കോപ്പ അമേരിക്ക കിരീടമുയർത്താൻ നെയ്‌മർക്ക് ഭാഗ്യമില്ല, ബ്രസീലിയൻ താരം ടൂർണമെന്റിൽ കളിക്കാൻ സാധ്യതയില്ല | Neymar
പ്രതിഭ നോക്കുകയാണെങ്കിൽ ലയണൽ മെസിക്കൊപ്പം ചേർത്ത് വെക്കാൻ കഴിയുന്ന താരമാണ് നെയ്‌മർ ജൂനിയർ. എന്നാൽ കരിയറിൽ എടുത്ത തീരുമാനങ്ങൾ തെറ്റിയതും പ്രൊഫെഷനലിസം ഇല്ലായ്‌മയും നിരന്തരമായ പരിക്കുകളും താരത്തിനു ഒരുപാട് തിരിച്ചടി നൽകിയിട്ടുണ്ട്. എങ്കിലും കളിക്കളത്തിലേക്ക് മടങ്ങി വന്നാൽ ഏറ്റവും മികച്ച പ്രകടനമാണ് ബ്രസീലിയൻ താരം നടത്താറുള്ളത്. പ്രതിഭക്കനുസരിച്ചുള്ള നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് കിരീടങ്ങൾ നെയ്‌മർ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗും ലാ ലിഗയും പിഎസ്‌ജിക്കൊപ്പം ലീഗ് വൺ കിരീടങ്ങളും നേടിയിട്ടുണ്ടെങ്കിലും ബ്രസീൽ ടീമിനൊപ്പം നെയ്‌മറുടെ […]