മെസിയും സുവാരസും ചേർന്നാൽ പിന്നെ പറയാനുണ്ടോ, ഗംഭീരതിരിച്ചുവരവുമായി ഇന്റർ മിയാമി | Inter Miami
കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഗംഭീര തിരിച്ചുവരവുമായി ഇന്റർ മിയാമി. നാഷ്‌വിൽ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലാണ് രണ്ടു ഗോളിന് പിന്നിൽ നിന്നതിനു ശേഷം ഇന്റർ മിയാമി തിരിച്ചടിച്ച് സമനില നേടിയത്. നാൽപത്തിയാറാം മിനുട്ടിൽ തന്നെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയ നാഷ്‌വില്ലിനെതിരെ മെസിയും സുവാരസുമാണ് ഇന്റർ മിയാമിയുടെ ഗോളുകൾ നേടിയത്. നാഷ്‌വില്ലിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ അവർ മുന്നിലെത്തിയിരുന്നു. ജേക്കബ് ഷാഫൽബർഗാണ് ഗോൾ നേടിയത്. ഗോൾ വഴങ്ങിയതിനു ശേഷം തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ […]