധകരുടെ മനസിലെ ഹീറോയാക്കി മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം ഇവാൻ വുകോമനോവിച്ച് മറ്റൊരു ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തിട്ടില്ല. അതിനിടയിൽ മലയാള […]

ഒരു വിളി വന്നാൽ ഞാൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഓടിയെത്തും, ക്ലബിന് തന്റെ ഹൃദയത്തിലാണ് സ്ഥാനമെന്ന് ഇവാൻ വുകോമനോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എക്കാലവും പ്രിയങ്കരനായ പരിശീലകനാണ് ഇവാൻ വുകോമനോവിച്ച്. മൂന്നു വർഷം ടീമിനെ പരിശീലിപ്പിച്ച് ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും മോശം ഫോമിലായിരുന്ന ടീമിനെ സ്ഥിരതയിലേക്ക് നയിച്ചതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ആരും പ്രതീക്ഷിച്ചില്ലായിരുന്നു. നാലാമത്തെ സീസണിലും ടീമിനെ നയിക്കാൻ അദ്ദേഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇവാന് പകരക്കാരനായി മൈക്കൽ സ്റ്റാറെയെ നിയമിക്കുകയായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയിൽ മറ്റൊരു ക്ലബ്ബിനെ പരിശീലിപ്പിക്കാനും ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയായി നിൽക്കാനും താനില്ലെന്ന് ഇവാൻ […]

ലൂണയുടെ മാന്ത്രികനീക്കങ്ങൾക്കായി കാത്തിരിക്കുക, കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ ആദ്യ ഇലവനിലുണ്ടാകുമെന്ന സൂചന നൽകി മൈക്കൽ സ്റ്റാറെ

കഴിഞ്ഞ സീസണിൽ പരിക്കേറ്റു സീസണിന്റെ ഭൂരിഭാഗവും നഷ്‌ടമായ അഡ്രിയാൻ ലൂണക്ക് അതിനു ശേഷം മികച്ചൊരു പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. ഡെങ്കിപ്പനി കാരണം ഈ സീസണിന്റെ തുടക്കം നഷ്‌ടമായ താരം കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയിരുന്നു. ഇന്റർനാഷണൽ ബ്രേക്ക് അഡ്രിയാൻ ലൂണക്ക് തന്റെ ഫിറ്റ്നസ് മുഴുവൻ വീണ്ടെടുക്കാനുള്ള അവസരം നൽകുമെന്ന് മൈക്കൽ സ്റ്റാറെ നേരത്തെ തന്നെ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മൊഹമ്മദൻസിനെതിരെ ലൂണ ഇറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. Mikael Stahre 🗣️ “Luna will […]

ഇന്റർനാഷണൽ ബ്രേക്ക് കഴിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് പരിഹരിക്കേണ്ട പ്രധാന പ്രശ്‌നങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനം ആരാധകർക്ക് തൃപ്‌തി നൽകുന്നതാണ്. നാല് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമേ നേടിയുള്ളൂവെങ്കിലും ടീം വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇതുവരെയുള്ള കളികളിൽ നിന്നും വ്യക്തമാണ്. ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് അടുത്ത മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. കൊൽക്കത്ത ക്ലബായ മൊഹമ്മദൻസിനെയാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഇതുവരെയുള്ള പ്രകടനം വെച്ച് ബ്ലാസ്റ്റേഴ്‌സ് പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങളാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. പ്രതിരോധത്തിലെ പോരായ്‌മകളാണ് ബ്ലാസ്റ്റേഴ്‌സ് പ്രധാനമായി പരിഹരിക്കേണ്ടത്. നിരവധി […]