ലയണൽ മെസിയുടെ കാര്യത്തിൽ വലിയ സാധ്യതയുണ്ട്, ഡി മരിയ താൽപര്യം പ്രകടിപ്പിച്ചില്ലെന്ന് മഷറാനോ | Lionel Messi

2024 ഒളിമ്പിക്‌സിൽ ലയണൽ മെസി അർജന്റീനയെ പ്രതിനിധീകരിക്കാനുള്ള സാധ്യതയുണ്ടെന്ന് അർജന്റീന അണ്ടർ 23 ടീമിന്റെ പരിശീലകനും ഇതിഹാസതാരവുമായ ഹാവിയർ മഷറാനോ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ലയണൽ മെസി സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് മഷറാനോ പറയുന്നത്. അതേസമയം ഏഞ്ചൽ ഡി മരിയ ടൂർണമെന്റിനുണ്ടാകാൻ സാധ്യതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അർജന്റീന ദേശീയടീമിനൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ജോഡികളാണ് മെസിയും ഡി മരിയയും. ഒരുപാട് നിരാശകളിലൂടെ കടന്നു പോയെങ്കിലും കരിയറിന്റെ അവസാന കാലഘട്ടത്തിൽ രണ്ടു പേരും എല്ലാ നേട്ടങ്ങളും സ്വന്തമാക്കി. അതിനു […]

ആ ഗോളും ആ കൂട്ടുകെട്ടും മറക്കാനാവില്ല, ഓർമ്മകൾ പങ്കുവെച്ച് ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം അഡ്രിയാൻ ലൂണ | Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് അഡ്രിയാൻ ലൂണ. മൂന്നു സീസണുകളായി ടീമിനൊപ്പമുള്ള താരം ക്ലബിനായി ഏറ്റവും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരുന്നത്. ഈ സീസണിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെയാണ് ലൂണക്ക് പരിക്കേറ്റത്. ഡിസംബറിൽ പരിക്കേറ്റു ശസ്ത്രക്രിയ നടത്തിയ താരം അതിനു ശേഷം ഇതുവരെ കളിക്കളത്തിൽ ഇറങ്ങിയിട്ടില്ല. പരിക്കിൽ നിന്നും മോചിതനാകാൻ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അഡ്രിയാൻ ലൂണ ഈ മാസം പകുതിയോടെ ചെറിയ രീതിയിൽ പരിശീലനം ആരംഭിക്കുമെന്നാണ് കരുതുന്നത്. അതിനിടയിൽ താരം കഴിഞ്ഞ ദിവസം ഒരു […]

മലയാളി ഗോൾകീപ്പറെ വമ്പന്മാർ റാഞ്ചി, ഐഎസ്എല്ലിലെ മികച്ച ഗോളിയെ സ്വന്തമാക്കാൻ പ്രീ കോണ്ട്രാക്റ്റ് ധാരണയിലെത്തി | TP Rehenesh

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർമാരെ എടുത്താൽ അതിലുണ്ടാവുന്ന ഒരു പേരായിരിക്കും മലയാളി താരമായ ടിപി രെഹനേഷിന്റെത്. നിരവധി സീസണുകളായി ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന താരം നിലവിൽ ജംഷഡ്‌പൂർ എഫ്‌സിക്ക് വേണ്ടിയാണ് കളിച്ചു കൊണ്ടിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിലും കളിച്ചിട്ടുള്ള താരമാണ് രഹനേഷ്. മുപ്പത്തിയൊന്നുകാരനായ രഹനേഷ് ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ ഏറ്റവുമധികം ക്ലീൻഷീറ്റുകൾ നേടിയ താരങ്ങളുടെ ലിസ്റ്റിലുണ്ട്. അഞ്ചു ക്ലീൻ ഷീറ്റുകളുമായി ലിസ്റ്റിൽ ആറാം സ്ഥാനത്താണ് കോഴിക്കോട് സ്വദേശിയായ താരമുള്ളത്. […]

അക്കാര്യം സംഭവിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരും, ക്ലബിന്റെ ഇതിഹാസമായി മാറുമെന്ന് മിലോസ് ഡ്രിഞ്ചിച്ച് | Milos Drincic

കേരള ബ്ലാസ്റ്റേഴ്‌സ് സമീപകാലത്ത് സ്വന്തമാക്കിയ മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളാണ് മോണ്ടിനെഗ്രോ താരമായ മിലോസ് ഡ്രിഞ്ചിച്ച്. യൂറോപ്പ ലീഗിലടക്കം കളിച്ചു പരിചയമുള്ള താരത്തിന് വെറും ഇരുപത്തിയഞ്ചു വയസ് മാത്രമാണ് പ്രായം. ആദ്യമായി ഇന്ത്യയിൽ കളിക്കുന്നത് ഈ സീസണിലാണെങ്കിലും പരിചയസമ്പത്തുള്ള മാർകോ ലെസ്‌കോവിച്ചിനെ പുറത്തിരുത്താൻ താരത്തിന് കഴിഞ്ഞു. ഒരു സീസണിലേക്ക് മാത്രമാണ് മിലോസുമായി കേരള ബ്ലാസ്റ്റേഴ്‌സിന് കരാറുള്ളത്. അതുകൊണ്ടു തന്നെ ഈ സീസണു ശേഷം താരം ക്ലബിൽ തുടരുമോ, അതോ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കകൾ […]

ബാക്കിയുള്ളത് അഞ്ചു മത്സരങ്ങൾ, ഒഡിഷയുടെ തോൽ‌വിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾക്ക് പുതുജീവൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാമത്തെ പകുതി ആരംഭിച്ചപ്പോൾ മോശം ഫോമിലേക്ക് വീണ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം രണ്ടാം പകുതിയിൽ കളിച്ച അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും തോൽവി വഴങ്ങി. ഗോവക്കെതിരെ മികച്ചൊരു വിജയം നേടി പ്രതീക്ഷ നൽകിയെങ്കിലും ബെംഗളൂരുവിനെതിരെ തോൽവി വഴങ്ങിയതോടെ അതില്ലാതായി. എന്നാൽ ഇന്നലെ ഒഡിഷയും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ ഒഡിഷ എഫ്‌സി തോൽവി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ കൂടിയാണ് വർധിച്ചത്. നിലവിൽ അഞ്ചാം സ്ഥാനത്തു […]

ഏഷ്യയിലെ ഏറ്റവും മികച്ച ഫാൻബേസ്, ഐഎസ്എല്ലിലെ സ്വപ്‌നക്ലബ്; കേരള ബ്ലാസ്‌റ്റേഴ്‌സിനെ പ്രശംസിച്ച് മിലോസ് ഡ്രിഞ്ചിച്ച് | Milos Drincic

ഈ സീസണിന് മുന്നോടിയായാണ് മോണ്ടിനെഗ്രോ താരമായ മിലോസ് ഡ്രിഞ്ചിച്ചിനെ പ്രതിരോധം ശക്തമാക്കുന്നതിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മോണ്ടിനെഗ്രോയിലെയും ബെലറൂസിയയിലെയും ക്ലബുകൾക്ക് വേണ്ടി ബൂട്ടു കെട്ടിയിട്ടുള്ള താരം യൂറോപ്പ ലീഗ് യോഗ്യത മത്സരത്തിലടക്കം കളിച്ചിട്ടുള്ളതിനാൽ തന്നെ ആരാധകരുടെ പ്രതീക്ഷകൾ കൂടുതലായിരുന്നു. ആരാധകരുടെ പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുന്ന പ്രകടനം തന്നെയാണ് ഡ്രിഞ്ചിച്ച് നടത്തുന്നത്. പരിക്കിന്റെ തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ ബാധിച്ചത് താരത്തിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും ടീമിന് ഒരുപാട് കാലം ഉപയോഗിക്കാൻ കഴിയുന്ന താരം കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ചും […]

പെനാൽറ്റികളില്ലാതെ ഏറ്റവുമധികം ഗോളുകൾ, രണ്ടു പുതിയ റെക്കോർഡുകൾ കുറിച്ച് ലയണൽ മെസി | Lionel Messi

പ്രീ സീസണിൽ ഇന്റർ മിയാമിയുടെയും ലയണൽ മെസിയുടെയും പ്രകടനം മോശമായതിനാൽ തന്നെ ഇത്തവണ അമേരിക്കൻ ലീഗിൽ ക്ലബിന് യാതൊരു സാധ്യതയുമുണ്ടാകില്ലെന്നാണ് ഏവരും കരുതിയത്. എന്നാൽ സീസൺ ആരംഭിച്ചപ്പോൾ മികച്ച പ്രകടനമാണ് ഇന്റർ മിയാമി നടത്തുന്നത്. മൂന്നു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു വിജയവും ഒരു സമനിലയുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിയാമി. ഇന്റർ മിയാമിക്കായി ലയണൽ മെസിയും മികച്ച പ്രകടനമാണ് നടത്തുന്നത്. മൂന്നു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം മൂന്നു ഗോളുകൾ നേടുകയും ഒരു […]

റൊണാൾഡോ വിരമിക്കുന്നതിനരികെയാണ്, നിർണായകമായ വെളിപ്പെടുത്തലുമായി ജോർജിന റോഡ്രിഗസ് | Cristiano Ronaldo

കഴിഞ്ഞ ഫെബ്രുവരിയിൽ മുപ്പത്തിയൊമ്പതാം വയസിലേക്ക് കടന്നുവെങ്കിലും ഇപ്പോഴും മികച്ച ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത്. നിലവിൽ ലോകത്തിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനായി മികച്ച പ്രകടനം നടത്തുകയും ലീഗിലെ ടോപ് സ്കോററായി നിൽക്കുകയും ചെയ്യുന്നു. മറ്റുള്ള പല താരങ്ങളും മുപ്പത്തിയഞ്ചു വയസ് പിന്നിടുമ്പോൾ തന്നെ വിരമിക്കൽ പ്രഖ്യാപിക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പ്രായത്തിലും ഏറ്റവും മികച്ച പ്രകടനം നടത്തി ഗോളടിയിലെ റെക്കോർഡുകൾ തിരുത്തുന്നത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള […]

ഇങ്ങിനെ കളിച്ചു വിജയം നേടാൻ കഴിയുമെന്ന് കരുതിയോ, ഇവാന്റെ തന്ത്രങ്ങൾ പിഴക്കുന്നുണ്ടോ | Ivan Vukomanovic

ബെംഗളൂരു എഫ്‌സിക്കെതിരെ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു വരാനും ഐഎസ്എൽ ഷീൽഡ് നേടാനുമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളാണ് ഇല്ലാതായത്. ഇനി പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച് ഐഎസ്എൽ കിരീടം നേടാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കേണ്ടതെങ്കിലും നിലവിലെ ഫോമിൽ അവർക്കതിനുള്ള യാതൊരു സാധ്യതയുമില്ല. ഇന്നലെ നടന്ന മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പരിക്കിന്റെ പ്രശ്‌നങ്ങൾ ടീമിനെ ബാധിച്ചെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ നടത്തിയ പ്രകടനത്തിന്റെ അടുത്തു പോലുമെത്താൻ […]

മെസിയുടെ ഇരട്ടഗോളും ഡിബാലയുടെ ഫ്രീകിക്കും, റൊമേരോയുടെ വിജയഗോളും പരഡെസിന്റെ പെനാൽറ്റി ഗോളും | Argentina

യൂറോപ്പിലെ രണ്ടു പ്രധാനപ്പെട്ട ലീഗിലും അമേരിക്കൻ ലീഗിലും അർജന്റീന താരങ്ങൾ ഗംഭീര പ്രകടനം നടത്തിയ ദിവസമായിരുന്നു ഇന്നലെ. അമേരിക്കൻ ലീഗിൽ ഇന്റർ മിയാമിക്ക് വേണ്ടി ലയണൽ മെസി, പ്രീമിയർ ലീഗിൽ ടോട്ടനത്തിനായി റൊമേരോ, ലിവർപൂളിനായി മാക് അലിസ്റ്റർ, ഇറ്റാലിയൻ ലീഗിൽ റോമക്കായി ഡിബാല, പരഡെസ് എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. ഇന്റർ മിയാമിക്ക് വേണ്ടി ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ രണ്ടു ഗോളുകളാണ് മെസി നേടിയത്. ആദ്യപകുതിയിൽ ഗോളോ അസിസ്റ്റോ ഇല്ലാതിരുന്ന മെസി രണ്ടാം പകുതിയിൽ ഹെഡറിലൂടെയും […]