മൊറോക്കൻ ഗോൾമെഷീൻ കേരള ബ്ലാസ്റ്റേഴ്‌സിലേക്കു തന്നെയെന്നുറപ്പിക്കാം, ചർച്ചകൾ അവസാനഘട്ടത്തിൽ | Noah Sadaoui
ഈ ഐഎസ്എൽ സീസണിലും നിരാശയിലേക്ക് വീഴുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയെന്നു വ്യക്തമാക്കിയാണ് എഫ്‌സി ഗോവ താരമായ നോവ സദൂയിയുമായി ചർച്ചകൾ ആരംഭിച്ചത്. ഗോവയുമായുള്ള കരാർ അവസാനിക്കാൻ പോകുന്ന താരത്തിന് അത് പുതുക്കാൻ താൽപര്യമില്ലെന്നതിനാൽ താരത്തെ ഫ്രീ ഏജന്റായി സ്വന്തമാക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്‌ഷ്യം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ വിജയം കണ്ടു തുടങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൊറോക്കൻ താരവുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതിനൊപ്പം അടുത്ത സീസണിൽ […]