വമ്പൻ ടീമുകളെ തകർത്തെറിയുന്ന ബ്ലാസ്റ്റേഴ്‌സ്, ഈ സീസണിൽ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത റെക്കോർഡ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോമിലേക്ക് വീണ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തോടെ ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നിരുന്ന ടീം അതിനു ശേഷം രണ്ടാം പകുതിയിൽ ആഞ്ഞടിച്ച് നാല് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ഐഎസ്എൽ കിരീടം നേടാൻ കഴിയുമെന്ന ടീമിന്റെ പ്രതീക്ഷകൾ സജീവമായിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ ഈ സീസണിൽ മറ്റൊരു നേട്ടം കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. നിലവിൽ ടോപ് സിക്‌സിലുള്ള എല്ലാ ടീമുകൾക്കെതിരെയും ഈ സീസണിൽ വിജയം സ്വന്തമാക്കിയ […]