അർജന്റീനക്ക് വേണ്ടി മെസി കളിക്കില്ലേ, ആരാധകരുടെ ആശങ്കകൾക്കിടയിൽ പ്രതികരണവുമായി ടാറ്റ മാർട്ടിനോ | Lionel Messi

കഴിഞ്ഞ ദിവസം നടന്ന കോൺകാഫ് ചാമ്പ്യൻസ് കപ്പ് മത്സരത്തിൽ ലയണൽ മെസി മികച്ച പ്രകടനമാണ് നടത്തിയത്. ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ വിജയം അനിവാര്യമായിരുന്ന ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജയിച്ചപ്പോൾ ഒരു ഗോളും അസിസ്റ്റും ലയണൽ മെസിയുടെ വകയായിരുന്നു. ഏതാണ്ട് അമ്പതു മിനുട്ടോളം മാത്രമാണ് താരം കളിച്ചത്. മത്സരത്തിൽ താരത്തെ നേരത്തെ പിൻവലിച്ചത് അർജന്റീന ആരാധകർക്ക് ആശങ്കയുണ്ടാക്കിയ കാര്യമായിരുന്നു. ഇതിനു മുൻപ് മെസി കളിച്ച മത്സരത്തിൽ താരം ഒരു ഗുരുതരമായ ഫൗളിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. അതിനു […]

അന്ന് ലയണൽ മെസി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് സമ്മതിച്ച് റഫറി, ബ്രസീലിനെതിരെ അർജന്റീന പെനാൽറ്റി അർഹിച്ചിരുന്നു | Copa America

2019ലെ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമി ഫൈനലിൽ ബ്രസീലിനോട് അർജന്റീന തോൽവി വഴങ്ങിയ മത്സരത്തിനു ശേഷമുണ്ടായ വിവാദങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുമായി അന്ന് മത്സരം നിയന്ത്രിച്ച ഇക്വഡോറിയൻ റഫറി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രസീൽ വിജയം നേടുകയും ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌ത മത്സരത്തിൽ തനിക്ക് പിഴവ് സംഭവിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ബ്രസീൽ രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി ലഭിക്കേണ്ട രണ്ടു പെനാൽറ്റികളാണ് റഫറി നിഷേധിച്ചത്. മത്സരത്തിന് ശേഷം ലയണൽ മെസി റഫറിക്കെതിരെ രൂക്ഷമായ വിമർശനം […]

വമ്പൻ പരിശീലകനെ ലക്ഷ്യമിടുന്നു, കേരള ബ്ലാസ്റ്റേഴ്‌സിന്റെ റഡാറിലുള്ള രണ്ടു പരിശീലകർ ഇവരോ | Kerala Blasters

ഈ സീസണിനു ശേഷം ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സീസണിനു ശേഷം ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ട് യൂറോപ്പിലേക്ക് തന്നെ തിരിച്ചു പോകും. യൂറോപ്പിലെ ഒന്നിലധികം ക്ലബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുകളുണ്ടെന്നാണ് സൂചനകൾ. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം മൂന്ന് സീസൺ പൂർത്തിയാക്കാൻ പോകുന്ന ഇവാൻ വുകോമനോവിച്ച് കുടുംബവുമായി കൂടുതൽ ഇടപെട്ടു നിൽക്കാൻ വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്നതെന്നാണ് സൂചനകൾ. അദ്ദേഹം പോകാൻ സാധ്യതയുള്ളതിനാൽ […]

മോശം ഫോമിലേക്ക് വീണിട്ടും ചേർത്തു പിടിച്ച് കൂടെ നിർത്തുന്ന ആരാധകർ, ഏഷ്യയിൽ കരുത്ത് കാണിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലേക്ക് വീണ സമയമാണിപ്പോൾ. സീസണിന്റെ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തിയ ടീം രണ്ടാം പകുതിയിൽ കളിച്ച മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് വിജയം നേടിയത്. പ്രധാന താരങ്ങളിൽ പലരും പരിക്കിന്റെ പിടിയിലായിപ്പോയതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇപ്പോഴത്തെ മോശം ഫോമിന് കാരണമെന്നതിൽ സംശയമില്ല. മോശം ഫോമിലാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് ആരാധകർ നൽകുന്ന പിന്തുണയ്ക്ക് യാതൊരു കുറവുമില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് […]

റൊണാൾഡോ ചാന്റുകളുമായി എതിർടീം ആരാധകർ, പതിനഞ്ചു സെക്കൻഡ് കൊണ്ട് എല്ലാവരെയും നിശബ്‌ദമാക്കി മെസി | Lionel Messi

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് കപ്പ് മത്സരത്തിന്റെ രണ്ടാം പാദ മത്സരത്തിൽ ഇന്റർ മിയാമി വിജയം നേടുകയും ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്‌തിരുന്നു. ആദ്യപാദ മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോൾ സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മിയാമി സ്വന്തമാക്കിയത്. ലയണൽ മെസിയുടെ മികച്ച പ്രകടനം തന്നെയാണ് ഇന്റർ മിയാമിയെ വിജയത്തിലേക്ക് നയിച്ചത്. അതിനു മുൻപത്തെ മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന താരം […]

അഡ്രിയാൻ ലൂണയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കാം, മാർച്ചിൽ തന്നെ താരം പരിശീലനം ആരംഭിക്കുമെന്ന് ഇവാൻ വുകോമനോവിച്ച് | Adrian Luna

മികച്ച പ്രകടനം നടത്തിക്കൊണ്ടിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനു തിരിച്ചടി നൽകിയാണ് ടീമിന്റെ നായകനും പ്രധാന താരവുമായ അഡ്രിയാൻ ലൂണക്ക് പരിക്ക് പറ്റിയത്. ഡിസംബറിൽ താരം പരിക്കേറ്റു പുറത്തു പോയതിനു ശേഷം ഏതാനും മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് നന്നായി കളിച്ചെങ്കിലും സൂപ്പർകപ്പ് മുതൽ ഫോമിൽ ഇടിവുണ്ടായി. ടീമിലെ മറ്റു ചില താരങ്ങൾക്കു കൂടി പരിക്ക് പറ്റിയതാണ് തിരിച്ചടി നൽകിയത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം ഫോമിന് പ്രധാന കാരണം ടീമിലെ താരങ്ങളുടെ പരിക്കുകൾ തന്നെയാണ്. അതിനിടയിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു […]

വെറും രണ്ടു സീസൺ കൊണ്ട് അഡ്രിയാൻ ലൂണയെയും പിന്നിലാക്കി ദിമിത്രിയോസ്, ഗ്രീക്ക് താരത്തിന്റെ ഗംഭീര പ്രകടനം തുടരുന്നു | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനമാണ് നടത്തുന്നതെങ്കിലും ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റക്കൊസ് ഗംഭീര ഫോം തുടരുകയാണ്. കഴിഞ്ഞ ദിവസം മോഹൻ ബഗാനെതിരെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽവി വഴങ്ങിയപ്പോൾ രണ്ടു ഗോളുകളും ദിമിത്രിയോസിന്റെ വകയായിരുന്നു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ ദിമിത്രിയോസിന് ആദ്യത്തെ ഏതാനും മത്സരങ്ങളിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം ഫോമിലെത്തിയിരുന്നു. സീസൺ അവസാനിച്ചപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്കോററായിരുന്നു ഗ്രീക്ക് താരം. വെറും രണ്ടു […]

ഈ സീസണു ശേഷം ഇവാനാശാൻ പടിയിറങ്ങുന്നു, രണ്ടു പരിശീലകരുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചയിൽ | Ivan Vukomanovic

മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് റിപ്പോർട്ടുകൾ. ഈ സീസണിന് ശേഷം ഇവാൻ വുകോമനോവിച്ച് ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവാനാശാന് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഐഎഫ്റ്റി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇവാൻ വുകോമനോവിച്ച് ഇന്ത്യൻ സൂപ്പർ ലീഗിനോടു തന്നെ വിടപറയാൻ പോവുകയാണ്. ഇന്ത്യയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെയല്ലാതെ മറ്റൊരു ടീമിനെ പരിശീലിപ്പിക്കില്ലെന്നു പറഞ്ഞ അദ്ദേഹത്തിന് യൂറോപ്പിലെ ഒന്നിലധികം ക്ലബുകളിൽ നിന്നും ഓഫറുകൾ […]

ഈ തോൽവി ഒന്നിന്റെയും അവസാനമല്ല, കേരള ബ്ലാസ്റ്റേഴ്‌സിനു പലതും ചെയ്യാൻ കഴിയുമെന്നുറപ്പായി | Kerala Blasters

കൊച്ചിയിൽ വെച്ച് ഇന്നലെ നടന്ന മത്സരത്തിൽ മോഹൻ ബാഗാനോട് തോൽവി വഴങ്ങിയതോടെ ഐഎസ്എൽ ഷീൽഡ് നേടാൻ കഴിയുമെന്ന ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചിട്ടുണ്ട്. രണ്ടു തവണ പിന്നിലായിപ്പോയിട്ടും ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ച് സമനില പിടിച്ച മത്സരം അവസാനിക്കുമ്പോൾ മൂന്നിനെതിരെ നാല് ഗോളുകളുടെ പരാജയമാണ് ടീം വഴങ്ങിയത്. കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത് ഒന്നിന്റെയും അവസാനമല്ലെന്നാണ് ഇന്നലത്തെ മത്സരത്തിൽ നിന്നും വ്യക്തമാകുന്നത്. ടൂർണമെന്റിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായ മോഹൻ ബഗാനെതിരെ നിരവധി താരങ്ങൾ പരിക്കേറ്റു മോശം ഫോമിലേക്ക് വീണ […]

ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിനെ എഴുപതു മിനുട്ട് പന്ത് തൊടാനനുവദിച്ചില്ല, ലോകകപ്പ് ഫൈനലിനെക്കുറിച്ച് ഡി പോൾ | Rodrigo de Paul

ഖത്തർ ലോകകപ്പ് ഫൈനൽ കണ്ട ഒരാൾക്കും ആ മത്സരം മറക്കാൻ കഴിയില്ല. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു അതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അർജന്റീന രണ്ടു ഗോളുകൾക്ക് മുന്നിട്ടു നിന്ന മത്സരത്തിൽ പിന്നീട് ഫ്രാൻസ് തിരിച്ചടിക്കുകയും അതിനു ശേഷം എക്‌സ്ട്രാ ടൈമും പെനാൽറ്റി ഷൂട്ടൗട്ടും ഒക്കെ കഴിഞ്ഞാണ് അർജന്റീന വിജയം നേടുന്നത്. ആ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ടീമായിരുന്നു ഫ്രാൻസ് എന്നതിൽ സംശയമില്ല. എന്നാൽ മത്സരം എഴുപത് മിനുട്ട് പിന്നിട്ടപ്പോഴും അർജന്റീന […]