അർജന്റീന പരിശീലകനായി തുടരാൻ തീരുമാനിച്ചതിനു കാരണം ലയണൽ മെസിയും, സ്‌കലോണിയുടെ വെളിപ്പെടുത്തൽ | Lionel Messi
ബ്രസീലിനെതിരെ കഴിഞ്ഞ നവംബറിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിന് ശേഷം അർജന്റീന പരിശീലകനായ ലയണൽ സ്‌കലോണി ഒരു ബോംബ് പൊട്ടിച്ചിരുന്നു. അർജന്റീന പരിശീലകസ്ഥാനത്ത് തുടരുന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും കൂടുതൽ ഊർജ്ജസ്വലനായ ഒരാളെയാണ് വേണ്ടതെന്നും പറഞ്ഞ അദ്ദേഹം സ്ഥാനമൊഴിയുമെന്നതിന്റെ വ്യക്തമായ സൂചനകളാണ് നൽകിയത്. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് സ്‌കലോണി അതു പറഞ്ഞതെന്നതിനാൽ വലിയ ചർച്ചകൾ അതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലയണൽ മെസിക്ക് കൂടുതൽ അധികാരമുള്ളതാണ് സ്‌കലോണി ഇത്തരമൊരു തീരുമാനം എടുത്തതിനു പിന്നിലെന്നു വരെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ […]