ആ ചീത്തപ്പേരു മായ്ക്കാൻ കഴിഞ്ഞില്ല, സോഷ്യൽ മീഡിയയിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നാണം കെടുത്തി ബെംഗളൂരു എഫ്‌സി | Kerala Blasters

എഫ്‌സി ഗോവക്കെതിരെ നടന്ന മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തി വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ടീം കഴിഞ്ഞ മത്സരത്തിൽ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. കിരീടപ്രതീക്ഷകൾ നിലനിർത്താൻ വിജയം അനിവാര്യമാണെന്ന സാഹചര്യത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയാണ് കൊമ്പന്മാർ ഏറ്റു വാങ്ങിയത്. മത്സരത്തിൽ വിജയം നേടിയേ തീരൂവെന്ന നിലയിൽ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് അതിനനുസരിച്ചുള്ള പ്രകടനമൊന്നും നടത്തിയില്ലെന്നതാണ് വാസ്‌തവം. എന്തായാലും തോൽവി വഴങ്ങിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സോഷ്യൽ മീഡിയയിൽ നാണം കെടുത്തുകയാണ് ബെംഗളൂരു എഫ്‌സി. മത്സരത്തിന് ശേഷം […]

സുവാരസിന്റെ മിന്നും പ്രകടനം, ലയണൽ മെസിയുടെ ഹെഡർ ഗോൾ; അതിഗംഭീര വിജയവുമായി ഇന്റർ മിയാമി | Inter Miami

മേജർ സോക്കർ ലീഗിൽ ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ഗംഭീര വിജയവുമായി ഇന്റർ മിയാമി. സുവാരസ് അതിഗംഭീര പ്രകടനം നടത്തിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്. ലൂയിസ് സുവാരസ് രണ്ടു ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത മത്സരത്തിൽ ലയണൽ മെസിയും ഇരട്ടഗോളുകൾ സ്വന്തമാക്കി. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ഇന്റർ മിയാമി മുന്നിലെത്തി. അമേരിക്കൻ താരമായ ജൂലിയൻ ഗ്രെസ്സെൽ നൽകിയ പാസ് വെടിയുണ്ട പോലെ ഗോളിലേക്ക് പായിച്ചാണ് സുവാരസ് […]

ദിമിയല്ലാതെ മറ്റാര്, ഒരു മത്സരത്തിൽ പുറത്തിരിക്കേണ്ടി വന്നിട്ടും കൊമ്പന്മാരുടെ താരം ഗ്രീക്ക് സ്‌ട്രൈക്കർ തന്നെ | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. ഐഎസ്എല്ലിൽ എത്തിയ ആദ്യത്തെ സീസണിൽ തന്നെ ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായി മാറിയ താരം ഈ സീസണിൽ തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ ഗോളടി മികവിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളും. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയപ്പോഴാണ് ദിമിത്രിയോസ് തന്റെ മികവ് കൂടുതൽ പുറത്തെടുത്തത്. അതിനു ശേഷം കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കുന്ന താരം ഒരു സ്‌ട്രൈക്കർ എന്ന നിലയിൽ മാത്രമല്ല, പ്ലേ മേക്കർ […]

ലോകകപ്പ് നേടിയ നാല് താരങ്ങളില്ലെങ്കിലും കരുത്തിനു കുറവില്ല, സ്‌ക്വാഡ് പ്രഖ്യാപിച്ച് അർജന്റീന | Argentina

ഈ മാസം നടക്കാനിരിക്കുന്ന സൗഹൃദമത്സരങ്ങൾക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് അർജന്റീന. ലോകകപ്പ് നേടിയ അർജന്റീന ടീമിലെ നാല് താരങ്ങളില്ലെങ്കിലും കരുത്തുറ്റ സ്‌ക്വാഡിനെ തന്നെയാണ് പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ചിരിക്കുന്നത്. ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണമാണ് ലോകകപ്പ് സ്‌ക്വാഡിനൊപ്പം ഉണ്ടായിരുന്ന നാല് പ്രധാന താരങ്ങളെ സ്‌കലോണി ഒഴിവാക്കിയിരിക്കുന്നത്. ലോകകപ്പ് നേടിയ അർജന്റീന ടീമിലുണ്ടായിരുന്ന പ്രതിരോധതാരങ്ങളായ ലിസാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അക്യൂന, ഗോൺസാലോ മോണ്ടിയാൽ എന്നിവരും മധ്യനിര താരമായ ഗുയ്‌ഡോ റോഡ്രിഗസുമാണ് ടീമിൽ ഇടം പിടിക്കാൻ കഴിയാതെ പുറത്തു പോയിരിക്കുന്നത്. ഈ താരങ്ങളുടെ […]

കേരള ഫുട്ബോളിൽ മാറ്റത്തിന്റെ കാഹളം, സ്ലാട്ടനും കക്കയും കേരളത്തിലെ ക്ലബുകൾക്ക് വേണ്ടി കളിക്കും | Super League Kerala

കേരള ഫുട്ബോളിന്റെ മുഖഛായ മാറ്റാൻ പോകുന്ന ടൂർണമെന്റ് എന്ന് വിലയിരുത്തപ്പെടുന്ന സൂപ്പർ ലീഗ് കേരളയുടെ ആദ്യത്തെ സീസൺ എന്നാണ് ആരംഭിക്കുകയെന്ന കാര്യത്തിൽ തീരുമാനമായി. ഓഗസ്റ്റിൽ ടൂർണമെന്റ് ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. ലോകഫുട്ബോളിലെ വമ്പൻ താരങ്ങൾ ടൂർണമെന്റിൽ പന്ത് തട്ടുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമം പുറത്തു വിട്ട റിപ്പോർട്ടുകൾ പ്രകാരം ലോകഫുട്ബോളിലെ സൂപ്പർതാരങ്ങളായിരുന്ന സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, കക്ക, ഹൾക്ക്, കഫു തുടങ്ങിയ താരങ്ങൾ സൂപ്പർ ലീഗ് കേരളയിൽ കളിക്കാനുണ്ടാകും. വിദേശതാരങ്ങളെ പങ്കെടുപ്പിച്ചു […]

ഇതുവരെ നേടാനാവാതെ പോയത് ഇന്നു സ്വന്തമാക്കാനാകുമോ, അതോ ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നങ്ങളുടെ ചിറകരിയുമോ ബെംഗളൂരു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായകമായ മറ്റൊരു പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ നേടിയ മികച്ച വിജയം ടീമിന്റെ ആത്മവിശ്വാസത്തെ ഉയർത്തിയിട്ടുണ്ടെങ്കിലും കിരീടത്തിനായി അവസാനം വരെ പൊരുതാൻ തങ്ങൾക്ക് കഴിയുമെന്ന് തെളിയിക്കാൻ ബെംഗളൂരുവിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിലെ വിജയം കൂടിയേ തീരു. ബെംഗളൂരുവിനെതിരെ ഈ സീസണിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മത്സരം കളിച്ചപ്പോൾ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ കൊച്ചിയിൽ നടന്ന ആ മത്സരം പോലെയല്ല ബെംഗളൂരുവിന്റെ മൈതാനത്ത് നടക്കാൻ പോകുന്ന പോരാട്ടം. ബെംഗളൂരു എഫ്‌സിയുടെ ശ്രീ […]

എനിക്കു ഗോളടിക്കാനായില്ലെങ്കിലും അവസരങ്ങളുണ്ടാക്കും, ടീംവർക്കാണ് ഏറ്റവും പ്രധാനമെന്ന് ഫെഡോർ ചെർണിച്ച് | Fedor Cernych

എഫ്‌സി ഗോവക്കെതിരെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ മികച്ച വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം മറ്റൊരു വിജയം കൂടി ലക്ഷ്യമിട്ട് ഇന്ന് രാത്രി ബെംഗളൂരു എഫ്‌സിയുടെ മൈതാനത്ത് ഇറങ്ങാൻ പോവുകയാണ്. മൂന്നു മത്സരങ്ങളിലെ തോൽവിക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്നും പൊരുതി ടീം നേടിയ വിജയം ടീമിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. മത്സരത്തിൽ ആരാധകർക്ക് സന്തോഷം നൽകിയ ഒരു കാര്യം ടീമിലേക്ക് പുതിയതായി എത്തിയ ലിത്വാനിയൻ താരമായ ഫെഡോർ ചെർണിച്ച് നേടിയ ഗോളാണ്. മത്സരം […]

ബെംഗളൂരുവിന്റെ മൈതാനം മഞ്ഞക്കടലാവാതിരിക്കാൻ എതിരാളികൾ ശ്രമിക്കുമെന്നുറപ്പാണ്, മുന്നറിയിപ്പുമായി ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിലെ അടുത്ത മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷം ഗോവക്കെതിരെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ബെംഗളൂരു എഫ്‌സിയാണ് എതിരാളികൾ. ബെംഗളൂരുവിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ വിജയം നേടിയാലെ ബ്ലാസ്റ്റേഴ്‌സിന് കിരീടപ്രതീക്ഷകൾ നിലനിർത്താൻ കഴിയുകയുള്ളൂ. മത്സരത്തിന് മുൻപ് തന്നെ രണ്ടു ടീമുകളും തമ്മിൽ സോഷ്യൽ മീഡിയയിൽ പോര് തുടങ്ങിയിരുന്നു. കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി നേടിയ വിവാദഗോളിന്റെ വീഡിയോ ഇട്ട് […]

ആരെയും ഡ്രിബിൾ ചെയ്യാനനുവദിക്കാത്ത ഡിഫെൻഡറെ ഏഴു മിനുറ്റിനിടെ മൂന്നു തവണ മറികടന്നു, അതിഗംഭീരപ്രകടനവുമായി മൊഹമ്മദ് അയ്‌മൻ | Mohammed Aimen

എഫ്‌സി ഗോവക്കെതിരെ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ വിജയം ആരാധകർക്കുണ്ടാക്കിയ ആവേശം ചെറുതല്ല. രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നതിനു ശേഷം രണ്ടാം പകുതിയിൽ നാല് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഒരുപാട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം വിജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിനുള്ള സാധ്യതകളും ബ്ലാസ്റ്റേഴ്‌സ് വർധിപ്പിച്ചിട്ടുണ്ട്. മത്സരത്തിന്റെ അൻപത്തിയൊന്നാം മിനുട്ടിൽ ഡൈസുകെ നേടിയ ഫ്രീകിക്ക് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരവിനു തുടക്കമിട്ടത്. എൺപത്തിയൊന്നാം മിനുട്ടിൽ ദിമിത്രിയോസ് പെനാൽറ്റിയിലൂടെ ടീമിന്റെ രണ്ടാമത്തെ ഗോളും സ്വന്തമാക്കി. എന്നാൽ […]

ഐഎസ്എൽ റഫറിമാർ ഒത്തുകളിക്ക് കൂട്ടുനിൽക്കുന്നുണ്ട്, ഗുരുതരമായ ആരോപണവുമായി ഡൽഹി എഫ്‌സി ഉടമ | Ranjit Bajaj

ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ തോതിലുള്ള ഒത്തുകളി നടക്കുന്നുണ്ടെന്ന ആരോപണവുമായി ഐ ലീഗ് ക്ലബായ ഡൽഹി എഫ്‌സിയുടെ ഉടമയായ രഞ്ജിത്ത് ബജാജ്. കഴിഞ്ഞ ദിവസം ഒരു യുട്യൂബ് പോഡ്‌കാസ്റ്റിൽ സംസാരിക്കുന്ന സമയത്താണ് അദ്ദേഹം ഐഎസ്എൽ അടക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിൽ നടക്കുന്ന ഒത്തുകളിയെക്കുറിച്ചും അതിൽ നടപടിയൊന്നും ഉണ്ടാകാത്തതിനെക്കുറിച്ചും സംസാരിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഡൽഹി പ്രീമിയർ ലീഗിലെ ഒരു മത്സരത്തിൽ ഒത്തുകളി നടന്നുവെന്ന് പ്രകടമായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ രണ്ടു സെൽഫ് ഗോളുകൾ അഹ്ബാബ് എഫ്‌സി താരങ്ങൾ നേടിയത് […]